കോവിഡ്‌ 19 ജൈവായുധം ആണോ ? മിത്തും യാഥാർതഥ്യവും

122

കൃഷ്ണപ്രസാദ്

കോവിഡ്‌ 19 ജൈവായുധം ആണോ ? മിത്തും യാഥാർതഥ്യവും

കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്നും പുറത്ത് ചാടിയതാണ്. അവരുടെ എതിർ കമ്പനികളെ വരുതിയിലാക്കാൻ വേണ്ടി നിർമ്മിച്ചവ ആണ് കോവിഡ് 19. മറ്റൊന്ന് ഇങ്ങനെ ആണ് – വ്യാവസായികമായി മുന്നേരികൊണ്ടിരിക്കുന്ന ചൈനയെ തളയ്ക്കാൻ അമേരിക്ക പ്രയോഗിച്ച ജൈവായു ആകമണമാണ് കോവിഡ് 19 .

കോവിഡ്‌ 19 ജൈവായുധം ആണോ?

ശാസ്ത്രം വ്യക്തമായി പറയുന്ന മറുപടി. കോവിഡ് – 19 ഒരു ജൈവായുധം അല്ല എന്നു തന്നെയാണ്. പ്രകൃതി നിർധാരണം (Natural Selection) വഴി പരിണമിച്ച ഒന്നു മാത്രമാണ് കോവിഡ് 19 എന്നാണ്.
അങ്ങിനെ പറയാൻ എന്താണ് തെളിവ്?

2002 ൽ ചൈനയിൽ പ്രത്യക്ഷമായ കൊറോണ കുടുംബത്തിൽപ്പെട്ട SARS (Siviour Acute Respiratory Syndrome) കൊറോണ വൈറസും കോവിഡ് – 19 നെ പോലെ തന്നെ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ ACE – 2 ( Angiotensin Converting Enzyme-2) തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ SARS കൊറോണ വൈറസിന്റെ RBD യുടെ (Receptor Binding Domain) സ്വീക്കൻസും കോവിഡ് – 19 വൈറസിന്റെ സീക്കൻസും തമ്മിൽ വ്യത്യാസം ഉണ്ട്. അതിനർത്ഥം രണ്ടു വ്യത്യസ്ത രീതിയിലും കാര്യക്ഷമത യിലും ആണ് മനുഷ്യ ശരീരത്തിൽ കയറുന്നത്. വ്യക്തമായി പറഞ്ഞാൽ SARS കൊറോണ വൈറസിന്റെ RBD യുടെ അത്രയും എഫിക്ഷൻസി കോവിഡ് – 19 വൈറസിന് ഇല്ല. അതു തന്നെയാണ് കോവിഡ് – 19 ലാബിൽ ഉണ്ടാക്കിയെടുത്ത ഒരു ജൈവായുധം അല്ല എന്നു ശാസ്ത്രജ്ഞർ പറയുന്നതിലെ ഒന്നാമത്തെ കാര്യം .എന്ത് മനസിലായി, ഒന്നു മനസിലായില്ല അല്ലേ! പരിശോധിക്കാം നമുക്ക്!

വാ…… കൂടെ വാ കൂട്ടുകാർ

ഇതിന്റെ വിശദാoശങ്ങളിലേക്ക് വരുന്നതിനു മുന്നേ മുകളിൽ പറഞ്ഞിരിക്കുന്നത് കൃത്യമായി മനസിലാക്കണമെങ്കിൽ ചില ശാസ്ത്ര പദങ്ങൾ എന്താണെന്നും അവകൊണ്ട് അർത്ഥമാക്കുന്ന പ്രവർത്തനങ്ങൾ എന്തെന്നും കൊറോണ വൈറസ് എന്താണെന്നും മനസിലാക്കിയാൽ മാത്രമേ കാര്യങ്ങൾ വക്തമായി ബോധ്യമാവാൻ സാധ്യതയുള്ളൂ.
പരിചയപ്പെടേണ്ട ചില പദങ്ങൾ പറയാം. വിശദീകരിക്കുകയും ചെയ്യാം.
1. SPIKE PROTIEN 2. RECEPTOR
3. ANGIOTENSlN CONVERTING ENZlME (ACE )
4. RECEPTOR BINDlNG DOMAIN
5. AMINO ACID SEQUENCE
ഒരു കൂട്ടം വൈറസുകളുടെ കുടുംബത്തെ സൂചിപ്പിക്കുന്ന പേരാണ് കൊറോണ വൈറസ് വൈറസ് എന്നത്. സാധാരണ മൈക്രോ സ്ക്കോപ്പിലൂടെ വൈറസ് ദൃശ്യമാവില്ല. ഇലട്രോണിക് മൈസ് ക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാൻ കഴിയൂ.
ആൽഫ കൊറോണ, ബീറ്റ കൊറോണ, ഗാമ കൊറോണ ,ഡെൽറ്റ കൊറോണ വൈറസുകൾ എന്നീ നാലു വിഭാഗമായി കൊറോണയെ തരം തിരിച്ചിരിക്കുന്നു .

