കാടത്തം നിറഞ്ഞ ടെസ്റ്റ് ചെയ്യപ്പെടാൻ സിസ്റ്റർ സെഫി ഏത് sexual offence -ലാണ് ഇരയോ പ്രതിയോ ആക്കപ്പെട്ടത്?

151

Krishnan Balendran (ഫോറൻസിക് വിദഗ്ദൻ ) എഴുതുന്നു

Trayvon Martin എന്ന പതിനേഴ് വയസ്സുകാരനായ ഒരു ആഫ്രിക്കന്‍-അമേരിക്കൻ കൗമാരക്കാരനെ ജോർജ്ജ് സിമ്മർമാനെന്ന ഒരു വെള്ളക്കാരൻ വെടി വെച്ച് കൊന്ന ഒരു കേസ് അമേരിക്കയിലെ ഫ്ലൊറിഡയിൽ നടന്നത് 2012ൽ ആയിരുന്നു. ആ കേസിന്റെ വിചാരണയിൽ ഹാജരാക്കപ്പെട്ട expert witness ൽ ഒരാളായിരുന്നു ലോക പ്രശസ്തനായ ഫോറെൻസിക്ക് വിദഗ്ദ്ധൻ ഡോ. വിൻസെന്റ് ഡി മായിയോ. അദ്ദേഹം witness boxൽ ഇരുന്ന് deposition തുടങ്ങുന്നതിന് മുമ്പ് depose ചെയ്യാൻ പോകുന്ന വിഷയത്തിലുള്ള അറിവും നൈപുണ്യവും അനുഭവപരിചയവും കോടതിക്ക് ബോധ്യപ്പെടുത്തുന്ന രീതിയും (അദ്ദേഹത്തിന്റെ ആക്ച്വൽ depositionഉം) യൂട്യൂബ് വീഡിയോയുണ്ട്. പ്രസ്തുത വീഡിയോ
👇🏾

American Journal of Forensic Medicine and Pathologyയുടെ എഡിറ്ററും, peer reviewed International Journalsൽ എതാണ്ട് 88 പ്രബന്ധങ്ങളും, അതിൽ എതാണ്ട് 35 എണ്ണത്തോളം അദ്ദേഹം depose ചെയ്യാൻ പോകുന്ന മേഖലയിലുള്ള firearm injuryയിൽ തന്നെയുമുള്ളതും, ഇന്ന് ലോകത്ത് തന്നെ Forensic ballisticsൽ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ GUN SHOT WOUNDS – Practical aspects of Firearms, Ballistics amd Forensic techniques എന്ന പുസ്തകത്തിന്റെ രചയിതാവുമായ അദ്ദേഹത്തിന് കോടതിയിൽ ആ കേസിന് expert evidence കൊടുത്ത് തുടങ്ങുവാൻ വേണ്ടുന്ന competence ഉണ്ടെന്ന് establish ചെയത് എടുക്കാനെടുത്ത സമയം ഏതാണ്ട് മുപ്പത് മിനിറ്റോളമാണ്. ഒരുപക്ഷെ ഇന്ന് ലോകത്ത് ആ മേഖലയിലെ ഏറ്റവും qualifiedഉം accomplishedഉം ആയ വിദഗ്ദ്ധനാണെന്ന് ഓർമ്മ വേണം.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

No photo description available.സിസ്റ്റർ അഭയ കേസിൽ വിചാരണയിൽ ഉപയോഗിച്ച രണ്ട് തരം മെഡിക്കൽ expert evidences ആയിരുന്നു. രണ്ട് തരം ആയിരുന്നു തെളിവുകൾ.

1.സിസ്റ്റർ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന റിപ്പോർട്ട്.
2. സിസ്റ്റര്‍ സെഫിയുടെ ശരീരത്തിന്മേൽ നടത്തിയ പരിശോധനാ റിപ്പോർട്ട്.

