ഈജിപ്തിലും ഇറാനിലുമൊക്കെപ്പോയി ഉള്ളി വാങ്ങാനൊരുങ്ങുന്നു, പാക്കിസ്ഥാനിൽ ഉള്ളി ധാരാളം ഉണ്ട്, അതിർത്തി തുറന്നാൽ മതി

273

Kps Nair
·
ഈജിപ്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ പോകുന്നു, ഒരു ലക്ഷം ടണ്. ഉള്ളി വില നൂറു രൂപയായത്രേ കിലോയ്ക്ക്.

ഈ വർഷം ആദ്യമാണ് തന്റെ ഉള്ളി വിളവിന്റെ കൂമ്പാരത്തിനരികെ കൃഷിക്കാരൻ ആത്മഹത്യ ചെയ്ത ദൃശ്യം നാം കണ്ടത്. താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഉള്ളിയ്ക്ക് 5 രൂപ പോലും വിലകിട്ടാതെ മനസ്സ് തകർന്ന് കുറെ കർഷകർ ആത്മഹത്യ ചെയ്തു. വിളവെടുക്കാൻ കൂലി കൊടുക്കാൻ നിർവാഹമില്ലാതെ ലക്ഷക്കണക്കിന് ടൺ ഉള്ളിയാണ് അന്ന് നശിച്ചു പോയത്. ആ കൃഷിക്കാർ കൃഷി ചെയ്യാത്തതാണ് ഇപ്പോൾ പ്രതിസന്ധിക്കു കാരണം. കനത്ത മഴയെ കുറ്റം പറയുന്നത് മുഖം രക്ഷിക്കാൻ വേണ്ടിയാണ്.

അന്ന് ന്യായവിലയ്ക്ക് ഉള്ളി സംഭരിച്ചിരുന്നെങ്കിൽ കുറെ കർഷക ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു. കർഷകർ കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുകയും ചെയ്തേനെ. പാക്കിസ്ഥാനിൽ ഉള്ളി ധാരാളം ഉണ്ട്. അതിർത്തി തുറന്നാൽ ഒരു ദിവസം കൊണ്ട് ഉള്ളി എത്തും. ഈജിപ്തിലും ഇറാനിലുമൊക്കെപ്പോയി വാങ്ങുന്നതിന്റെ കിക്ക് ബാക്ക് കിട്ടില്ലായിരിക്കാം. പാകിസ്ഥാൻ ശത്രുരാജ്യമാണത്രെ. ഭക്ഷ്യവസ്തുവിനും അയിത്തം !

ഈ ആസൂത്രകർ എന്നു പഠിക്കും കാര്യങ്ങൾ? ഇവരൊക്കെയിരുന്നാൽ മൂഡിസ് ഇനിയും റേറ്റിംഗ് കുറയ്ക്കും, സമ്പത്‌വ്യവസ്ഥ ഇനിയും കൂപ്പുകുത്തും. ഇവിടെ പ്രധാനകാര്യം പള്ളിയും അമ്പലവുമാണല്ലോ. കർഷകൻ പോയി പണി നോക്കട്ടെ.