ആൽഫ, ബീറ്റ വൈറസുകൾ സസ്തനികളിലൂടെ പരക്കുകയും അവയ്ക്ക് രോഗമുണ്ടാക്കുന്നവയാണ്. ഗാമ ,ഡെൽറ്റ കൊറോണ വൈറസുകൾ പക്ഷികളിലൂടെ പരക്കയും പക്ഷികളിൽ രോഗമുണ്ടാക്കുന്നവയുമാണ്
ഇതുവരെ ഏഴു കൊറോണവൈറസ് ആണ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. അതിൽ മൂന്നെണ്ണം നമ്മക്കിന്നറിയാം. 2002 ൽ ചൈനയിൽ പ്രത്യക്ഷപ്പെട്ട SARS കൊറോണ, 2012 ഇറാനിൽ പ്രത്യക്ഷപ്പെട്ട MERS കൊറോണ 2019 ഡിസംബറിൽ ചൈനയിലെ യുവാനിൽ പ്രത്യക്ഷപ്പെട്ടതും നമ്മൾ ഇപ്പോൾ നേരിടുന്നതും ശാസ്ത്രലോകം SARS – 2 എന്നു വിളിക്കുന്ന കോവിഡ് – 19.

 1. SPIKE PROTIEN
  കൊറോണ വൈറസിന്റെ ചിത്രം എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ അത് ഒരു യഥാർത്ഥ ചിത്രം അല്ല ഇലട്രോൺ മൈക്രോസ് കോപ്പിലൂടെ എടുത്ത കോറോണ വൈറസിനെ അതിന്റെ സ്വഭാവത്തെ കമ്പ്യൂട്ടർ ഗ്രാഫിക് ലൂടെ വികസിപ്പിച്ച ചിത്രമാണിത്
  ചിത്രത്തിനു ഉപരിതലത്തിൽ മുള്ളുകൾ പോലെയുള്ള ഘടകങ്ങൾ കാണാം. ഈ ഘടകങ്ങളെയാണ് സ്പൈക്ക് പ്രോട്ടീൻ എന്ന് വിളിക്കുന്നത് . വൈറസിന്റെ അതിജീവനത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്
  സ്പൈക്ക് പ്രോട്ടീൻ ഉണ്ടെങ്കിൽ മാത്രമേ മനുഷ്യ ശരീരത്തിൽ കൊറോണ വൈറസിന് കയറിപ്പറ്റി പെറ്റുപെരുകാൻ സാധ്യമാവൂ
 2. RECEPTOR
  മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ ഉണ്ട്. കോശങ്ങശങ്ങൾക്ക് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ അടുത്തുള്ള കോശങ്ങളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. ഇത്തരം ആശയ വിനിമയം നടത്തുന്നതിനുള്ള ഒരു കൂട്ടം പ്രോട്ടീനുകളാണ് റസിപ്റ്ററ്ററുകൾ ( RECEPTOR) കോശങ്ങളുടെ ഉപരിതലത്തിലാണ് ഇവ കാണപ്പെടുന്നത്. ഒരോ കോശത്തിനനുസരിച്ചും റസിപ്റ്ററുകളുടെ ധർമ്മം വ്യത്യസഫമാണ്, ഹൃദയത്തിൽ അതിനാവശ്യമായ രീതിയിലും , ആമാശയത്തിൽ അതിന്റെ സ്വഭാവത്തിനനുസരിച്ച ധർമ്മമായിരിക്കും അതാത് കോശങ്ങളിലെ റസിപ്റ്ററുകളൂടെ ധർമ്മം.