Image may contain: textഇതിൽ ആദ്യത്തേത് സിസ്റ്റര്‍ അഭയയുടെ postmortem reportൻമേൽ രണ്ട് ഡോക്ടർമാർ നൽകിയ മൊഴികൾ. ഒന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. രാധാകൃഷ്ണന്റെ മൊഴിയും, രണ്ട് ഡോ. കന്തസാമിയുടെ മൊഴിയും. രണ്ട് പേരും നിരവധി പോസ്റ്റ്മോർട്ടം പരിശോധനകൾ നടത്തിയിട്ടുള്ള, കൊലപാതക കേസുകൾ ഉൾപ്പടെ അഭയ കേസിനോട് സമാനമായ ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഒരുപാടെണ്ണങ്ങളിൽ കോടതികളിൽ സാക്ഷി മൊഴി കൊടുത്തിട്ടുള്ളവർ. രണ്ട് പേരും സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് റിട്ടയർ ചെയ്ത ഫോറെൻസിക്ക് മെഡിസിൻ പ്രൊഫസർമാർ.

(പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോർട്ടിന്മേലുള്ള ഇവരുടെ statementsഉം, എന്റെ സ്വന്തം interpretationsഉം വേറൊരു പോസ്റ്റിൽ എഴുതാം).

Image may contain: text that says "229. had been The crucial evidence of PW19 is that if there sexual act in the remote past, labia minora, external genetalia inside the labia fourchette and posterior majora, clitoris, looking; only the commissure will be normal hymen will not be normal looking. Considering the evidence of PW19, the litmus test in the present case is to identify the nature of hymen."രണ്ടാമത്തേത്,
സിസ്റ്റർ സെഫിയുടെ ശരീരത്തിന്മേലുള്ള അന്യായവും മനുഷ്യത്വരഹിതവും കാടത്തം നിറഞ്ഞതുമായുള്ള Virginity test എന്ന് വിളിക്കാവുന്ന ഒരു നിയമവിരുദ്ധ പരിശോധനയുടെ report ആണ്.
ഈ പരിശോധനയേയും അതിനേ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടിനേ കുറിച്ചാണ് ഈ ലേഖനം.
ഇതിനേ കുറെ headingsലായിട്ട് analyse ചെയ്യാം

Title of the report
➖➖➖➖➖➖
കോടതിയിൽ ഹാജരാക്കിയിരിക്കുന്ന ഈ “medicolegal certificate” ന് (exhibit P48ന്) വേണ്ടിയിരുന്ന പരിശോധന നടത്തിയിരിക്കുന്നത് മറ്റൊരു exhibit ആയ (Exhibit P80)ലാണ്. അതിന്റെ title തന്നെ REPORT OF EXAMINATION OF FEMALE IN SEXUAL OFFENCE എന്നാണ്. (Pic No. 1)
അതായത് Rape ഉള്‍പ്പടെയുള്ള ലൈംഗിക ആക്രമങ്ങൾക്കിരയായ സ്ത്രീകളേ പരിശോധിച്ച് നൽകുന്ന പരിശോധനാ ഫോര്‍മാറ്റ്‌. അവിടുന്ന് തുടങ്ങുന്നു ഈ അബദ്ധ പഞ്ചാംഗം.
സിസ്റ്റർ സെഫി ഏത് sexual offence -ലാണ് ഇരയോ പ്രതിയോ ആക്കപ്പെട്ടത്? CrPC നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമുള്ള നിയമസാധുതയിലാണ് അവരുടെ പരിശോധനയുടെ Requisition CBI നടത്തിയത്? ഇന്ത്യയിൽ ഏതെങ്കിലും മെഡിക്കൽ കോളേജുകളിൽ MBBS നോ MD Forensic Medicine, MD Obstetrics & Gynecology courseലോ Examination and certification of Virginity പഠിപ്പുകയോ, അങ്ങനെ ഒരു പരിശോധന നടത്തുകയോ, certify ചെയ്യാൻ പരിശീലനം നടത്തുകയോ ചെയ്യുന്നുണ്ടോ? ഇനി മറ്റോരു ഫോർമാറ്റില്ലാത്തത് കൊണ്ടോ അവർ നടത്തിയ Virginity test എന്ന പരിപാടിക്ക് ഒരു separate ഫോർമാറ്റ് ഇല്ലാത്തത് കൊണ്ടോ ആണെന്ന് കരുതി സമാധാനിക്കാം.

