fbpx
Connect with us

ഇത്തിക്കര പക്കിയും മുളമൂട്ടിൽ അടിമയും

പ്രേംനസീർ വരുന്നു ” ജയകുമാറാണ് ആ പ്രഖ്യാപനം നടത്തിയത്. ഇത്തിക്കരപക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പ്രേംനസീർ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു എത്തുന്നു . താമസം

 135 total views

Published

on

Krishna Poojappura 

ഇത്തിക്കര പക്കിയും മുളമൂട്ടിൽ അടിമയും

“പ്രേംനസീർ വരുന്നു ” ജയകുമാറാണ് ആ പ്രഖ്യാപനം നടത്തിയത്. ഇത്തിക്കരപക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പ്രേംനസീർ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു എത്തുന്നു . താമസം തൈക്കാട് അമൃതാ ഹോട്ടലിൽ.. നാളെ മുതൽ ഷൂട്ടിംഗ്.മാതാ പിതാ ഗുരു ദൈവം എന്നതിന് തുടർച്ചയായി പ്രേംനസീർ എന്നുകൂടി ചേർത്ത് പറഞ്ഞിരുന്ന കാലം.. (അന്ന് പ്രേംനസീർ.. നസീർ എന്നൊക്കെ പേര് ഡയറക്റ്റ് ആയിട്ടങ്ങു പറയുകയായിരുന്നു.. പിന്നീടാണ് നസീർ സാർ എന്ന് സാർ കൂടി ചേർക്കുന്നത്.. അത് അങ്ങിനെ ആണല്ലോ.. പൊതു സ്വത്തുക്കൾ എന്ന് കരുതുന്നവരെ പ്രായത്തിൽ എത്ര മുതിർന്നതായാലും നേരിട്ട് വ്യക്തിബന്ധമില്ലെങ്കിൽ പേര് ആണല്ലോ പറയുക )

എങ്ങിനെയും ആരാധ്യ പുരുഷനെ കണ്ടേ പറ്റൂ.. പക്ഷെ അമൃതാ ഹോട്ടലിലൊക്കെ പിള്ളേരായ ഞങ്ങൾക്ക് എങ്ങിനെ കേറാൻ പറ്റും.. പക്ഷെ കേറിയേ പറ്റൂ.അന്ന് രാത്രി ഒന്ന് ഒന്ന് കഴിഞ്ഞു കിട്ടാൻ പെട്ട പാട് എനിക്കുമറിയാം രാത്രിക്കുമറിയാം .രാവിലെ വളരെ നേരത്തെ കുളിച്ചു തയ്യാറാകുന്നത് കണ്ടു വീട്ടിൽ നിന്ന് ചോദ്യം വന്നു.. എക്സ്ട്രാ ക്ലാസ്സ്‌ ആണെന്ന് പറഞ്ഞു.. അഖിലലോക വിദ്യാർത്ഥി സമൂഹത്തിനു ലഭിച്ചിട്ടുള്ള ഒരു നിക്കക്കള്ളി ആണല്ലോ എക്സ്ട്രാ ക്ലാസ്സ്‌.. മകൻ പഠിത്തത്തിൽ കാണിക്കുന്ന ആവേശത്തിൽ വീട്ടുകാർക്ക് സന്തോഷമാണോ സംശയമാണോ ഉണ്ടായതെന്നറിയില്ല..

