നീൽ ബ്ലൊംകാംപ്

Krishnakumar Muraleedharan

Neill Blomkamp എന്ന സൗത്ത് ആഫ്രിക്കൻ സംവിധായകനെ അറിയാത്തവർ വിരളമായിരിക്കും.District 9 എന്ന സയൻസ് ഫിക്ഷൻ ഏലിയൻ സിനിമ അവതരിപ്പിച്ചു ഞെട്ടിച്ചു കൊണ്ടായിരുന്നു ബ്ലോംകാംപിൻ്റെ തുടക്കം. സാധാരണ അന്യഗ്രഹ ജീവി സിനിമകളിൽ നിന്നും വിഭിന്നമായി ഭൂമിയിൽ പെട്ടുപോകുന്ന ഒരു പറക്കുംതളികയേയും അതിലെ ഏലിയൻസിനേയും ഒരു ഡോക്യുമെൻ്ററി ശൈലിയിൽ കാണിച്ച സിനിമയായിരുന്നു District 9. കഥ നടക്കുന്നത് അമേരിക്കയിൽ അല്ല എന്നതും ഒരു വ്യത്യസ്തതയായിരുന്നു. അവലംബിത തിരക്കഥയ്ക്കുള്ള Oscar നാമനിർദേശം കിട്ടിയ സിനിമയായിരുന്നു – District 9.

മാറ്റ് ഡേമൺ നായകനായി എത്തിയ Elysium, പോലീസ് റോബോട്ടിൻ്റെ കഥ പറയുന്ന Chappie തുടങ്ങിയ SciFi സിനിമകളും ബ്ലോംകാംപ് കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. അടുത്തിടെ Demonic എന്നൊരു ഹൊറർ സിനിമയും വന്നിരുന്നു. ബ്ലോംകാംപ് സ്ഥാപിച്ച ഇൻഡി ഫിലിം സ്റ്റുഡിയോ ആണ് Oats Studios. പരീക്ഷണാടിസ്ഥാനത്തിൽ ഷോർട്ട് ഫിലിമുകൾ നിർമ്മിച്ച് Youtube, Netflix, Steam എന്നീ പ്ലാറ്റ്ഫോമുകൾ വഴി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആണ് ഈ സംരംഭം. (കിട്ടുന്ന റെസ്പോൺസ് അനുസരിച്ച് മുഴുനീള സിനിമകളാക്കാൻ ആണ് ഉദ്ദേശ്യം). മിക്കതും SciFi/Horror/Black Comedy യോനർ ആണ്. Love, Death+ Robots ഇഷ്ടമായവർക്ക് ഒന്നു കണ്ടു നോക്കാവുന്നതാണ്. ഷോർട്ട് ഫിലിമുകളാണെങ്കിലും ഒരു സിനിമയ്ക്കു വേണ്ട പ്രൊഡക്ഷൻ quality ഉണ്ട്. പേടിപ്പെടുത്തുന്നതും വയലൻസ് ഉള്ളതുമായ രംഗങ്ങൾ ഉണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇഷ്ടമായ ചിലതു താഴെച്ചേർക്കുന്നു.

Firebase

വിയറ്റ്നാം യുദ്ധത്തിൻ്റെ നാളുകളിൽ അമേരിക്കൻ സേന ഒരജ്ഞാതശത്രുവിനെ നേരിടുന്ന കഥയാണ് Firebase. RiverGod എന്ന പേരിലറിയപ്പെടുന്ന, അമേരിക്കൻ പട്ടാളത്തിനു കനത്ത നാശം വിതയ്ക്കുന്ന, തോക്കും ബോംബും വച്ചു കൊല്ലാൻ കഴിയാത്ത ഈ ജീവിയെ അവസാനിപ്പിക്കാൻ സിഐഎ പരിചയസമ്പന്നനായ ഒരു പട്ടാളക്കാരനെ ചുമതലപ്പെടുത്തുന്നു – ഈ മിഷനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു Railgunഉം armourഉം കൊടുത്തു വിടുന്നു. ആര് അല്ലെങ്കിൽ എന്താണ് റിവർഗോഡ്? ഈ പട്ടാളക്കാരന് എന്താണിത്ര പ്രത്യേകത? എല്ലാ ചോദ്യങ്ങൾക്കും ഉത്തരമില്ലെങ്കിലും VFX, Art, Camera, Colour Grading, Performances ഒക്കെ വേറെ ലെവൽ ആണ്.