Objective of the examination
➖➖➖➖➖➖➖➖➖➖
ഏതൊരു പരിശോധനയ്ക്കും ലക്ഷ്യങ്ങൾ (aims) കാണും. ആ ലക്ഷ്യത്തിലെത്താൻ ഫ്രെയിം ചെയ്യപ്പെടുന്ന ചോദ്യങ്ങളാണ് അതിന്റെ objectives. ഉദാഹരണത്തിന് ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ objectives എന്നത് To determine the cause of death (മരണകാരണം കണ്ടെത്തുക) To estimate the time since death (മരണം നടന്നിട്ട് എത്ര നേരമായി എന്നു അനുമാനിക്കുക) എന്നിങ്ങനെ പോകും.

സിസ്റ്റർ സെഫിയുടെ മേൽ നടത്തിയ ഈ പരിശോധന അവർ ഒരു കന്യകയാണോ അതോ ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുക എന്നതായിരിക്കണം എന്ന് ഞാന്‍ കരുതുന്നു.
Hymen, അഥവാ കന്യാചർമ്മം എന്ന അവയവം (?) പൊട്ടി പോകാൻ ലൈംഗിക വേഴ്ച്ച അല്ലാതെയും കാക്കത്തൊള്ളായിരം കാരണങ്ങളുണ്ടായിരിക്കേ ഈ പരിശോധനയ്ക്ക് എന്താണ് മെഡിക്കൽ പ്രസക്തി എന്ന് മനസ്സിലാവാത്ത രണ്ട് “വിദഗ്ധ”രാണോ ഇതിന് ഒരുമ്പെട്ടിറങ്ങിയത് എന്ന് നമ്മൾ ചോദിക്കേണ്ടി വരും. അല്ലെങ്കിൽ ആ പരിശോധനയ്ക്ക് വേറേ ഉദ്ദേശങ്ങൾ വല്ലതും ഉണ്ടായിരുന്നുവോന്നും സംശയിക്കേണ്ടി വരും.
“There is evidence of scarring to the hymen which could be due to surgical interference. Hence a definite opinion as to whether she had undergone penetration due to vaginal Intercourse in the past cannot be stated ” എന്നാണ് വിദഗ്ദര്‍ കൊടുത്തിരിക്കുന്ന “expert Opinion”.
എന്ന് വെച്ചാല്‍ “കന്യാചർമത്തിൽ ഒരു scar (വടു) ഉണ്ടെന്ന് ഒരു തെളിവുണ്ട്. അത് ശസ്ത്രക്രിയ ചെയ്തത് കൊണ്ടാവാം. അത് കൊണ്ട് ഇവർ പണ്ട് ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന്” .
അപ്പോ ന്യായമായ ഒരു സംശയം.
ഒരു തോട്ട് എക്സ്പിരിമെന്റ്.
ലൈംഗിക വേഴ്ചയിലൂടെ അല്ലാതെയും കന്യാചർമം മുറിയാം എന്ന സാമാന്യ വൈദ്യശാസ്ത്ര വിവരം നിലനിൽക്കെ, സിസ്റ്ററുടെ കന്യാചർമം ruptured ആയിരുന്നെങ്കില്‍ ഇവര് രണ്ടും കൂടി എന്ത് അഭിപ്രായം പറഞ്ഞേനേ?
Ruptured hymen ലൈംഗിക വേഴ്ചയിലൂടെയല്ലാതെയും മറ്റ് കാരണങ്ങൾ കൊണ്ട് സംഭവിക്കാമെന്നിരിക്കെ, അങ്ങനെ ഒരു explanation കൊടുക്കാമെന്നിരിക്കേ (ഇനി അഥവാ hymen ruptured ആയിരുന്നെങ്കില്‍) ഈ സിസ്റ്ററെന്തിനാ ഈ hymenoplasty ചെയ്യാൻ പോയത്?
ഈ പരിപാടി ഒക്കെ ചെയ്തിട്ടു ഈ Forensic-gyneac combo എന്ന മാരക competence ഉള്ള expert team ഇതൊന്നും കണ്ടു പിടിക്കില്ല എന്ന് കരുതിയോ ?
മിനിമം ആ hymenoplasty ചെയ്ത ഡോക്ടർക്കെങ്കിലും ഇതൊന്ന് പറഞ്ഞ് കൊടുത്തൂടായിരുന്നോ?
വാട്ടേ പിറ്റി…
വാട്ട് സ്റ്റ്യുപിഡിറ്റി!!!!
ഓർക്കുക, ബഹുമാനപ്പെട്ട കോടതിയുടെ കണ്ടെത്തൽ പ്രകാരം “it is clear that A3 underwent hymenoplasty almost on the eve of her arrest” എന്നാണ്.
അപ്പോ ഒരു കാര്യം ഏതാണ്ട് ഉറപ്പാണ്. Ruptured hymen ആയിരുന്നേൽ ഇവർ സിസ്റ്റര്‍ ഒരു കന്യക അല്ലെന്നും, ഈ കേസിന്റെ motive ന് ഒരു corroborative evidence കൊടുത്തേനെ.
45 വയസ്സ് കഴിഞ്ഞതും ആർത്തവ വിരാമം കഴിഞ്ഞതുമായ, മദ്ധ്യവയസ്കയായ ഈ സ്തീയുടെ മാറിടങ്ങൾ ഒരു കന്യകയുടേത് പോലെ “round and hemispherical” അല്ലാത്തത് കൊണ്ട് അത് സ്ഥിരമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെടുന്നത് കൊണ്ടാണെന്ന ഭൂലോക വിഡ്ഡിത്തവും ഇവര് എഴുന്നള്ളിച്ചു!!!
കണ്ട കാര്യം പറയു്ന്നതിന് പകരം പ്രതീക്ഷിച്ചിരുന്ന ഫൈന്റിംഗിന്റെ absence ന് ഒരു കാരണം കണ്ടെത്തി കൊടുത്തു.
So,
Instead of explaining the finding they saw, they ended up giving an explanation for the absence of a finding which they expected to see (that too…. ഉറപ്പില്ല… “could be”..എന്നാണ്…).
നല്ല ഒന്നാന്തരം സൈന്റിഫിക്ക് മെത്തഡോളജി.

