ഔട്ട് ഓഫ് ഫോക്കസായി നിന്ന ജോർജ്കുട്ടിയെ ഒറ്റയടിക്ക് ഫോക്കസ് ചെയ്തു കാണിച്ചപ്പോൾ ഒരു മനോഹര ഫ്രെയിം പിറന്നു

458

Krishnanunni

ഈ Court scene നോക്കുക . ജഡ്ജി റിപ്പോർട്ട് വായിച്ചു കഴിഞ്ഞപ്പോ ഉള്ള ജോർജുകുട്ടിയുടെ വക്കിലിന്റെ reaction തന്നെ ആണ് ദൃശ്യം 1 കണ്ട് സത്യം അറിയാവുന്ന ഓരോ പ്രേക്ഷകന്റെയും reaction . തികച്ചും unexpected ആയുള്ള ഒരു twist . ഈ സീനിൽ ആ വക്കിൽ തന്നെയാണ് പ്രെക്ഷകൻ . ആ ഞെട്ടലിൽ തന്നെ നമുക്ക് അത് ബോധ്യമാകും.

May be an image of 5 peopleമറിച്ച് ജോയ് മാത്യുവിനെ നോക്കുക . ദൃശ്യം യൂണിവേഴ്സിൽ ജീവിക്കുന്ന ജോർജ്കുട്ടി തെറ്റുകാരനാണോ നിരപരാധിയാണോ എന്ന് അറിയാത്ത ഒരു സാധാരണ ആളാണ് അദ്ദേഹം . പുള്ളിക്ക് അധികം ഞെട്ടേണ്ട ആവശ്യമില്ല കാരണം പുള്ളി വേണ്ട തെളിവുകൾ ഇല്ലാതിരുന്നിട്ടും ഒരു സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ജോർജ്കുട്ടിയെ കുറ്റക്കാരൻ ആണെന് തെളിയിക്കാൻ നോക്കുന്ന ഒരു വക്കിൽ മാത്രമാണ് പുള്ളി . Backgroundൽ ഗണേഷ് കുമാറിനും similar ആയിട്ടുള്ള ഒരു reaction മാത്രമേ ഉള്ളു , പക്ഷെ മറ്റൊരിടത്ത് ആശാ ശരത്തിന്റെ ഞെട്ടൽ കാണുമ്പോൾ ആ വക്കിലിന്റെ പോലെയാണ് . ഈ scene കാണുന്ന ഓരോ പ്രേക്ഷകന്റെയും reaction സിനിമയിൽ തന്നെ നമുക്ക് കാണാൻ കഴിയും എന്നതാണ് ഈ sceneന്റെ പ്രത്യേകത. ആ ഫ്രയിമിന്റെ നടുക്ക് കൂടി out of focus ആയി നിന്ന ജോർജ്കുട്ടിയെ ഒറ്റയടിക്ക് ഫോക്കസ് ചെയ്തു കാണിച്ചപ്പോൾ അവിടെ പിറന്നത് ഒരു മനോഹര ഫ്രെയിം തന്നെയാണ് . ജീത്തു ജോസഫ് ❤️