നിവിൻ പോളിക്ക് വേണ്ടി പാടിയത് വിനീത് ശ്രീനിവാസൻ, “മലയാളി ഫ്രം ഇന്ത്യ”ചിത്രത്തിന്റെ ആദ്യ ഗാനം

ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻപോളി ചിത്രമാണ് “മലയാളി ഫ്രം ഇന്ത്യ”. മാജിക് ഫ്രെയിംസിന്റെ ബാനറിൽലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്നറായ ഈ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ബിജോയ് യുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസനാണ് ഗാനമാലപിച്ചിരിക്കുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി സീനുകളോട് കൂടിയ ഒരു ഫൺ ഫിൽഡ് ഗാനമാണിത്. നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും അനശ്വര രാജനുമാണ് ഗാനരംഗത്തിലുള്ളത്.വരികൾ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചൻ. സൂപ്പർ ഹിറ്റ്‌ ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ , ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും.

 

ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ് ബിജോയ്‌. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്.മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ. ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

You May Also Like

മരിച്ചുപോയെന്നു ഉറപ്പുള്ള ഒരാൾ തിരിച്ചു വന്നാലോ ? അവിടെ ചില ‘ചരിത്രം’ തിരയേണ്ടി വരുന്നു !

പഴയ സിനിമകൾ ചരിത്രം (1989) മമ്മൂട്ടി, റഹ്മാൻ, ശോഭന, ജനാർദ്ദനൻ Salman Fariz SN സ്വാമി…

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി അയ്മനം സാജൻ ബിനു…

മമ്മൂട്ടിയുടെ പ്രഥമ തമിഴ് ചിത്രമായ മൗനം സമ്മതം കെ മധു – എസ്.എൻ.സാമി ടീമിന്റെ ആദ്യം ചിത്രം കൂടിയായി

Bineesh K Achuthan 70 – കളുടെ അവസാനം മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങളുടെ വേലിയേറ്റമായിരുന്നു.…

‘ഉറി’ പോലെയൊക്കെ മര്യാദക്ക് ഇത്തരം സിനിമ ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ദയവ് ചെയ്തു സേനയെ ഇതിൽ നിന്നൊഴിവാക്കണം”

Sanuj Suseelan സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഭാഗ്യവാൻ എന്ന സിനിമയിൽ ജഗതി അവതരിപ്പിക്കുന്ന ഒരു…