കൃപൽ ഭാസ്‌ക്കർ

Art of Scene Making ❤

ദളപതിയിലെ ഒരു സീൻ, ദേവരാജും സൂര്യയും തമ്മിൽ ആദ്യമായി കാണുന്ന സീൻ,ദേവരാജിനും സൂര്യക്കും പ്രത്യേകിച്ച് മുഖവുരകൾ ആവശ്യമുണ്ടെന്നു കരുതുന്നില്ല. ദേവരാജ് ദുര്യോധനന്റെ പ്രതിരൂപമാണ്, രാജാവാണ്. തന്നെ വെല്ലുവിളിച്ച തന്റെ കൂട്ടാളിയായ ഒരുത്തനെ തല്ലി ചതച്ച, ശേഷം ആളെ വിട്ടപ്പോൾ അവരെയും തല്ലി ചതച്ചു തന്നെ വെല്ലുവിളിച്ച ഒരുത്തനെ കാണാൻ പോവുകയാണ്. രാജാവിനെയും മറ്റുള്ളവരെയും വേർതിരിച്ചു അറിയേണ്ടതുണ്ട്, അതിനായി മഴ യെ ഉപയോഗിക്കുന്നു. മഴയ്ക്ക് ഒരു സീനിന്റെ മൂഡ് എത് തന്നെയായാലും അതിന്റെ തീവ്രത വർധിപ്പിക്കാനുള്ള കഴിവുണ്ട്. ഒപ്പം സീനിന് ചേർന്ന ആ ഹെഡ് ലൈറ്റിന്റെ മഞ്ഞ വെളിച്ചവും..

ഇനി ‘മഴ’ എങ്ങനെ രാജാവിനെ വേർതിരിച്ചു കാണിക്കുന്നു എന്നല്ലേ…?ഒരു പാലത്തിന്റെ ഇരുവശവും വണ്ടികൾ നിരത്തി സൂര്യയെ ബ്ലോക്ക്‌ ചെയ്യുന്നു, ഇനി ദേവരാജിന്റെ വരവാണ് , അനുയായികളെല്ലാവരും ആദ്യം തന്നെ വണ്ടിയിൽ നിന്നിറങ്ങിയിട്ടുണ്ട്, മെല്ലെ അവരുടെ കുടയിലേക്ക് രാജകീയമായൊരു ഇറക്കം. ദേവരാജിന് മാത്രം കുട പിടിക്കുന്ന ഒരാൾ, ഒത്ത നടുക്ക് പിന്നെയൊരു മെജസ്റ്റിക് വാൾക്, ഇളയരാജയുടെ തീ ചിന്തും ബാക്ക്ഗ്രൗണ്ട് സ്കോർ.

സൂര്യക്ക് മുന്നിൽ എത്തുമ്പോൾ ദേവരാജിന്റെ ഒരു ഭാവമുണ്ട്, ആ നോട്ടത്തിൽ എത് സൂര്യനും അസ്തമിച്ചു പോവും, അധികം സംസാരമില്ല, ‘എന്റെ ആൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ ഉണ്ടാവില്ല ‘, കൃത്യം, ഇളയരാജ വീണ്ടും തീ പടർത്തുന്നു. തിരിഞ്ഞൊരു നടത്തം, അതിവേഗം..സൂര്യ പുറകിൽ നിന്ന് ‘ന്യായമെന്നൊന്നുണ്ട്, നിന്റെ ആൾ എന്താണ് ചെയ്തതെന്ന് ചോദിക്കൂ ദേവരാജ് ‘
അത് കേട്ട് ദേവരാജ് കൂടെയുള്ളവരോട് കാര്യം അന്വേഷിക്കുന്നു, കൂടെയുള്ളവരിൽ നിന്ന് കൃത്യമായ ഉത്തരമില്ല.പെട്ടെന്ന് ദേവരാജ് റിയലൈസ് ചെയ്യുന്നു,
‘he is the King, He is the Law ‘,
സൂര്യ ദേവരാജിന്റെ ഈഗോ യെ യാണ് ചാലഞ്ച് ചെയ്തിരിക്കുന്നത്.
ദേവരാജ് റീ തിങ്ക് ചെയ്തത് കൊണ്ട് തന്നെ, അദേഹത്തിന്റെ ആ രാജാകീയതയ്‌ക്ക് തെല്ലൊരു ഇടിവ് സംഭവിക്കുന്നുണ്ട്, അത് തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്. സൂര്യക്ക് നേരെ നടക്കാൻ തുടങ്ങുമ്പോൾ കൂടെ ഉള്ള ആളോട് കുട പിടിച്ചു വരേണ്ടതില്ല എന്ന് ദേവരാജ് ആംഗ്യം കാണിക്കുന്നു , അയാൾ മഴയിലേക്ക് ഇറങ്ങുകയാണ്, ഇളയരാജ വീണ്ടും തീ ചിന്തുന്നു…