Examination per se
➖➖➖➖➖➖➖
ക്ലിനിക്കൽ പരിശോധനകളുടേയും ഫോറെൻസിക്ക് പരിശോധനകളുടേയും ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും പാടെ വ്യത്യസ്തമാണ്.
മുറിവുകളുടേയും പരിക്കുകളുടേയും കാഠിന്യം മനസ്സിലാക്കി തക്കതായ ചികിത്സ നൽകുവാനുള്ള തീരുമാനങ്ങളെടുക്കുവാൻ വേണ്ടിയുള്ളതാണ് ക്ലിനിക്കൽ പരിശോധനകളെങ്കിൽ (clinical examination is done to assess the severity of the medical condition and plan treatment), ഫോറെൻസിക്ക് പരിശോധനകളുടെ ലക്ഷ്യം മുറിവും പരിക്കുകളും എങ്ങനെ ഉണ്ടായി എന്ന് കണ്ടു പിടിക്കാൻ ആണ് നടത്തുന്നത്.
ചുരുക്കി പറഞ്ഞാൽ ഒന്ന് anterograde (മുന്നിലേക്ക്, ഭാവിയിലേക്ക് നോക്കുന്നു) ആണെങ്കിൽ മറ്റേത് retrogradeഉം (പിന്നിലേക്ക്, ഭൂതകാലത്തിലേക്ക് നോക്കുന്നു).
ഇനി sexual assault examination ആണെങ്കിലും വിശിഷ്യാ കന്യാചർമ്മത്തിന്റെയും മറ്റും പരിശോധനകള്‍ക്ക് ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡ് എന്നത് colposcope എന്ന ഉപകരണം വെച്ചുള്ള magnification ഉപയോഗിച്ചുള്ള പരിശോധനയാണ്, അതും well illuminated ആയിട്ടുള്ള സാഹചര്യത്തിൽ.

