2008 -ൽ പുറത്തിറങ്ങിയ മാടമ്പിയിലൂടെ അഭിനയരംഗത്തേയ്ക്കു വന്ന താരമാണ് കൃഷ്ണപ്രഭ . പിന്നീട് അനവധി സിനിമകളിലും മിനി സ്‌ക്രീൻ സീരിയലുകളിലും വേഷമിട്ട താരം നല്ലൊരു ഡാൻസർ കൂടിയാണ്. 2009 ൽ മികച്ച വനിതാ കോമഡി നടിക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരം കൃഷ്ണപ്രഭ നേടിയിട്ടുണ്ട്. കൃഷ്ണപ്രഭയുടെ നൃത്ത വിഡിയോകൾ പലപ്പോഴും താരം സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ഉറുമിയിലെ പാട്ടിനൊപ്പമുള്ള നൃത്തം ആണ് വൈറലായിരിക്കുന്നത്. തന്റെ സുഹൃത്ത് സുനിത റാവുവിനൊപ്പമാണ് താരം നൃത്തം ചെയ്യാറുള്ളത്. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല.
‘നിങ്ങളുടെ അഭ്യർത്ഥന പ്രകാരം ഇതാ ഞങ്ങൾ ഒരു മലയാളം റീൽസ് ചെയ്യാൻ പോകുന്നു, എന്ന അടികുറിപ്പോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സന്തോഷ് ശിവൻ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ ഉറുമി ഒരു ചരിത്ര സിനിമയാണ്. ദീപക് ദേവ് ഈണം പകർന്ന് ജോബ് കുര്യൻ, റിത എന്നിവർ ചേർന്ന് ആലപിച്ച ‘ആരാന്നേ ആരാന്നേ..’ എന്ന ഗാനത്തിനാണ് ഇവർ ചുവടു വയ്ക്കുന്നത്. പൃഥ്വിരാജ്, പ്രഭുദേവ, തബു എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത്.
ഷോർട്സ് ഇട്ടുകൊണ്ടാണ് രണ്ടുപേരും നൃത്തം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സദാചാരവാദികളുടെ ഉപദേശങ്ങളും ആക്രമണങ്ങളും ഈ വിഡിയോക്കടിയിലും പതിവുപോലെ വരുന്നുണ്ട്.