Rakka

അന്യഗ്രഹജീവികൾ ഭൂമി കയ്യടക്കിയിരിക്കുന്നു. മനുഷ്യരെ കൊന്നൊടുക്കുന്നു -എല്ലാവരേയും അല്ല, ചിലരെ പ്രജനനത്തിനു വേണ്ടി ഉപയോഗിക്കുന്നു. കെട്ടിടങ്ങൾ തകർക്കുന്നു. അവർ ശ്വസിക്കുന്ന മീഥേൻ ഉത്പാദിപ്പിക്കുന്ന ടവറുകൾ അന്തരീക്ഷം മലിനമാക്കിയിരിക്കുന്നു. മനുഷ്യരെ, പ്രത്യേകിച്ചു രാഷ്ട്രീയക്കാരെ വരുതിയിലാക്കാൻ മനസ്സു നിയന്ത്രിക്കുന്ന എന്തോ അവരുടെ പക്കലുണ്ട്. ഈ കടന്നുകയറ്റത്തിനെതിരെ ഒരു കൂട്ടം ആളുകൾ വിപ്ലവത്തിനു കോപ്പു കൂട്ടുന്നതാണ് കഥ. Sigourney Weaver ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Zygote

SciFi Horror ആണ്. The Thing എന്ന John Carpenter സിനിമയുടെ ഓർമ്മകൾ ഉണർത്തുന്നു. ഇടിച്ചിറങ്ങിയ ഒരു ഉൽക്ക. അതിൽ നിന്നും പ്രത്യക്ഷപ്പെടുന്ന ഒരു ജീവി. തൊണ്ണൂറ്റിഎട്ട് പേരുണ്ടായിരുന്ന ഒരു ലാബ്. രക്ഷപ്പെട്ടു നിൽക്കുന്നതു രണ്ടുപേർ മാത്രം. ബാക്കിയെല്ലാവരും ആ ജീവിയുടെ ഭാഗമായി മാറിയിരിക്കുന്നു.

Leave a Reply
You May Also Like

‘റോഷാക്ക്’ ബിഹൈൻഡ് ദ സീൻ വീഡിയോ

വളരെ വ്യത്യസ്തമായൊരു റിവഞ്ച് സൈക്കോ ത്രില്ലർ ആണ്, മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ…

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Bineesh K Achuthan ഒട്ടേറെ സിനിമാ നടൻമാരോട് ആരാധന തോന്നിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ നടിമാരോടധികം അങ്ങനെ തോന്നിയിട്ടില്ല.…

‘ഡാൻസ് പാർ‍ട്ടി’ ഷൈൻ ടോം ചാക്കോയുടെ ഭരതനാട്യത്തിന് കയ്യടിച്ച് ആരാധകർ

ഡാൻസ് പാർ‍ട്ടി” ഷൈൻ ടോം ചാക്കോയുടെ ഭരതനാട്യത്തിന് കയ്യടിച്ച് ആരാധകർ അനിക്കുട്ടനേയും കൂട്ടുകാരേയും പ്രേക്ഷകർ ഏറ്റെടുത്തു.…

“ബ്രാ വേണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കാം” സദാചാരക്കാരെ വകവയ്ക്കാതെ ജിനാൽ

മോഡലിംഗിൽ നിന്നും അഭിനേരംഗത്തേക്ക് കടന്നുവന്ന താരമാണ് ജിനൽ ജോഷി. ജിനൽ ജോഷി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്…