മഴയിലേക്ക് ഇറങ്ങുന്ന ദേവരാജ് തന്റെ കൂടെയുള്ളവർക്ക് വേണ്ടി ഏതറ്റം വരെയും പോവാൻ തയ്യാറാണ് എന്നതിനെ അടയാളപ്പെടുത്തുന്നു.സൂര്യക്ക് മുന്നിൽ എത്തിയ ദേവരാജ് ‘അവൻ എന്ത് ചെയ്തു എന്ന് എനിക്ക് അറിയില്ല , പത്ത് വർഷമായി അവൻ എന്റെ കൂടെയുണ്ട്, അവൻ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നില്ലെങ്കിൽ ഈ സൂര്യ ഉണ്ടാവില്ല ‘അപ്പോഴുള്ള ഭാവം, സൂര്യനെ അസ്തമിപ്പിക്കാനെന്നല്ല, ചാമ്പലാക്കാൻ തന്നെ പോന്നത്..ഒരു നോട്ടം, അതിവേഗം തിരിഞ്ഞൊരു നടത്തം..ഇളയരാജ തീ…വളരെ ചെറിയൊരു സീൻ, മണിരത്നം എന്ന സംവിധായകൻ എത്രത്തോളം ഇന്റൻസ് ആയാണ് എടുത്തിരിക്കുന്നത്. മമ്മൂട്ടി എന്ന നടൻ മണിരത്നം മനസ്സിൽ കണ്ടതിനേക്കാൾ എത്രയോ മുകളിലേക്ക് ആ സീനിനെ എലിവേറ്റ് ചെയ്യുന്നുണ്ട്, ഒപ്പം ഇളയരാജയും.മുരളി ഗോപി മമ്മൂട്ടിയെ ‘കുലപതി’ എന്ന് വിളിച്ചതിൽ ഒട്ടും അതിശയോക്തിയില്ല..

You May Also Like

മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന് മോഹൻലാലിനോട് ആരാധകൻ. തക്ക മറുപടി നൽകി മോഹൻലാൽ.

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾ ആണ് മോഹൻലാലും മമ്മൂട്ടിയും.

അന്ന് കരഞ്ഞുകൊണ്ട് ആ പെൺകുട്ടി ഓടിയെത്തിയത് എൻറെ വീട്ടിലേക്കാണ്. സംഘടനയിൽ നിന്നും ഇത്തരക്കാരെ പുറത്താക്കണമെന്ന് ലാൽ.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നിർമാതാവും നടനും ആണ് ലാൽ. ഇപ്പോഴിതാ വിജയ് ബാബു വിഷയത്തിൽ തൻറെ…

സ്കേറ്റിംഗ് വീഡിയോ കാണണമെങ്കില്‍ ഇത് കാണണം …

പ്രൊഫഷണല്‍ സ്കേറ്ററായ ജെയിംസ്‌ കെല്ലി മലഞ്ചരിവിലെ ഹൈ വേയിലൂടെ സ്കേറ്റിംഗ് ബോഡില്‍ ചീറിപ്പായുന്നത് കണ്ടാല്‍ ആരും ഒന്ന് അമ്പരക്കും

ഒരു ഓട്ടപാച്ചിലിന്റെ കഥ, കണ്ടിരിക്കാവുന്ന അഡ്വഞ്ചർ ത്രില്ലർ

“ബ്ലാക്ക് ഡെത്ത്” ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപെട്ട മഹാമാരി. ചിത്രത്തിലെ കഥ നടക്കുന്നത് ആ ദുരിതത്തിന്ന് ശേഷമുള്ള പതിനാലാം നൂറ്റാണ്ടിലാണ്