  ഓരോ റസിപ്റ്ററുകൾക്കും ഒരോ പേരും ഉണ്ട്.
 3. ANGIOTENSlN CONVERTING ENZIME – 2 (ACE – 2 )
  മനുഷ്യ ശരീരത്തിലെ ചില റസിപ്റ്ററുകളുമായി കോറോണ വൈറസും അതിന്റെ സ്പൈക്ക് പ്രോട്ടീനുകളും ഒട്ടിചേർന്നതിനു (BlNDlNG) ശേഷമാണ് മനുഷ്യകോശത്തിലേക്ക് കടക്കുന്നത് . അങ്ങിനെ കൊറോണ വൈറസിന് മനുഷ്യ ശരീരത്തിലേക്ക് കടക്കുവാൻ ഉപയോഗിക്കുന്ന റസിപ്റ്ററിന്റെ പേരാണ് ACE എന്ന ചുരുക്കപേരിൽ വിളിക്കുന്ന ആഞ്ചിയോടെൻസിൻ കൺവർട്ടിങ് എൻസൈം.
  SPlKE PR0TEN ഭാഗങ്ങൾ ഒരോന്നായി പരിധിക്കാം.
  SPIKE PROTIEN സൂക്ഷിച്ചു നോക്കിയാൽ മൂന്ന് ഭാഗങ്ങൾ കൂടിച്ചേർന്നതാണ് എന്ന് മനസിലാക്കാൻ കഴിയും. അതു കൊണ്ട് തന്നെ സ്പൈക്ക് പ്രോട്ടീനെ ഹോമോ ട്രൈമർ എന്നാണ് വിളിക്കുന്നത്. ഹോമോ എന്നാൽ ഒരേ പോലത്തത്, ട്രൈ മർ എന്ന് പറഞ്ഞാൽ മൂന്നെണ്ണം കൂടി ചേർന്നത്, അതായത് ഒരേ പോലുള്ള മൂന്ന് പ്രോട്ടീൻ കൂടി ചേർന്ന ഒന്ന്.
  ഈ പ്രോട്ടീനുകൾ വീണ്ടും രണ്ടു പോട്ടീനുകൾ ചേർന്നവയാണ്. അവയെ സബ്ബ് 1 എന്നും സബ്ബ് എന്നും ശാസ്ത്രജ്ഞർ വിളിക്കുന്നു.
  എല്ലാ ജീവികളുടെ കോശങ്ങളും “പ്രോട്ടീൻ ” കൊണ്ട് നിർമ്മിതമാണ്. എല്ലാ പ്രോട്ടീനും അമിനോ ആസിഡ്നിനാൽ രൂപപെട്ടവയാണ്. നമ്മുടെ വീടുകൾ ഇഷ്ടിക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്ന പോലെ അടിസ്ഥാന ഘടകം അമിനോ ആസിഡുകളാണ്.
  വൈറസുകൾ കൾക്ക് ഒരു ജീവകോശത്തിനുള്ളിൽ കടന്നാൽ മാത്രമേ അതിനു പെറ്റുപെരുകാൻ കഴിയൂ എന്ന കാര്യം ഇന്നെല്ലാവർക്കും അറിയാം.

