മലയാള സിനിമയിൽ സ്ഥിര സാന്നിധ്യം അറിയിക്കുന്ന താരമാണ് കൃഷ്ണപ്രഭ. താരം ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് പ്രൊഫഷണൽ നർത്തകി ആണ്. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി (2008) എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ മോളികുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു . 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. കൂടാതെ കൃഷ്ണ പ്രഭ മിനിസ്ക്രീനിൽ സജീവമായി.

1987 ൽ എറണാകുളം ജില്ലയിലെ സുധീന്ദ്ര ആശുപത്രിയിൽ കളമശ്ശേരി എച്ച്എംടിയിലെ മെക്കാനിക്കൽ എൻജിനീയർ സി.ആർ.പ്രഭാകരൻ നായരുടെയും ഷീലാ പ്രഭാകരൻ നായരുടെയും മകളായി ജനിച്ചു. സെന്റ് ജോസഫ് കളമശ്ശേരിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, തേവര സേക്രഡ് ഹാർട്ട്സ് കോളേജ് കൊച്ചിയിൽ നിന്ന് ഹ്യുമാനിറ്റീസിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടി. മോഹിനിയാട്ടം , കുച്ചിപ്പുടി , നാടകം, മാർഗ്ഗം കളി എന്നിവയുടെ പ്രാവണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിച്ചു. 3 വയസ്സിൽ, കൃഷ്ണ പ്രബ ക്ലാസിക്കൽ നൃത്തം കലാമണ്ഡലം സുഗംധി യുടെ ശീക്ഷണത്തിൽ നിന്ന് പഠിചു , കൃഷ്ണ പ്രബയുടെ ആദ്യ ഗുരു ആണ് കലാമണ്ഡലം സുഗംധി.

സംസ്ഥാനതല യുവജനോത്സവം മത്സരങ്ങളിൽ നിരവധി അവാർഡുകൾ പ്രഭാ കരസ്ഥമാക്കി. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി. ഏഷ്യാനെറ്റ് ടിവി ചാനലിൽ ഒരു കോമഡി ഷോയുടെ ഷൂട്ടിംഗ് വേളയിൽ സാജൻ പള്ളുരുത്തിയുടെ കൂടെയും പ്രജോധുമായി അഭിനയിച്ചു. ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം കൃഷ്ണപ്രഭ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളചലച്ചിത്രങ്ങളായ നത്തോലി ഒരു ചെറിയ മീനല്ല (2013), ലൈഫ് ഓഫ് ജോസൂട്ടി (2015) കഥാപാത്രങ്ങൾ പ്രശംസ നേടി. 2014 ൽ കാവ്യ മാധവനും രമേഷ് പിഷാരടിയും ഉൾപ്പെടെയുള്ളവർ ഷീ ടാക്സിയിലെ കഥാപാത്രത്തെ “ബോയിംഗ് ബോയിംഗിൽ സുകുമാരിയുമായി സാമ്യമുള്ളതയി പറഞ്ഞത് പ്രത്യേക അംഗീകരമായി അവർ അഭിപ്രായപ്പെട്ടു. 2017 ൽ ഒരു കൂട്ടം അവാർഡ് ജേതാക്കളായ വിദ്യാർത്ഥികൾക്കൊപ്പം . സിനിമാ നടി ഗായത്രി സംവിധാനം ചെയ്ത രാധാ മാധവം എന്ന നൃത്തനാടകത്തിൽ കൃഷ്ണ പ്രഭ പ്രവർത്തിച്ചു

കൂടാതെ സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും പ്രേക്ഷകരോടുള്ള ബന്ധം നിലനിർത്തുകയും പുനസ്ഥാപിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലക്ഷദ്വീപിൽ നിന്നുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ബോൾഡ് ലുക്കിലുള്ള കിടിലൻ ഫോട്ടോകൾ ആരാധകർക്കിടയിൽ വലിയ തോതിൽ വൈറലാവുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിരിക്കുകയാണ്.

You May Also Like

അമല പോൾ, നീരജ് മാധവ്, ശ്രുതി ജയൻ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ‘ദ്വിജ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

അമല പോൾ, നീരജ് മാധവ്, ശ്രുതി ജയൻ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ‘ദ്വിജ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ. …

പച്ച സാരിയിൽ അതിമനോഹരിയായി അഹാന കൃഷ്ണ. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

മലയാളികളുടെ ഇഷ്ടപ്പെട്ട താര കുടുംബത്തിലെ പുത്രിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിനെ മൂത്ത മകളാണ് താരം. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ ആസ്വാദകരുടെ മനസ്സിലേക്ക് ഇടം നേടുന്നത്.

ഷോലെയ്ക്ക് ശേഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയമായ ‘മേനേ പ്യാർ കിയാ’ ആമസോൺ പ്രൈമിൽ മലയാളത്തിൽ

Ananthan Vijayan ബോളിവുഡിൽ സൽമാൻ ഖാൻ എന്ന താരത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രമാണ് മേനേ പ്യാർ…

90 കളിലെ കൊളംബിയയിലെ ഗറില്ലാ ഭരണത്തിന്റെ തിക്താനുഭവങ്ങൾ പേറുന്ന പുതുതലമുറയുടെ കഥ

Karthik Shajeevan The Kings Of The World (2022) Director : Laura Ortega…