Advertisement



ജയകുമാർ ഉദയൻ റഹിം രാജേന്ദ്രൻ പിന്നെ ഞാൻ.. രാവിലെ ഏഴരയോടെ അമൃതയുടെ നടയിലെത്തി. അവിടെ ഒരു ചെറുപൂരത്തിനുള്ള ജനം. അന്ന് തിരുവനന്തപുരത്തു ഷൂട്ടിംഗ് ഒക്കെ അപൂർവമാണ്.. അവിടെ വെച്ച് മറ്റൊരു വാർത്ത കൂടി കിട്ടുന്നു. പ്രേംനസീർ മാത്രമല്ല ജയനും ഹോട്ടലിൽ ഉണ്ട്.. ഇത്തിക്കര പക്കിയിൽ May be an image of 1 personമുളമൂട്ടിൽ അടിമയുടെ വേഷം ജയനാണ്.. പട്ടിണിക്കാരന്റെ മുന്നിൽ ചിക്കൻ ബിരിയാണിയും ഗ്രിൽഡ് ചിക്കനുമൊക്ക ഒരുമിച്ചെത്തിയ അവസ്ഥ.. കളരിപരമ്പര ദൈവങ്ങളാണെ ഇന്ന് നമ്മൾ അകത്തു കയറും.. കാണും.. ചത്തിട്ടായാലും ശരി കൊന്നിട്ടായാലും ശരി.. എന്ന മട്ടിൽ ചില ഭീഷ്മ പ്രതിജ്ഞകളൊക്കെ എടുത്തു.. പക്ഷെ എങ്ങിനെ..? മെയിൻ ഡോറിൽ ഒരു സെക്യൂരിറ്റി നിറഞ്ഞങ്ങിനെ നിൽക്കുകയാണ്.. നമ്മൾ ചിറയിൻകീഴിൽ നിന്ന് വന്നവരാണെന്നു പറയാം.. അദ്ദേഹത്തിന്റെ ബന്ധുക്കളാണെന്നു പറയാം തുടങ്ങി പല ആശയങ്ങളും കമ്മിറ്റിക്കു മുൻപിൽ വന്നു..

ഞങ്ങളുടെ ലീഡർ ആയ ജയകുമാർ അതൊക്കെ തള്ളിക്കളഞ്ഞു.. നിങ്ങൾ വാ എന്നും പറഞ്ഞു നേരെ സെക്യൂരിറ്റിക്ക് അടുത്തേക്ക്.. എന്നിട്ട് സെക്യൂരിറ്റിയുടെ കൈയ്യിൽ പിടിച്ചു അതീവ ദയനീയമായി കാര്യം അവതരിപ്പിച്ചു.. ഏതു കഠിനഹൃദയന്റെ മനസ്സാണ് ആ കാലുപിടിത്തത്തിൽ അറിയാത്തതു.. അമ്മാ വല്ലതും തരണേ എന്നൊക്കെയുള്ള ദീനാ പേക്ഷകൾ അന്നത്തെ അപേക്ഷക്കുമുന്നിൽ ഒന്നുമല്ല..സെക്യൂരിറ്റിയുടെ മനസ്സലിഞ്ഞെന്ന് പറയേണ്ടല്ലോ.. “കോറിഡോറിന്റെ അറ്റത്തു മാറിനിൽക്കണം അദ്ദേഹത്തെ കണ്ടാൽ ഉടൻ സ്ഥലം വിട്ടോണം.. ” ഞങ്ങൾ അകത്തേക്ക് കടന്നു

No photo description available.

കോറിഡോറിൽ അദ്ദേഹത്തിന്റെ റൂമിന്റെ വാതിൽ തുറക്കുന്നതും നോക്കി അങ്ങിനെ നിൽക്കുകയാണ്.. ചില അവസ്ഥകളിൽ നമ്മുടെ ഹൃദയമിടിപ്പ് നമുക്കുതന്നെ കേൾക്കാൻ പറ്റുമെന്നു പറയുന്നത് വളരെ ശരിയാണെന്നു അന്ന് മനസ്സിലായി.. ഞാൻ കേട്ടു.. അങ്ങിനെ നിൽക്കുമ്പോഴുണ്ട് ഞങ്ങൾ നിൽക്കുന്നതിനടുത്തെ വാതിൽ തുടക്കുന്നു.. അതാ പുറത്തേക്കു വരുന്നു.. ജയൻ.. കണ്ണ് ഒന്നുകൂടി തിരുമി നോക്കി.. സാക്ഷാൽ ജയൻ.. മുണ്ടും ടീഷർട്ടും.. വിഗ് വെച്ചിട്ടില്ല.. ഞങ്ങളെ കണ്ടു ഒന്ന് ചിരിച്ചു.. എന്തുണ്ട് വിശേഷം എന്നൊക്കെ അദ്ദേഹം എല്ലാപേരോടുമായി ചോദിക്കുന്നുണ്ട്. പക്ഷെ ഒന്ന് കാതിൽ കേറ ണ്ടെ? ആകെ ഒരു പുകപോലെ.

