ജയകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന ‘കൃഷ്ണകൃപാസാഗരം’; നവംബർ 24ന്

ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസൻ കഥ തിരക്കഥ സംഭാഷണം എഴുതി നിർമ്മിക്കുന്നതും നവാഗത സംവിധായകൻ അനീഷ് വാസുദേവൻ സംവിധാനം ചെയ്യുന്നതുമായ പുതിയ ചിത്രമാണ് “കൃഷ്ണ കൃപാസാഗരം”. ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേർകാഴ്ചയാണ് സിനിമ. ജയകൃഷ്ണൻ, കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് ആവനൂർ, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്‌, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക.ക്യാമറ: ജിജു വിഷ്വൽ, അസോസിയേറ്റ് ഡയറക്ടർ: ജയേഷ്, അരുൺ സിതാര, ആർട്ട്‌: അടൂർ മണിക്കുട്ടൻ, മേക്കപ്പ്: സ്വാമി. കോസ്റ്റ്യൂം: അനിൽ ആറന്മുള, പ്രൊഡക്ഷൻ കൺട്രോളർ: നവീൻ നാരായണൻ, പ്രൊജക്റ്റ്‌ ഡിസൈനർ സഞ്ജയ്‌വിജയ്, അസിസ്റ്റന്റ് ഡയറക്ടർ:അഭിലാഷ്, ജനാർദ്ദനൻ, പി.ആർ.ഒ: പി.ശിവപ്രസാദ്. ചിത്രം നവംബർ 24ന് തീയേറ്ററുകളിൽ എത്തും.

You May Also Like

“പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്”, ശൈലജ ടീച്ചറുടെ കുറിപ്പ്

മുൻ ആരോഗ്യമന്ത്രിയും എം എൽ എയും സിപിഎം നേതാവുമായ കെകെ ശൈലജ ടീച്ചർക്കും ജയ ജയ…

നേർക്കുനേർ പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ബിജു മേനോനും ആസിഫ് അലിയും, ജിസ് ജോയ് സംവിധാനം ചെയുന്ന ‘തലവൻ’ ടീസർ

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന, ജിസ് ജോയ് സംവിധാനം ചെയുന്ന ചിത്രമാണ് തലവൻ. ചിത്രത്തിന്റെ…

ഞാനിട്ട പോസ്റ്റ് രഞ്ജിത്തിന് കൊണ്ടു, അത് ഞാൻ കണ്ടു

സോഷ്യൽ മീഡിയ പോസ്റ്റുകൾ ഏതെങ്കിലും ഒരുത്തനു കൊള്ളട്ടെ എന്നുപറഞ്ഞു തന്നെ ഇടുന്നതാണെന്നു വിനായകൻ. കൊണ്ടു എന്ന്…

മുംബൈയിൽ പൊട്ടിമുളച്ച പോൺ ഇൻഡസ്ട്രിയെകുറിച്ചുള്ള കഥ പറയുന്ന പടം

സിനിമാപരിചയം : Miss Lovely 2012/hindi Vino John എഴുപതുകളിലെ പോൺ ഇൻഡസ്ടറിയെക്കുറിച്ചുള്ള ഹോളിവുഡ് ചിത്രം…