Narmam
കൃഷ്ണന് കുട്ടി എന്ന കുരിശ് (ഈപ്പച്ചായന് എന്ന ദ്രോഹി)
നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ വന്നു കഴിഞ്ഞാല്‍ പരമ സുഖം ആണെന്നാണ് എല്ലാരുടെം വിചാരം.
121 total views, 1 views today

നാലാമത്തെ തവണയും കൃഷ്ണന് കുട്ടി വിളിച്ചപോള്‍ ഈപ്പച്ചന് പിന്നെ ഒന്നും ആലോചിച്ചില്ല. കൊടുത്തു ഒരു ഡോസ്. അല്ല പിന്നെ എങ്ങനെ കൊടുക്കാതെ ഇരിക്കും. നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ വന്നു കഴിഞ്ഞാല്‍ പരമ സുഖം ആണെന്നാണ് എല്ലാരുടെം വിചാരം. കഴിഞ്ഞ തവണ നാട്ടില്‍ പോയപോ കിട്ടിയ കുരിശാ കൃഷ്ണന് കുട്ടി.അന്നാമ്മ ആവുന്നത് പറഞ്ഞതാ. വേണ്ട എന്ന്. ഇതൊക്കെ പിന്നെ കുരിശാകും എന്ന്.ഭാര്യവീട്ടുകാരുടെ അഭിമാനം വാനോളം ഉയര്‍ന്നോ ട്ടെ എന്ന് കരുതി. ഇനി അങ്ങോട്ട് ചെല്ലാന്‍ പറ്റും എന്ന് തോന്നുന്നില്ല. ഇവന് കേറി പോയാല്‍ പിന്നെ നാട്ടില്‍ ചെന്ന് എന്ത് പുകിലാ ഉണ്ടാക്കാന്‍ പോകുന്നെ എന്നറിയില്ല. എന്തൊക്കെ ഇല്ലാ വചനം പറയുമോ എന്തോ. ‘രണ്ടു പെണ് പിള്ളേരാ. വണ്ടി ഓട്ടിച്ചു നടന്നിട്ട് എങ്ങനെ കഴിയാനാ’ എന്നൊക്കെ കരഞ്ഞു പറഞ്ഞപോ നോക്കാം എന്നൊരു വാക്ക് പറഞ്ഞു പോയി. ഒരു തരത്തില്‍ ആണ് കൂട്ടത്തില്‍ ജോലി ചെയ്യുന്ന അറബീടെ കൈയും കാലും പിടിച്ചു ഒരു വിസ ഒപ്പിച്ചത്. പത്തു പൈസ ചിലവില്ലാതെ കൃഷ്ണന് കുട്ടി കേറി വരുവേം ചെയ്തു. വന്ന അന്ന് തൊട്ടു വിളിയോട് വിളിയാ. അതില്ല.ഇതില്ല. എനിക്ക് പോണം എന്നൊക്കെ പറഞ്ഞു. എന്നാ പിന്നെ എന്തോന്നിന ഇങ്ങോട്ട് കേറി വന്നെ എന്ന് എങ്ങനെ ചോദിക്കാതെ ഇരിക്കും. അവനു കാലത്തേ പുട്ടും ഇടലീം വേണം. ഉച്ചക്ക് ചോറും മീനും വേണം. രാത്രി രണ്ടെണ്ണംവീശണം. പിന്നെ ഡ്രൈവര്‍ പണി മാത്രേ ചെയ്യു. പടി കേറാന്‍ പറ്റില്ല . ലിഫ്റ്റ് വേണം. അങ്ങനെ വളരെ ചെറിയ ആവശ്യങ്ങളെ ഉള്ളു. എന്റെ പോന്നു തമ്പുരാനെ. വേറെ ഏതാണ്ട് വരാന്‍ ഇരുന്നതാ.
പി. ടി. ഭാസ്കരന്: വെറുതെ (എന്തിനാ) ഒരു അളിയന്:
അളിയന് ഗള്‍ഫില്‍ ആണെന്ന് ഒരു മാസം തികച്ചു പറയാന്‍ പറ്റിയില്ലലോ എന്നോര്‍ത്താണ് ദണ്ണം. അതെങ്ങന. ചെന്ന ദിവസം മുതല്‍ വിളിയോട് വിളി അല്ലെ. എനിക്ക് പോരണം എനിക്ക് പോരണം എന്നും പറഞ്ഞു. അളിയന് ഗള്‍ഫില്‍ പോയി എന്ന് നാട് മുഴുവന്‍ അറിയുവേം ചെയ്തു. ബ്ലേഡ് പലിശക്ക് പണം വാങ്ങിയ പോകാന്‍ ഉള്ള രൂപ ശരിയാക്കിയെ. ഇനി അതൊക്കെ എങ്ങനെ കൊടുക്കും എന്റെ ശ്രീ പദ്മനാഭാ.