No photo description available.കഴിഞ്ഞ സിനിമ കളിലെ കഥാപാത്രവലോകനമൊക്കെ ചിലർ നടത്തുന്നു… കുറച്ചു സംസാരിച്ചു അദ്ദേഹം പോകാൻ തുടങ്ങിയപ്പോൾ ജയകുമാർ അവന്റെനോട്ട് ബുക്കിൽ നിന്ന് ഒരു പേപ്പർ കീറി.. അദ്ദേഹത്തിന് നേരെ നീട്ടി.. സാർ ഒരു ഓട്ടോഗ്രാഫ്.. തുടർന്ന് ഞങ്ങളെല്ലാം കൂടി അവന്റെ ബുക്കിലെ കടലാസുകൾ മരണവെപ്രാളത്തോടെ വലിച്ചു കീറി.. ഹോ. പഠിപ്പിക്കുന്ന സാറ് ആ ദൃശ്യം കണ്ടിരുന്നെങ്കിൽ ഹൃദയം പൊട്ടിയേനെ..

May be an image of 1 personഅന്ന് ആ സൂപ്പർ ഹീറോയിൽ നിന്ന് കിട്ടിയ ആശംസ കുറിപ്പാണു ചിത്രങ്ങളിൽ ഒന്ന്.വീണ്ടും ഒരഞ്ചു മിനിട്ട് കഴിഞ്ഞു.. ഞങ്ങൾ പ്രതീക്ഷിച്ചു നിന്ന ആ മുഹൂർത്തം.. വാതിൽ തുറന്നു ഞങ്ങളുടെ മുന്നിലേക്ക്‌ നിത്യവസന്തം വന്നു.. അമൃത ഹോട്ടലിന്റെ കോറിഡോറിൽ പെട്ടെന്ന് വസന്തം വിരിയുന്നത് കണ്ടു.. കള്ളിമുണ്ടും ഇളം നീല ഷർട്ടും..ജീവിത സാഫല്യം എന്നൊക്കെ പറയുമല്ലോ.. ആ മുഹൂർത്തത്തെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാൻ തോന്നുന്നില്ല.. എല്ലാരും നന്നായി പഠിക്കണം കേട്ടോ.. ആക്കുളത്താണ് ഷൂട്ടിങ്.. അവിടെ വന്നാൽ ഷൂട്ടിങ് കാണാം.. എന്നൊക്കെ പറഞ്ഞു.. ഓട്ടോഗ്രാഫും തന്നു.. ഒരു ചിത്രം അതാണ്..എല്ലാപേരോടും ഹൃദയപൂർവം കൈ വീശി അദ്ദേഹം റൂമിലേക്ക്‌ പോയി.

ഞങ്ങൾ നേരെ കിഴക്കേകോട്ടയിലേക്കു പാഞ്ഞു.. ആക്കുളത്തേക്കുള്ള ബസ് പിടിക്കാൻ.. ഷൂട്ടിങ് കാണാൻ..ഇന്ന് ടീവിയിൽ അദ്ദേഹം അഭിനയിച്ച പഴയൊരു ഹിറ്റ്‌ സിനിമ കണ്ടപ്പോൾ അമൃത ഹോട്ടലും അദ്ദേഹത്തെ കണ്ടതും ഓർമയിൽ എത്തി

 136 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy3 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest3 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment3 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment4 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment4 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam5 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence6 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment6 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

Kerala6 hours ago

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചാൽ തോട്ടിൽ പോകുമോ ?

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement