ഇതിനേക്കാൾ ഭേദം കൃപാസനം കൊണ്ട് കോവിഡ് മാറിയെന്നു പറയുന്നതായിരുന്നു ടീച്ചറേ …

158

Krishnakumar Thekkemarath

ഹോമിയോ മരുന്ന് ഗൾഫിലും ഫലം കണ്ടു.കുവൈറ്റിലെ ഞങ്ങളുടെ ക്യാമ്പിൽ നിരവിധി സുഹൃത്തുക്കൾ കോവിഡ് 19+ve സ്ഥിരീകരിച്ചിരുന്നു.+ve ആയവരെ മാറ്റി പാർപ്പിച്ചുവെന്നല്ലാതെ ക്യാമ്പിലെ എല്ലാവരും പതിവായി ജോലിക്കു പോയിരുന്നു. സൈറ്റിൽ തളർന്നുവീണ ഒരു തൊഴിലാളിയെ എൻ്റെ പിക്കപ്പിൽ എടുത്തു കിടത്തിയാണ് ആമ്പുലൻസിനടുത്ത് എത്തിച്ചത്.

ആശുപത്രിൽ വച്ച് കോവിഡ് പരിശോധന നടത്തി അയാളും +ve ആയി.സ്വഭാവികമായും നല്ല പരിഭ്രമം എനിക്കുണ്ടായിരുന്നു. നിത്യവും ഡയറക്ട് കോൺടാക്ടുള്ളയാളാണ് +ve ആയത്.എല്ലാ ദിവസവും ജോലിക്ക് പോയി.നിത്യേന രണ്ട് നേരം ശരീര ഉഷ്മാവ് ക്യാമ്പ് ക്ലിനിക്കിൽ പരിശോധിച്ചു കൊണ്ടിരുന്നു.ഇവിടെ ഹോമിയോ മിഠായി വിതരണമൊന്നും ഇല്ല.ഇനി അഥവാ ഉണ്ടായിരുന്നെങ്കിൽ ഹോമിയോ പാണൻമാർ എന്തായിരിക്കും പറഞ്ഞു നടക്കുക.?’കുവൈത്തിൽ ഹോമിയോ പ്രതിരോധ മരുന്ന് ഫലപ്രദം’ എന്നായിരിക്കില്ലേ?നാട്ടിലെ ആരോഗ്യമന്ത്രിയുടെ ഹോമിയോ സ്തുതിഗീതം കേൾക്കുമ്പോൾ, ടീച്ചറെ ഓർത്ത് സങ്കടമാണ് വരുന്നത്.

ലോകരാജ്യങ്ങൾക്കിടയിൽ ആരോഗ്യമേഖലയിലെ ഇടപെടലിന് അംഗീകാരം നേടിയ വനിതയാണ് ശൈലജ ടീച്ചർ. കേരള ആരോഗ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് അശാസ്ത്രീയത പത്രസമ്മേളനത്തിലൂടെ പൊതു സമൂഹത്തോട് പറയുമ്പോൾ…. മറ്റ് ഗോമൂത്രാദിപ്രമോട്ടർമാരെ എങ്ങനെ നമ്മുക്ക് വിമർശിക്കാൻ കഴിയും?’കൃപാസനം’ അരച്ചു കുടിച്ച് പ്രതിരോധശേഷി നേടിയെന്ന് ഏതെങ്കിലും കൃസ്തീയ പുരോഹിത സാക്ഷ്യം;ടീച്ചർ പങ്ക് വച്ചാൽ ആരും അത്ഭുതപ്പെടേണ്ടതില്ല,ശാസ്ത്രീയമനോഭാവൻ്റെ (Scientific Tempor) അഭാവമാണെന്ന് കരുതി സമാധാനിക്കുകയേ നിവൃത്തിയുള്ളൂ.