Krishna Khanal

ചില സിനിമകൾ അനൗൺസ് ചെയ്യുമ്പോൾ തന്നെ അതിൻ്റെ സംവിധായകൻ്റെയോ,അഭിനേതാക്കളുടെയോ, നിർമ്മാതാവിൻ്റെയോ, തിരക്കഥാകൃത്തിൻ്റെയോ ഒക്കെ പേര് നമ്മിൽ ഒരു പ്രതീക്ഷയുണർത്തും. പ്രഖ്യാപന വേളയിൽ തന്നെ “ഇത് സൂപ്പർ ഹിറ്റാവും”, “ഇതൊരു ഗംഭീര പടമായിരിക്കും” തുടങ്ങിയ തോന്നലുകൾ നമ്മിൽ ഉണർത്തും. റിലീസാവുമ്പോൾ ചിലത് ആ പ്രതീക്ഷ ശരിയാണെന്ന് തെളിയിക്കും, ചിലത് പ്രതീക്ഷക്കൊത്ത് ഉയരാറുമില്ല.

Vadakkumnathanഎന്നാൽ ചിത്രീകരണ പ്രഖ്യാപനം കേൾക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും തരാത്ത ചില ചിത്രങ്ങൾ സാമ്പത്തികമായും, കലാപരമായും മികച്ച പ്രകടനം കാഴ്ചവെച്ച സംഭവങ്ങളും ഉണ്ട്. അങ്ങനെ ഉള്ള ഒരുപിടി ചിത്രങ്ങൾ ഉണ്ട് എങ്കിലും,വടക്കുംനാഥൻ ആണ് ആ കൂട്ടത്തിൽ അത്ഭുതപ്പെടുത്തിയത്,പ്രതീക്ഷ എങ്ങനെ ഉണ്ടാകും:സംവിധായകന്റെ മുൻകാല ചിത്രങ്ങൾ (ഡ്രീംസ്,സായവർ തിരുമേനി,ഗ്രീറ്റിംഗ്‌സ്) ഒക്കെ വലിയ വിജയങ്ങൾ അല്ല,പിന്നെ ഗാനരചയിൽ രാജാവ് ആണേലും ഗിരീഷ്പുത്തഞ്ചേരിയുടെ കഥ എങ്ങനെ ആകും എന്നു അറിയാത്ത അവസ്‌ഥ.സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഷൂട്ടിംഗ് മുടങ്ങൽ,ഷെഡ്യൂളുകൾ മറൽ മൂലം അഭിനേതാക്കളുടെ ഡേറ്റ് മാറിപോകൽ,അങ്ങനെ റിലീസ് നീണ്ടു പെട്ടിയിൽ ഇരുന്നു കുറെ നാൾ. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു സിനിമയുടെ കഥ എന്നത് എത്രപേർക് അറിയാം എന്നറിയില്ല.

മനോഹരമായ പാട്ടുകൾ,നടീനടന്മാരുടെ മികച്ച പ്രകടനം,നല്ല കഥ,മികച്ച സംവിധാനം ഒക്കെ കൊണ്ട് ഒരു സിനിമ വിജയിക്കില്ലല്ലോ,കാലം തെറ്റി ഇറങ്ങിയാൽ പരാജയപ്പെടാം,അങ്ങനെ എത്ര നല്ല സിനിമകൾ സ്വീകരിക്കപ്പെടാതെ പോയിട്ടുണ്ട്.പിന്നീട് tv യിൽ വരുമ്പോൾ നല്ലത് എന്ന് എല്ലാരും പറഞിട്ടുളള ദേവദൂതൻ ഒക്കെ പോലെ.പക്ഷെ അവിടെയാണ് സാമ്പത്തികമായും കലാപരമായും ഈ സിനിമ വിജയം കൊയ്തത്.100 ദിവസം തീയറ്റർ റണ് കിട്ടിയ ചിത്രം ആ വർഷത്തെ highest grossing സിനിമകളിൽ ഒന്നു ആയെന്നു മാത്രമല്ല മികച്ച ഗായകൻ,ഗായിക,സംഗീത സംവിധായകൻ,ഗാനരചയിതാവ്,കഥാകൃത് എന്നീ ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി.