സാധാരണ gynecology /obstetrics പരിശോധനകള്‍ക്ക് ഈ സൗകര്യങ്ങള്‍ ഒന്നും വേണ്ടെന്ന് ഓർക്കണം. ഇതിന്റെ കാരണം പ്രസവത്തിനും മറ്റും വേണ്ടിവരുന്ന പരിശോധനകൾ ക്ക് ഇത്രയും subtle ആയിട്ടുള്ള findings അല്ല ഉണ്ടാകുന്നത്. ലൈംഗിക ആക്രമങ്ങളിൽ genitaliaൽ കാണുന്ന വളരെ subtle ആയ ഫൈന്റിംസിനേ TEARS എന്ന acronym വെച്ചാണ് വവരിച്ചിരിക്കുന്നത് (Tears (കീറലുകൾ), Ecchymosis (ചതവുകൾ), Abrasions (ഉരവുകൾ), Redness (ചുവക്കൽ) Swelling (നീർവീക്കം). ശരീരത്തിന്റെ ആ ഭാഗത്തെ പ്രത്യേകതകൾ കൊണ്ട് തന്നെ careful observation focussed on attention to detail ആണ് ഏറ്റവും പ്രധാനം.
നമ്മുടെ വിദഗ്ദരുടെ പരിശോധന എങ്ങനെ ചെയ്തുവെന്നോ illumination എങ്ങനെ നടത്തിയെന്നോ ഒന്നും വ്യക്തമല്ല. എന്തായാലും ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫോറെൻസിക്കിലോ ഗൈനക്കോളജി വിഭാഗത്തിലോ colposcope വെച്ച് ഒരൊറ്റ sexual assault കേസ് പോലും പരിശോധന അന്ന് വരെ (2008 നവമ്പർ 25 വരെ) നടത്തിയിട്ടില്ല. ഈ രണ്ട് വിദഗ്ധരും അന്ന് ഈ സാധനം കണ്ടിട്ട് പോലും ഉണ്ടാവില്ല.