മനുഷ്യ ശരീരത്തിൽ 20 തരം അമിനോ ആസിഡുകൾ ഉണ്ട്. അവയുടെ വിവിധ രീതിയിലുള്ള കോമ്പിനേഷൻ കൊണ്ടാണ് വിവധ ധർമ്മം നിർവ്വഹിക്കുന്ന പ്രോട്ടിനുകൾ രൂപപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസിന്റെ SPlKE PR0TIEN ഉം അമിനോ ആസിഡിനാൽ നിർമ്മിതമാണ്
4. RECEPTOR BINDING D0MAlNE
ACE റിസപ്റ്ററിലൂടെ SPlKE RECEDTOR ഒട്ടിപ്പിടിച്ചാണ് കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ കയറുന്നതെന് നേരത്തെ പറഞ്ഞതാണല്ലോ ‘
ACE റിസപ്റ്ററിലേക്ക് ഒട്ടിപ്പിടിക്കുന്ന SPlKE RECEPTOR ന്റെ ചില ഭാഗങ്ങളെ , ചില റീജയനുകളെ വിളിക്കുന്ന പേരാണ് RBD അഥവാ RECEPTOR BlNDING DOMAIN.
RBD എന്നത് വൈസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വൈറസിന്റെ “ഹോസ്റ്റ് റെയ്ഞ്ച് ” നിർണ്ണയിക്കുന്നത് ഈ RBD ആണ്. ഹോസ്റ്റ് റെയ്ഞ്ച് എന്താണെന്നു വച്ചാൽ ഏതെല്ലാം ജീവികളെ വൈറസിന് ആക്രമിക്കാൻ കഴിയും എന്നുള്ളതിനെയാണ് ഹോസ്റ്റ് റെയ്ഞ്ച് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.
കൊറോണ വൈറസിന്റെ RBD യ്ക്ക് മറ്റൊരു ധർമ്മം കൂടിയുണ്ട്. RECEPTOR BINDING D0MAlN ആണ് എത്ര എഫിഷന്റെ ആയി SPlKE RECEPTOR കൾ ACE റിസപ്റ്ററ്ററുകളുമായി ഒട്ടിപ്പിടിക്കണമെന്ന് നിർണ്ണയിക്കുന്നത്.
5. AMINO ACID SEQUENCE
എല്ലാ പ്രോട്ടീൽ ഘടകങ്ങളിലും അത് ACE, ആകട്ടെ SPlK RECEPTOR, RBD യിലും ആയാലും എതെല്ലാം കോമ്പിനേഷനിൽ ആണ് അമിനോ ആസിഡുകൾ അടുക്കി വച്ചിരിക്കുന്നത് അതു കണ്ടു പിടിക്കുന്നതിനെയാണ് അമിനോ ആസിഡ് സ്വീക്കൻസ് എന്നു പറയുന്നത്.

DNA , RNA സ്വീക്കൻസു എന്നു കൂട്ടുകാർ കേട്ട് കാണുമല്ലോ.
അമിനോ ആസിഡ് ന്റെ സ്വീക്കൻസാണ് ശക്തിയിലും എഫിഷന്റ് ആയും വൈറസിനെ മനുഷ്യകോശത്തിൽ ഒട്ടിപ്പിടിക്കാത്ത സഹായിക്കുന്നത് ക്കുന്നതും നിർണ്ണയിക്കുതും.അതിൽ തന്നെ ആറ് അമിനോ ആസിഡുകൾ ആണ് നിർണ്ണായകം ആയിട്ടുള്ളതും ഒരു തീരുമാനം ഉണ്ടാക്കുന്നതും. അതുകൊണ്ട് തന്നെ ഇവരെ KEY റസിഡ്യൂസർ എന്നും ഇവയെ വിളിക്കുന്നു.ഇനി വൈറസ് ജൈവായുധം എന്ന ചോദ്യത്തിന്റെ ആദ്യം ഉത്തരം വായിക്കൂ .

2002 ൽ ചൈനയിൽ പ്രത്യക്ഷമായ കൊറോണ കുടുംബത്തിൽപ്പെട്ട SARS (Siviour Acute Respiratory Syndrome) കൊറോണ വൈറസും കോവിഡ് – 19 നെ പോലെ തന്നെ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ ACE – 2 ( Angiotensin Converting Enzyme-2) തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ SARS കൊറോണ വൈറസിന്റെ RBD യുടെ (Receptor Binding Domain) സ്വീക്കൻസും കോവിഡ് – 19 വൈറസിന്റെ സീക്കൻസും തമ്മിൽ വ്യത്യാസം ഉണ്ട്. അതിനർത്ഥം രണ്ടു വ്യത്യസ്ത രീതിയിലും കാര്യക്ഷമത യിലും ആണ് മനുഷ്യ ശരീരത്തിൽ കയറുന്നത്. വ്യക്തമായി പറഞ്ഞാൽ SARS കൊറോണ വൈറസിന്റെ RBD യുടെ അത്രയും എഫിക്ഷൻസി കോവിഡ് – 19 വൈറസിന് ഇല്ല.