ഇപ്പോഴും ഭാരത പിഷാരടി യുടെ ആ കറുത്ത കാറും അദ്ദേഹം ചികിത്സക്ക് പോകുന്ന മനയും,നല്ല പൊക്കമുള്ള അവിടുത്തെ ഒരു വൈദ്യനും,ബിജു മേനോൻ മുരളി പദ്മപ്രിയ വരുടെ പ്രകടനവും,ഷമ്മി തിലകന്റെ വില്ലൻ വേഷവും,ജടായു എന്നൊക്കെ പറഞ്ഞുള്ള ക്ളൈമാക്സ് ഫൈറ്റും ഒക്കെകൂടെ, ടിവി യിൽ എപ്പോൾ വന്നാലും കാണാൻ പ്രേരിപ്പിക്കുന്ന റിപ്പീറ്റ് വാല്യു ഉള്ള സിനിമ ആയി അവടക്കുംനാഥൻ നെ നിലനിർത്തുന്നു.

എന്റെ അറിവിൽ ഷാജൂണ് കാര്യൽ ചെയ്ത ഏറ്റവും നല്ല സിനിമ അഥവാ ഏക നല്ല സിനിമ,മോഹൻലാൽ അവസാനമായി ചെയ്ത love story (‘പ്രണയം’ ഉള്പെടുത്താതെ), രവീന്ദ്രൻ മാഷ് അവസാനമായി ചെയ്ത ഏറ്റവും നല്ല ആൽബം, ഒക്കെ ഇതാകും,അത്ര മനോഹരം ആണ് ഓരോ പാട്ടും പാട്ടു രനാഗങ്ങളുടെ ചിത്രീകരണവും,ഗംഗേ,പാഹിപരംപോരുളെ, ഒരു കിളി, കളഭം തരാം ഒക്കെ fav ആണേലും mg പാടുന്ന “സാരസമുഖി” കഥകളിപ്പദം ആണ് ഏറ്റവും പ്രിയം,വല്ലാത്ത ഒരു ഫീൽ ആണതിന്, രവീന്ദ്രൻ മാഷത് ലാലിനോട് പാടാൻ നിര്ബന്ധിച്ചിട്ട് കഥകളിപ്പദം പാടാൻ ഉള്ള കഴിവൊന്നും തനിക്കില്ല എന്നും പറഞ്ഞു മോഹൻലാൽ ഒഴിഞ്ഞു മാറി എന്നു വായിച്ചിട്ടുണ്ട്.,നീണ്ടിടം ചുരുണ്ട എന്നൊരു ട്രാക് കൂടി ഉണ്ട്. കേൾക്കാത്തവർ ഒരിക്കലും മിസ് ആക്കരുത് ഇത് രണ്ടും.അത്രക്ക് മനോഹരം.

ഇതുപോലെ പ്രതിസന്ധിയിൽ പെട്ടു ഏറെ നാൾ പെട്ടിയിൽ ഇരുന്നിട്ടും, റിലീസ് ആയപ്പോൾ അപ്രതീക്ഷിതമായി സംഭവിച്ച മികച്ച വിജയ ചിത്രങ്ങൾ പങ്കുവെക്കാം..!

(ചിത്രം എന്ന സിനിമ ഷൂട്ടിംഗ് നിർത്തി വെച് പിന്നീട് ഏറെ നാളുകൾക്ക് ശേഷം ഷൂട്ടിംഗ് തുടങ്ങി പൂർത്തി ആക്കിയ സിനിമ ആണ്,365 ദിവസം ഓടി എന്നത് ചരിത്രം)

You May Also Like

വൈറലായി പെയിന്റിങ് ഫോട്ടോഷൂട്ട്

വൈറലായി പെയിന്റിങ് ഫോട്ടോഷൂട്ട്. 

ദൂരദർശൻ പരസ്യത്തിലെ സുന്ദരി പെൺകുട്ടിയുടെ കുളി സീനും മഴവില്ലും

ദൂരദർശനിൽ പണ്ട് സ്ഥിരമായി കാണിച്ചോണ്ടിരുന്ന ഒരു സുന്ദരി പെൺകുട്ടിയുടെ കുളി സീൻ (നിമ സോപ്പിന്റെ ആഡ് എന്നും പറയാം ????)പരസ്യത്തിൽ നിന്നുമാണ് മഴവില്ല്

എന്നെക്കണ്ടാൽ ഹീറോയിൻ മെറ്റീരിയൽ ഇല്ലേ ?

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ രാജേഷ്. അവതാരകയായും റിയാലിറ്റി ഷോ

വിവാഹം, സ്ത്രീധനം, സിനിമ – ജയറാം ക്രൂരമായി വിമര്ശിക്കപ്പെടുമ്പോൾ

വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പീഡനങ്ങൾക്കും, സ്ത്രീധനത്തിനും എതിരെ പ്രതിഷേധങ്ങൾ ശക്തമായി നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