Colposcope ഒന്നും വേണ്ട, അല്ലാതെ തന്നെ ഞങ്ങൾക്ക് ഈ പണി അറിയാം എന്നാണ് വാദമെങ്കിൽ വീണ്ടും ചോദ്യം വരും.
എന്ത് അറിയാമെന്ന്?
ഒരു ഗൈനക്കോളജിസ്റ്റും ഫോറെൻസിക്ക് സർജ്ജനും നൂറ് കണക്കിന് normal intact hymen കണ്ട് കാണും. തർക്കമില്ല. Hymen തന്നെ പലതരം ഉണ്ട്. അതിൽ എല്ലാ തരത്തിലും ഉള്ള hymenഉം ഇവര് കണ്ടിട്ടുണ്ടെന്ന് വാദിച്ചാലും (അതിന് തീരേയും സാധ്യത ഇല്ല, എന്നാലും) അത് പോര.
നോർമലും rupturedഉം ആയിട്ടുള്ള ഹൈമനുകൾ കണ്ട് അവ തിരിച്ചറിയുന്നതും, intact hymenഉം repaired hymenഉം തമ്മിൽ വേർതിരിച്ചറിയുക എന്നതും രണ്ടും രണ്ടാണ്.
One task is IDENTIFYING and the other is DIFFERENTIATING.
നോർമൽ പ്രസവത്തേ തുടർന്നും സീസേറിയനേ തുടർന്നും ആൾക്കാര് മരിച്ച് പോയ കേസുകൾ ഞാൻ പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ട്. ഇഷ്ടം പോലെ നോർമൽ uterusഉം കണ്ടിട്ടുണ്ട്.
അത് പോലെ neurosurgery കഴിഞ്ഞിട്ട് മരിച്ചു പോയ ഒരുപാട് കേസ്കളിൽ ഞാൻ പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ട്. ഇഷ്ടം പോലെ നോർമൽ തലച്ചോറുകളും കണ്ടിട്ടുണ്ട്.
എന്നാ പിന്നെ ഈ ലോജിക്ക് വച്ച് എന്നേയങ്ങ് പിടിച്ച് gyneacologistഉം neuro surgeonഉം ഒക്കെയങ്ങാക്ക്… നല്ല രസമായിരിക്കും. അത് കൊണ്ട് നിർത്തരുത്. കോടതികളിൽ ഗൈനക്കോളജിസ്റ്റുകളുടേയും ന്യൂറോ സർജ്ജന്മാരുടേയും ചികിത്സാപ്പിഴവ് കൊണ്ട് മരിച്ചു എന്ന് ആരോപിക്കപ്പെടുന്ന കേസ്സുകളിൽ വിഷയവിദഗ്ദനായ Expert Witness കൂടിയാക്ക്.
നല്ല ശേലായിരിക്കും.
ഞാൻ വീണ്ടും ആവർത്തിക്കുന്നു.
Hymenoplastyയേ പറ്റി പഠിക്കുകയോ, പഠിപ്പിക്കുകയോ, ചെയ്യുകയോ, ആരെങ്കിലും ചെയ്യുന്നത് കാണുകയോ, assist ചെയ്യുകയോ ചെയ്യാതെ… അതും പോട്ടേ… വേറേ ആരെങ്കിലും ചെയ്ത ഒരൊറ്റ hymenoplasty ചെയ്ത കേസ് പോലും കാണുകയോ ചെയ്യാത്ത രണ്ട് “വിദഗ്ദര്‍”.
ഇനി ഇതൊക്കെ കാണേണ്ട കാര്യമുണ്ടോ internetൽ search ചെയ്താലോ text books refer ചെയ്താലോ ഇതൊക്കെ മനസ്സിലാക്കി കൂടേയെന്ന് ചോദിച്ചാൽ അതിനും മറുപടിയുണ്ട്.
ഈ വിഷയത്തിൽ Dr. Ajay Balachandran വിശദമായി എഴുതിയ ഒരു ലേഖനത്തിന്റെ ലിങ്ക്
👇🏾
https://m.facebook.com/story.php?story_fbid=10220457874690127&id=1029577254
ഒരു കാര്യം ഉറപ്പിച്ച് പറയാം. ഇത് വരെ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗത്തും നടത്തി പോരുന്ന ആറ് തരം hymenoplasty techniquesൽ ഏത് technique വെച്ച് ചെയ്താലും ഈ “വിദഗ്ദർ” സിസ്റ്റര്‍ സെഫിയിൽ കണ്ടു എന്ന് ആ റിപ്പോർട്ടിൽ എഴുതിവച്ചിരിക്കുന്ന പോലത്തെ scar ഉണ്ടാവില്ല. ഇങ്ങനെ ഒക്കെയാണേലും hymenൽ കണ്ട scar could be due to surgical intervention എന്ന് പറയാനുള്ള expertise ഇവര്‍ക്കു ഉണ്ടായി.
ഭയങ്കരം തന്നെ!!!!

