കോവിഡ് കാലത്തെ സോഷ്യൽ ഡിസ്ററൻസിങ്ങ് ചൂണ്ടിക്കാട്ടി തീണ്ടലിനെ ന്യായീകരിക്കാൻ നോക്കുന്ന കുബുദ്ധി നാളെ സംബന്ധത്തേയും സ്മാർത്ഥവിചാരത്തേയും ന്യായീകരിക്കും

0
172

Krishna Kumar

അധികാരം കൈക്കലാക്കിയവർ അവർക്കനുസൃതമായ നിയമ വ്യവസ്ഥ ഇണ്ടാക്കുന്നു. അവർ മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കുന്നു ‘ചോദ്യം ചെയ്യാതിരിക്കാൻ വിദ്യ നിക്ഷേധിക്കുന്നു ‘തീണ്ടലും (അന്ന് ) സ്മാർത്തവിചാരങ്ങളും ആഘോഷിക്കുന്നു ‘ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നെങ്കിൽ ഇന്നും ഇതൊക്കെ നിലനില്ക്കമായിന്നു ‘ തലയിലേക്ക് ഇത്തിരി വെളിിച്ചം കൊണ്ടുവരാനും അന്ധ – അനാചാരങ്ങളെ തടയാനും ശാസ്ത വെളിച്ചത്തിന്റെ മുന്നേറ്റത്തിന് കഴിഞ്ഞു. മാറ്റുവിൻ ചട്ടങ്ങളെ എന്ന ഗർജനങ്ങളും! “ഏതായാലും ജാതി മഹത്വത്തിൽ നിന്ന് നവോത്ഥാനത്തിലേക്ക് കാലചക്രം കുറച്ചു എങ്കിലും തിരിക്കപ്പെട്ടു. അത്രയും ആശ്വാസം .കോവിഡ് കാലത്തെ സോഷ്യൽ ഡിസ്ററൻസിങ്ങ് ചൂണ്ടിക്കാട്ടി തീണ്ടലിനെ ന്യായീകരിക്കാൻ നോക്കുന്ന കുബുദ്ധി നാളെ സംബന്ധത്തേയും സ്മാർത്ഥവിചാരത്തേയും ന്യായീകരിക്കും. ശാസ്ത്രത്തിന്റെ നേട്ടങ്ങളും പുതിയ കാലത്തിന്റെ മേന്മകളും പുരാണസാഹിത്യത്തിലെ സംഭവങ്ങളുടെ പുനരാവിഷ്കരണമാണെന്നും പഴയ ദുരാചാരങ്ങൾ ശാസ്ത്രീയവും ശരിയുമാണെന്നും സ്ഥാപിക്കാനുമുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ധ്യാപകനായ ഒരു സുഹൃത്ത് പറഞ്ഞത് സഞ്ജയൻ മഹാഭാരതയുദ്ധം ദിവ്യദൃഷ്ടിയിൽ കണ്ട് ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തതാണ് ഇന്നത്തെ ഓൺലൈൻ ക്ലാസ്സിന്റെ തുടക്കം എന്നും ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന്റെ നാശത്തിനാണെന്നും.. പറഞ്ഞകാര്യത്തേക്കാൾ അദ്ധ്യാപകൻ ആണല്ലോ എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. ഇതൊക്കെ ഭാരതത്തിൻെ്റ മഹത്തായ സാംസ്കാരിക പെെതൃകങ്ങളാണല്ലോ എന്നോർത്ത് നമുക്ക് ആശ്വസിക്കാം.