പി ടി. കുശല കുമാരി (മിസ്സിസ് കൃഷ്ണന് കുട്ടി):
എന്നാലും ഭാസ്കരണ്ണാ. ഈ ചതി വേണ്ടാരുന്നു.സഹോദരിമാരോട് ഇങ്ങനെ തന്നെ വേണം. കുവൈറ്റിലെ മരുഭൂമിയില്‍ കിടന്നു നരകിക്കാന്‍ ആയിരുന്നോ അണ്ണന് കൃഷ്ണേട്ടനെ കേറ്റി വിട്ടത് ? പോയി രണ്ട് വര്‍ഷം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ ടെയിലര്‍ സുകുമാരന്‍ തന്ന ചുരിദാര്‍ വാങ്ങിയത്. ഇനി അത് എങ്ങനെ തിരികെ കൊടുക്കും ?
ഈപ്പചായന്‍ എന്ന ദ്രോഹി (കൃഷ്ണന് കുട്ടി വേര്ഷ്ന്):
കാര്യം ഒക്കെ ശരിയാ. നാട്ടില്‍ വലിയ പച്ച ഒന്നും ഇല്ലാരുന്നേലും മന സമാധാനം ഉണ്ടായിരുന്നു. ഈ ഗള്‍ഫ് എന്ന് പറഞ്ഞാല്‍ ഇത്രേം വലിയ ബുദ്ധിമുട്ട് ആരിക്കും എന്ന് ആരറിഞ്ഞു. വന്ന ദിവസം മുതല്‍ തുടങ്ങിയ പീഡനം ആണ്. കാലത്തേ എട്ടുമണിക്ക് വിമാനത്തെന്നു ഇറങ്ങി അറബീടെ വീട്ടില്‍ ചെന്നപ്പോഴാണ് ഈപ്പചായന്‍ ചതിക്കുകയായിരുന്നു എന്നറിഞ്ഞത്. വണ്ടി ഓട്ടിക്കാന്‍ ആണെന്നും പറഞ്ഞല്ലേ ഇങ്ങോട്ട് കൊണ്ട് പോന്നത്. കാലത്തെ കഴിക്കാന്‍ പുട്ടോ ദോശയോ തന്നില്ല അത് പോട്ടെ. വണ്ടി കഴുകി ഇടാന്‍ പറഞ്ഞു എടുത്താല്‍ പൊങ്ങാത്ത ഒരു ഓസ് തന്നിട്ട് ദ്രോഹി പോയി. എന്നിട്ട് കഴുവി കഴിഞ്ഞപോ അങ്ങേരു തന്നത്താന്‍ വണ്ടി ഓട്ടിച്ചു പോയി. എന്ന പിന്നെ എന്തോന്നിന എന്റെ ആവശ്യം. പെബ്രന്നൊരു വന്നിട്ട് അവരുടെ വണ്ടി കഴുവിച്ചു. എന്നിട്ട് അവരും കൊണ്ടുപോയി ഒന്ന്. പിള്ളേരെ സ്കൂളില്‍ കൊണ്ടുപോകാന്‍ ഒരു ബംഗാളി. ഭാഗ്യത്തിന് അവന് വണ്ടി കഴുവാന്‍ പറഞ്ഞില്ല. കേടായ ടയര്‍ മാറ്റി ഇടുവിച്ചേ ഉള്ളു.
ഒന്ന് നടുവ് നിവര്‍ക്കാം എന്ന് കരുതി നാല്പ്തു പടികേറി (ലിഫ്റ്റ് ഒക്കെ അറബിക്ക് മാത്രമല്ലെ ഉള്ളു നമ്മളെ പോലുള്ള അപ്പാവികള്‍ക്ക് എന്നും പതിനെട്ടാം പടി ശരണം) റൂമില്‍ ചെന്ന് ചെരിഞ്ഞേ ഉള്ളു. താഴേന്നു ശ്രീലങ്കക്കാരി വേലക്കാരി വിളിയോട് വിളി. അവ പിന്നെ പിന്നെ ഒന്നും പറഞ്ഞാല്‍ മനസിലാകാത്ത കൊണ്ട് കുഴപ്പമില്ല. പടി ഇറങ്ങി താഴെ ചെന്നപോള്‍ പരിപ്പിളകി. അക്കന് ചോറിനു പകരം ഒരുമാതിരി റബര്‍ പോലുള്ള ഒരു ദോശ എടുത്തു കയ്യിലേക്ക് തന്നു പിന്നെ കുറെ തൈരും. പണ്ട് വീട്ടില്‍ ചോറിനു പകരം കപ്പ തന്നപ്പം പ്ലേറ്റ് എടുത്തു എറിഞ്ഞപോലെ ഞാന്‍ എന്തേലും ചെയ്തുപോയേനെ. എറിയാന്‍ പ്ലേറ്റ് ഇല്ലല്ലോ. പിന്നെ ഈപ്പച്ചയന്റെ കാര്യം ഓര്ത്തിിട്ട. വന്ന ദിവസം തന്നെ മൊട കാണിച്ചു എന്ന് ചീതപ്യാര് വേണ്ട. ഒരു വിധത്തില്‍ അതും കേറ്റി നട കേറി മുകളില്‍ ചെന്നപോഴേക്കും എല്ലാം ഫ്ലാറ്റ്. വയറ്റില്‍ കാറ്റ് മാത്രം. ഒന്ന് മയങ്ങി വന്നപോഴേക്കും വിളി വന്നു. കുറ്റി.. കുറ്റി.. അറബി ആണ് . വണ്ടിയെന്നു സാധനങ്ങള്‍ ഇറക്കി വെക്കാന്‍. എന്റെ അമ്മച്ചിയെ. ഇത്രേം സാധനങ്ങള്‍ നാട്ടില്‍ ഇറക്കാന്‍ കൂടിയാല്‍ കീടം അടിക്കാന്‍ ഒരാഴ്ചത്തേക്കുള്ള പൈസ കിട്ടിയേനെ.