ഇനി,
2008ൽ hymenoplasty ഇന്ത്യയിൽ ഉണ്ടോ, അത് പ്ലാസ്റ്റിക് surgeons ആണോ ചെയ്യുന്നത് എന്നൊന്നുമല്ല പ്രസക്ത ചോദ്യങ്ങൾ. എന്തായാലും ഈ surgical intervention നടന്നുവെന്നത് expert evidenceലൂടെയാണെന്ന് കോടതി വിധിയിൽ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. Could be, maybe ഒന്നുമല്ല. IT IS CLEAR എന്നാണ് കോടതി പറയുന്നത്. അതും arrest ന്റെ almost on the eve.
28 വർഷം മുമ്പ് നടന്ന സംഭവത്തിൽ ആകെ കേരള പോലീസ് അന്വേഷിച്ചത് ഒരു വർഷമാണ്. 1993 ൽ crime brach final report കൊടുത്തതിന് ശേഷം CBI കേസ് ഏറ്റെടുത്തതിന് മൂന്ന് മാസങ്ങൾക്ക് ശേഷം കോടതിയിൽ സൂക്ഷിച്ചിരുന്ന “തെളിവുകൾ നശിപ്പിച്ചത്” ഉൾപ്പടെ കേസ് എടുക്കണം എന്ന് പറയുന്ന കോടതി വിധിയിൽ പക്ഷെ, ഈ hymenoplasty ചെയ്ത് ruptured hymen എന്ന “വിലയേറിയ തെളിവ്” ഇത് വരെ ലോകത്ത് ആരും ചെയ്യാത്ത surgical techniqueഓടെ ശസ്ത്രക്രിയ ചെയ്ത് നശിപ്പിച്ച ആ ഡോക്ടറേയോ ആശുപത്രിയേയോ കണ്ടെത്തി അവർക്കെതിരേ എന്ത് കൊണ്ട് IPC 201 Causing disappearance of evidence of offence ചുമത്താൻ ആവശ്യപ്പെടുന്നില്ല?

Report per se
➖➖➖➖➖
കോടതി വിധിയില്‍ പറയുന്നത് പ്രകാരം വിദഗ്ദ്ധ പറഞ്ഞിരിക്കുന്നത് സിസ്റ്റര്‍ സെഫിയുടെ examination 2008 November 25 നും 26 ലും ആയിട്ടാണ് നടന്നത് എന്നാണ്. രണ്ട് വിദഗ്ധരും പറയുന്നത് 25ന് അവർ gynecological examination ചെയ്തുവെന്നും 26ന് breast Examination ചെയതു എന്നും.
25thന് Genitalia പരിശോധിക്കുവൻ വരെ പറ്റിയ ഒരു പരിശോധനയ്ക്ക് പക്ഷെ breast പരിശോധിക്കാൻ പറ്റിയില്ല. അതിന് അടുത്ത ദിവസം വേണ്ടി വന്നു.
വിശ്വസിച്ചാട്ടെ…
വിശ്വസിച്ചാട്ടെ…
കോടതിയിൽ സിസ്റ്റര്‍ സെഫിക്ക് എതിരേ വന്ന remarksൽ പ്രധാനമായ ഒരു “gloved fingers” പ്രയോഗം, പിന്നെ അവര് പറഞ്ഞു എന്ന് ഇവർ എഴുതിയ മറ്റൊരു സംഭവം, ഈ surgical intervention നടന്നു എന്ന് ഇവര് എത്തി ചേര്‍ന്ന findingകളെല്ലാം ഒറ്റ നോട്ടത്തിൽ തന്നെ എഴുതി ചേർത്തതാണെന്ന് കാണാൻ കഴിയും. എന്നാലും പറയുന്നത് ആരും കണ്ണടച്ച് വിശ്വസിക്കേണ്ട. ഒരു sample (pic 2).
ആ report എനിക്ക് ഇവിടെ ഇടാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം അതിൽ ഒരു സ്ത്രീയുടെ പ്രൈവറ്റ് പാർട്ട്സിന്റെ description ഉണ്ട്. 1982 ൽ സിസ്റ്റര്‍ സെഫിക്ക് എന്തോ gynecology പ്രശ്നങ്ങൾക്ക് പരിശോധിക്കപ്പെട്ടുവെന്നും അത് gloved hands കൊണ്ടാണെന്നും അവർ പറഞ്ഞു എന്നും, അങ്ങനെ ഒരു examination നടന്നാൽ എന്തായാലും hymen ruptured ആകുമെന്നും അത് കൊണ്ട് തന്നെ ഇപ്പോ അവരുടെ hymen intact ആയിട്ട് കണ്ടിട്ടുണ്ടെങ്കിൽ അത് surgically repaired ആകണം എന്നും സ്ഥാപിക്കാൻ തക്കതായ ഒരു information ആണ്. 2008 ൽ 45 വയസ്സുള്ള സിസ്റ്റര്‍ സെഫിക്ക് 1982 ൽ 18-19 വയസ്സു കാണും. ഈ പതിനെട്ട് പത്തൊമ്പത്കാരിയുടെ കന്യാചർമ്മം ഏതോ ഒരു gynecologist ചുമ്മാ PV ചെയത് അങ്ങ് കീറി പൊട്ടിച്ചു എന്നാണ് വിദഗ്ദര്‍ കരുതുന്നത്!!!
എന്തോ പറയാനാണ്…

