അനിയത്തിപ്രാവിനെ കൈവിട്ടു ഋഷ്യശൃംഗനായി, അതാണ് തന്റെ ദുരന്തമെന്നു കൃഷ്ണ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
465 VIEWS

അനിയത്തിപ്രാവിൽ നായകനാകേണ്ടിയിരുന്നത് താനായിരുന്നു എന്ന് നടൻ കൃഷ്ണയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങളെല്ലാം വേണ്ട രീതിയിൽ ആഘോഷിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചത് കണ്ടപ്പോൾ സങ്കടം തോന്നിയെന്നും കൃഷ്ണ പറഞ്ഞിരുന്നു. എന്നാൽ അനിയത്തിപ്രാവ് തനിക്കു നഷ്ടമാകാൻ കാരണം ആ സമയത്തു മറ്റൊരു ചിത്രത്തിന് വേണ്ടി കരാർ ഒപ്പിട്ടതുകൊണ്ടായിരുന്നു എന്ന് കൃഷ്ണ പറയുന്നു. അത് മറ്റൊന്നുമല്ല കൃഷ്ണയുടെ ആദ്യ ചിത്രമായ ‘ഋഷ്യശൃംഗൻ’. ചിത്രത്തിൽ ഭാനുപ്രിയ ആയിരുന്നു നായിക. 1997 ൽ ആയിരുന്നു ഋഷ്യശൃംഗൻ റിലീസ് ചെയ്തത്.

“എല്ലാം മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. അനിയത്തിപ്രാവ് ചെയ്തിരുന്നെങ്കിൽ താനിരിക്കേണ്ട സ്ഥലം വേറെയായിരിക്കുമെന്ന് ഉറപ്പുണ്ട് . ഓർക്കുമ്പോൾ സങ്കടമുണ്ട്..എല്ലാം സമയദോഷമാണ്. അല്ലാതെ ആരും തന്നെ പാരവച്ചതല്ല . ഓരോരുത്തർക്കും ഓരോ യോഗമുണ്ട്. കൈയിൽ നിന്ന് പോയി..ഇനി പറഞ്ഞിട്ട് ഒരുകാര്യവുമില്ല. ..” കൃഷ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