രാത്രി ആയാല്‍ അറബികള്‍ ഓരോന്നായി വരാന്‍ തുടങ്ങും. കാപ്പികുടീം പുകവലീം. ചിരീം ബഹളോം തന്നെ. ഇടക്ക് വഴക്കുണ്ടാക്കും പോലെ തോന്നുകേം ചെയ്യും. ഇതിനൊന്നും ഉറക്കോം ഇല്ലേ. കുറ്റീ.. കുറ്റീ.. എന്ന് വിളിച്ചിട്ട് ചെന്നില്ലെങ്കില്‍ വെയിന്‍ അദ ഗവാദ് എന്ന് പറയുന്ന കേള്‍ക്കാം. ഈ ഗവാദ് എന്ന് പറഞ്ഞാല്‍ സ്നേഹം കൊണ്ട് വിളിക്കുന്നതല്ല. തന്തക്കു വിളിക്കുന്നതാ എന്ന് പിന്നെ അല്ലെ മനസിലായെ. നെയ്യാറ്റിന് കരയില്‍ ല്വാറി ഓടിച്ചു നടക്കാന്‍ എന്തൊരു സുഖമായിരുന്നു. വൈകുന്നേരം പിരിവെടുത്തു കീടം. പിന്നെ വാസുവണ്ണന്റെ തട്ടുകടെന്നു ശാപ്പാട്. അല്ല. എന്നെ പറഞ്ഞ മതി. അളിയന് ഭാസ്കരന് നിര്ബംന്ധിചിട്ടല്ലേ ഇങ്ങോട്ട് കെട്ടി എടുത്തേ. അല്ലെ തന്നെ ലോകത്തില്‍ ഏതെങ്കിലും അളിയന് സ്വന്തം അളിയനോട് ആത്മാര്ഥലത കാണിച്ചിട്ടുണ്ടോ. വന്നിട്ട് ദിവസം കുറെ ആയി . ഈ നേരം വരെ വളയം പിടിക്കാന്‍ പറ്റിയിട്ടില്ല. ലൈസെന്സ്അ വേണോന്നു. അതില്ലേ ജെയിലില്‍ ഇടുമെന്ന്. ലൈസെന്‍സ്. ഇല്ലാതെ വണ്ടി ഓട്ടിച്ചു പിടിച്ചാല്‍ ഇവിടെ മാത്രമല്ല ലോകത്തെവിടെ ആണെങ്കിലും പോലീസ് പിടിക്കും എന്ന് ഈ പോട്ടന്മ്മാര്ക്ക്ര അറിഞ്ഞു കൂടെ ? വണ്ടി പണിക്കു വന്നാല്‍ അതല്ലേ ചെയ്യിക്കാവൂ. ഇത് ചെടിക്ക് തടം ഇടണം. വണ്ടി കഴുവണം. മീന്‍ കഴുവി വൃത്തിയാക്കണം. വീട് ക്ലീനിംഗ് നടത്തണം. ഒരു മിനുട്ട് ചുമ്മാ ഇരിക്കുന്ന കണ്ടാല്‍ അറബി പണി തരും. ഈപ്പച്ചന് ഇന്ന് വൈകിട്ട് ടിക്കറ്റും കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട് .നാട്ടില്‍ ചെന്നിട്ടു വേണം അറബീനെ ഒന്ന് ഫോണ്‍ വിളിച്ചു തെറി പറയാന്‍.
നാട്ടില്‍ ചെന്നാല്‍ എങ്ങനെ ജീവിക്കും എന്നാ ഈപ്പചായന്റെ ചോദ്യം. ഇങ്ങോട്ട് വരും മുന്‍പ് നാട്ടില്‍ തന്നല്ലോ ജീവിച്ചേ. അല്ലെ തന്നെനാട്ടില്ചെറല്ലുബോഴേക്കും വിഴിഞ്ഞം പദ്ധതി വരും. പിന്നെ വള്ളം അടുപ്പിക്കാന്‍ ഈ അറബികള്‍ ക്യു നില്കും നമ്മുടെ ഒക്കെ മുന്പില് എന്നാ അട്ടിമറി തൊഴിലാളി യുണിയന്‍ സെക്രെട്ടറി സഖാവ് കുട്ടന് പറഞ്ഞത്.
നല്ല മനുഷ്യനാ ഈപ്പചായന്‍.ഈപ്പച്ചാ .നീ നാട്ടിലേക്ക് വാ. വെച്ചിട്ടുണ്ട് ഞാന്‍.
122 total views, 2 views today