ഇത് മാത്രമൊന്നുമല്ല കോടതി വിധിയില്‍ ഈ വിദഗ്ദർ പറയുന്ന മറ്റ് പലതും വിഡ്ഡിത്തരങ്ങളാണ് (Pic 3).
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Trayvon Martin ലേക്ക് തിരിച്ച് വരാം. രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി re- elected ആയിട്ട് Barrack Obama പറഞ്ഞ വാക്കുകൾ ആണിത്
“Trayvon Martin could have been me, 35 years ago”,
ബാറിലും ബഞ്ചിലും, മാധ്യമങ്ങളിലും തൊഴിലെടുക്കുന്നവർക്ക് ഇത്തിരി കൂടി Scientific literacy ഉണ്ടായാല്‍ വല്യ കുഴപ്പം ഒന്നും വരില്ല.
പ്രത്യേകിച്ചും എന്താണ് ശാസ്ത്രീയ തെളിവുകൾ, എങ്ങനെയാണ് ശാസ്ത്രീയ തെളിവുകളെ സമീപിക്കേണ്ടത്, ശാസ്ത്രം പഠിച്ചു എന്നുള്ളത് കൊണ്ട് ഒരാൾ പറയുന്നത് ശാസ്ത്രീയമായിക്കോണം എന്നില്ലെന്നുള്ള തിരിച്ചറിവും നല്ലതാണ്.
Expert Witness എന്റെ competence എന്നത് അവർ സർക്കാർ ജീവനക്കാര് ആണെന്നുള്ളത് കൊണ്ട് assume ചെയ്യേണ്ട കാര്യമല്ലെന്നതും , അവരേ depose ചെയ്യാൻ പോകുന്നതിന് മുമ്പ് അവർ ചെയ്യാൻ പോകുന്ന task ന് അവർ competent ആണോ എന്ന് സ്ഥാപിക്കുന്നതും ഒക്കെ വെറും technical issues അല്ല എന്നതും ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
Competence ഇല്ലാത്ത expert witness ന്റെ evidence വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കും. അതിന്റെ receiving endൽ ആകാൻ ആർക്കും ഇനി ഇടവരാതിരിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു.
ഫോറെൻസിക്ക്സിലൊരു കരിയർ തുടങ്ങിയപ്പോൾ ഒരുപാട് പേര് ചിരിച്ചോണ്ട് ചോദിച്ചിട്ടുണ്ട്… ശവങ്ങളുടെ ഡോക്ടറല്ലേ നിങ്ങളൊന്നും പിന്നെ ആരേം ചികിത്സിച്ച് കൊല്ലില്ലോന്ന്.
ഞാനൊന്നും തിരിച്ച് പറയാറില്ല.
പക്ഷെ എന്റെ പേനത്തുമ്പത്ത് നിന്നും നാവിൻ തുമ്പിൽ നിന്നും വരുന്ന വാക്കുകൾ കൊണ്ട് ആരേയും എനിക്ക് കൊല്ലാൻ കഴിയില്ല.
പക്ഷെ കൊല്ലാക്കൊല ചെയ്യാൻ പറ്റും.