fbpx
Connect with us

inspiring story

“നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കിൽ ശത്രുക്കളോട് ചോദിക്കുക”

Published

on

ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടേയും കയ്യടി നേടിയിരിക്കുകയാണ് ആലപ്പുഴ കലക്‌ടർ വി.ആർ.കൃഷ്ണ തേജ. അദ്ദേഹം കുട്ടികൾക്കായി നല്ലൊരു കുറിപ്പും എഴുതിയിരുന്നു.ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇദ്ദേഹം ജനങ്ങൾക്കിടയിൽ പരിചിതനായി. അദ്ദേഹത്തിന്റെ ഒരു വീഡിയോ പ്രസം​ഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചും തന്റെ പഠനകാലത്തെക്കുറിച്ചും വളരെ പ്രചോദനാത്മകമായിട്ടാണ് അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നത്.മലയാളം കുറച്ച മാത്രമേ സംസാരിക്കാൻ അറിയൂ. എന്നാൽ പരമാവധി മലയാളത്തിൽ തന്നെ സംസാരിക്കാം എന്ന് പറഞ്ഞാണ് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ സംസാരിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകൾ

✍️ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണ തേജ.

“വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ പഠനം നിർത്തി ഏതെങ്കിലും കടയിൽ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല.”

“വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയൽക്കാരൻ പറഞ്ഞു. പക്ഷേ, ഒരാളിൽ നിന്ന് സഹായം സ്വീകരിക്കാൻ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടർന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ പഠിച്ചത്.
വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോൾ ഞാൻ മനസിലാക്കി. അന്നു മുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വർണ മെഡൽ ജേതാവായി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മിൽ ജോലി ലഭിച്ചു. ഡൽഹിയിൽ ജോലിചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്നയാൾക്കാണ് ഐ.എ.എസ്. എടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നത്. എനിക്ക് ഐ.എ.എസ്. എന്താണെന്നൊന്നും അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്ന് ഐ.എ.എസ്. പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പോയിവരാൻ ഒരു കൂട്ട് വേണം. തുടർന്ന് ഐ.എ.എസ്. പരിശീലനത്തിന് എന്നെ നിർബന്ധിച്ച് ചേർത്തു.”

“പഠിക്കാൻ ആരംഭിച്ചപ്പോൾ എനിക്ക് മനസിലായി ഐ.എ.എസ്. എന്നത് കേവലം ജോലിയല്ല, ഒരു സേവനമാണെന്ന്. ആദ്യത്തെ അവസരത്തിൽ ഞാൻ തോറ്റു. അതോടെ ജോലി ചെയ്തുകൊണ്ട് പഠിക്കാൻ സാധിക്കില്ലെന്ന് മനസിലായി. ആദ്യത്തെ തോൽവിയോടെ ജോലി ഉപേക്ഷിച്ച് പഠിക്കാൻ ആരംഭിച്ചു. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയിൽ പരാജയപ്പെട്ടു. പത്താംക്ലാസിലും ഇന്റർമീഡിയറ്റിലും എഞ്ചിനീയറിങ്ങിലും ഞാനായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. പക്ഷേ, മൂന്ന് പ്രാവശ്യവും ഐ.എ.എസിൽ പരാജയപ്പെട്ടു.”

Advertisement

“മൂന്ന് പരാജയങ്ങൾക്ക് ശേഷം എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്റെ ആത്മവിശ്വാസം പൂജ്യമായി. എന്തുകൊണ്ട് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് ആലോചിച്ചു. ഏകദേശം 30 ദിവസത്തോളം ആചോചിച്ചിട്ടും എന്തുകൊണ്ടാണ് തോറ്റു പോയതെന്നതിന് ഉത്തരം ലഭിച്ചില്ല. എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ലെന്ന് സുഹൃത്തുക്കളോടും ചോദിച്ചു. നിങ്ങൾക്ക് കഴിവുണ്ട്, ബുദ്ധിയുണ്ട് എന്നിട്ടും എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ഞങ്ങൾക്കും അറിയില്ലെന്നാണ് സുഹൃത്തുക്കൾ മറുപടി പറഞ്ഞത്.”

“പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനേക്കുറിച്ചും ഞാൻ ആലോചിച്ചു. ഐടി കമ്പനിയിൽ ഇന്റർവ്യൂവിന് പോയ എനിക്ക് ജോലി ലഭിച്ചു. ആതോടെ ഐ.എ.എസ്. പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. ഇക്കാര്യം കൂട്ടുകാരിൽ നിന്ന് എന്റെ ചില ശത്രുക്കൾ അറിഞ്ഞു. പിറ്റേദിവസം മൂന്ന് ശത്രുക്കൾ എന്റെ മുറിയിലെത്തി എന്നെ കണ്ടു. എന്നോട് അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന് അവർ പറഞ്ഞു. കൃഷ്ണ നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ.എ.എസ്. ലഭിക്കില്ല. ഐടി കമ്പനിയിൽ ജോലിക്ക് ചേർന്നത് ശരിയായ തീരുമാനമാണെന്ന് അവർ പറഞ്ഞു.”

“എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് അവരോട് തിരിച്ച് ചോദിച്ചു. അവർ ഉടൻ തന്നെ മൂന്ന് കാരണങ്ങൾ പറഞ്ഞു. ഐ.എ.എസ്. ലഭിക്കാൻ എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കിട്ടണം പക്ഷേ, നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ നല്ല മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി കഥ പോലെ ഉത്തരം എഴുതണം. അത് എങ്ങനെ എഴുതണം എന്ന് നിനക്ക് അറിയില്ല. നീ സ്ട്രെയിറ്റ് ഫോർവേഡായാണ് ഉത്തരം എഴുതിയത്. പകരം, വളരെ ഡിപ്ലോമാറ്റിക്കായും കൺവിൻസിങ്ങായും ഉത്തരം എഴുതണം.”

“അവർ ഈ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുപോയി. അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. നിങ്ങൾക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കിൽ ശത്രുക്കളോട് ചോദിക്കുക. തുടർന്ന് കൈയക്ഷരം നന്നാക്കാൻ ഞാൻ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങൾ മനോഹരമാക്കാനും പഠിച്ചു. ഒടുവിൽ എന്റെ മൂന്ന് പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. പ്രിലിമിനറി പാസായി, മെയിൻ പാസായി, ഇന്റർവ്യൂ പാസായി. 66-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി. ”

 

Advertisement

 1,176 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment32 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment50 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment60 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment1 hour ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment2 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment2 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment3 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »