കൃപൽ ഭാസ്ക്കർ
MGR കാലഘട്ടം തൊട്ട് തമിഴരെ കയ്യിലെടുക്കാൻ ഉപയോഗിച്ച് വരുന്ന ഫോർമുലയുടെ ഈ കാലത്തെ വക്താവാണ് ശിവ. MGR ആയാലും രജനി ആയാലും വിജയ് ആയാലും അജിത്ത് ആയാലും അവർക്കുണ്ടായ സ്റ്റാർഡം കയ്യടക്കിയത് ഇതേ ഫോർമുല ഉപയോഗിച്ച് തന്നെയാണ്. സാധാരണക്കാരായ തമിഴരുടെയും യുവാക്കളുടെയും പൊതുബോധങ്ങൾക്കും, ആഗ്രഹങ്ങൾക്കും, ഫാന്റസികൾക്കും സ്ക്രീനിൽ ഒരു മനുഷ്യരൂപം നൽകുകയാണ് അവർ ചെയ്യുന്നത്.
ശിവ കാർത്തികേയന്റെ അടുത്തിറങ്ങിയ സിനിമകൾ തന്നെ ശ്രദ്ധിച്ചാൽ (ഡോക്ടർ ഒഴിച്ച് ) എല്ലാം തന്നെ ഈ ഫോർമുലയിൽ ആണ് കെട്ടി പൊക്കിയിരിക്കുന്നത്. റെമോയിൽ കീർത്തി സുരേഷിനെ പ്രൊപ്പോസ് ചെയ്യുന്ന സീനൊക്കെ ക്രിഞ്ച് അടിക്കാറുണ്ടെങ്കിലും തമിഴ് നാട്ടിലും കേരളത്തിലുമൊക്കെ ആ സീനിനു ആരാധകരുണ്ട്, കാരണം അതിൽ സാധാരണക്കാരനായ ഒരു യുവാവിന്റെ ഫാന്റസിയുണ്ട്. ഇപ്പോൾ ഇറങ്ങിയ ഡോൺ എന്ന മൂവി ആയാലും ടാർഗറ്റ് ചെയ്യുന്നത് ഈ ഏജ് ഗ്രൂപ്പിലെ കോളേജിൽ പഠിക്കുന്ന പിള്ളേരുടെ ആഗ്രഹങ്ങളെയാണ്, ഇതൊക്കെ ശിവക്ക് നല്ല ഫാൻ ഫോളോവിംഗ് ഉണ്ടാക്കുന്നുണ്ട്.
മുകളിൽ പറഞ്ഞ പൊതു ബോധങ്ങൾ ആയാലും, ആഗ്രഹങ്ങൾ ആയാലും ഫാന്റസി ആയാലും യുക്തിക്കു നിരക്കുന്നത് ആവണമെന്നില്ല, പൊളിറ്റിക്കലി കറക്റ്റ് ആവണമെന്നില്ല, പക്ഷെ ഈ ഫോർമുലയ്ക്ക് മാസ്സ് ഫോളോവിങ് ഉണ്ട് ഈ കാലത്തും, ഇപ്പോഴും അവയെല്ലാം വർക്കും ആവുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ശിവ നേടിയെടുത്ത സ്റ്റാർടം ഈ പഴയ ഫോർമുല ഉപയോഗിച്ച് കൊണ്ടാണെങ്കിലും, അതിൽ തെറ്റൊന്നും കാണുന്നില്ല. സിനിമ അത്യന്തികമായി ബിസിനസ് ആണ്, അവിടെ തന്റെ സ്റ്റാർ വാല്യൂ വർധിപ്പിക്കാൻ മാസ്സിനെ അട്രാക്ട് ചെയ്തേ മതിയാവൂ, അതിന് തന്റെ കയ്യിലുള്ള മരുന്ന് പുള്ളി എഫക്റ്റീവ് ആയി ഉപയോഗിക്കുന്നു.
ശിവയുടെ ഡോക്ടറുടെ (ഡോക്ടർ ഈ ഗണത്തിൽ പെടാത്ത സിനിമയാണ്) മുൻപിലുള്ള പല സിനിമകളും പരാജയം ആണെങ്കിലും, പുള്ളി ആ ഫോമുലയിൽ തന്നെ നില നിൽക്കാൻ തീരുമാനിക്കുന്നതാണ് ഡോൺ എന്ന സിനിമയിലും കാണുന്നത്.പരാജയ ചിത്രങ്ങൾ ആയിരുന്നിട്ടും അതിലെ പല സിനിമകളും പ്രത്യേക വിഭാഗങ്ങളിലെ ആരാധകരെ അട്രാക്ട് ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്. സീമ രാജ, രജനി മുരുകൻ എന്നിവ റൂറൽ മേഖലയിലൊക്കെ അത്യാവശ്യം സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.
ശിവയുടെ വളർച്ച അത്യാവശ്യം വേഗത്തിലാണ്, നല്ല കരിയർ പ്ലാനിങ് ഉണ്ട് പുള്ളിക്ക്. ഉന്നം അജിത് വിജയ്ക്ക് ശേഷം ആ സിംഹാസനം തന്നെയാണ്, അതിന് ഏറ്റവും എഫക്റ്റീവ് ആയ മാർഗവും ഇത് തന്നെയാണ്. ചുരുങ്ങിയ കാലം കൊണ്ട് പുള്ളി നേടിയെടുത്ത സ്റ്റാർഡത്തിൽ വിശ്വസിച്ചു ഇൻവെസ്റ്റ് ചെയ്യാൻ വമ്പൻ നിർമാതാക്കൾ ഇന്ന് തയ്യാറാണ്, നല്ല സംവിധായകരും ശിവ ക്ക് പുറകെയുണ്ട്.അത്യാവശ്യം നല്ല സിനിമകളും ചെയ്യാനുള്ള പോട്ടെൻഷ്യലുമുണ്ട്. എന്തായാലും പുള്ളി ഉദ്ദേശിക്കുന്ന രീതിയിൽ തന്നെയാണ് കരിയർ മുന്നോട്ടു പോവുന്നത്, തമിഴ് സിനിമയിലെ മറ്റൊരു ബിഗ് തിങ് ആവുമെന്ന് തന്നെയാണ് കരുതുന്നത്..