അതു തന്നെയാണ് കോവിഡ് – 19 ലാബിൽ ഉണ്ടാക്കിയെടുത്ത ഒരു ജൈവായുധം അല്ല എന്നു ശാസ്ത്രജ്ഞർ പറയുന്നതിലെ ഒന്നാമത്തെ കാര്യം . കോവിഡ് 19 ലാബിൽ കൃതൃമമായി ഉണ്ടാക്കിയതാണെങ്കിൽ അതിന്റെ ജനിതക പദാർത്ഥത്തിൽ ഒരു ഇടപെടൽ ഒരു ബുദ്ധി പ്രവർത്തിച്ചതായി കാണാൻ കഴിയുമായിരുന്നു. അതൊന്നും തന്നെ കാണാൻ കഴിയുന്നില്ല.അതായത് എതൊക്കെ അമിനോ ആസിഡുകൾ ഉപയോഗിച്ചാൽ വൈറസിന്റെ എഫിഷൻസി വർദ്ധിപ്പിച്ച് മാക്സിമം പൊട്ടൻഷൻ ഉണ്ടാക്കാൻ സാധിക്കുമെന്ന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടുപിടിക്കാനും പ്രയോഗിക്കാനും കഴിയുമായിരുന്നു എന്നിരിക്കെ കോവിഡ് – 19ൽ എന്തുകൊണ്ട് SARS കൊറോണ വൈറസിന്റെ രോഗം പരത്താനുള്ള എഫിഷൻ സിയേക്കാൾ വളരെ കുറഞ്ഞ എഫിഷൻസി ഉള്ള ഒന്നിന് വേണ്ടി ആരും ശ്രമിക്കില്ല.

ഇതിൽ നിന്നും മനസിലാകുന്നത് കോവിഡ് 19 പരിണാമ പ്രക്രിയയിൽ ഉണ്ടായതാണ് എന്നു തന്നെയാണ്.
ശാസ്തജ്ഞർ ഇങ്ങനെ പറയാൻ കാരണം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ അറിഞ്ഞശേഷം ലാബുകളിൽ ഉണ്ടാക്കിയെടുത്ത് പരിശോധിച്ച ശേഷം വിലയിരുത്തിയതാണ് എഫിഷൻസി സംബന്ധമായത്. കൃത്യമമായി ദുരുദ്ദേശത്തോടെ ഉണ്ടാക്കുകയാണെങ്കിൽ, അതിൽ ഒരു പുറം ഇടപെടൽ ഒരു ബുദ്ധി പ്രവർത്തിച്ചിട്ടുണ്ടായിരുന്നു എങ്കിൽ കോവിഡ് 19 ന്റ എഫിഷൻസി ഇതിലും മാരകമായ ഒന്നാകുമായിരുന്നു.

രണ്ടാമത്തെ കാര്യം
ഈ വൈറസിൽ മറ്റേതെങ്കിലും വൈറസിന്റെ ബാക്ക് ബോണുകളും ടെംപ്ലറ്റുകളും ഉപയോഗിച്ചതായി തെളിവുകൾ ഒന്നു ഇല്ല. അങ്ങിനെ ഉപയോഗിച്ചാൽ കോവിഡ് 19 ന്റ ജിനോമിക് സ്വീക്കൻസുകളിൽ നിന്നും അതു മനസിലാക്കാൻ കഴിയും അങ്ങിനെ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ . കാരണം ഒരു വൈറസിനെ ലാബിൽ ഉണ്ടാക്കി എടുക്കുകയാണെങ്കിൽ മറ്റേതെങ്കിലും വൈറസിന്റെ ജനിതക പദാർത്ഥങ്ങളെ എഡിറ്റ് ചെയ്തിട്ടാവും ഉണ്ടാക്കുക . പക്ഷേ ഇതു വരെയും മുൻമ്പ് അറിയാവുന്ന വൈറസിന്റെ ജനിതക പദാർത്ഥം എഡിറ്റ് ചെയ്താണ് ഉണ്ടാക്കിയെടുത്തത് എന്നുള്ളതിന് യാതൊരു വിധത്തിലുള്ള തെളിവുകളും നിലവിൽ ഇല്ല.
ചൈനയിലെ തന്നെ കാട്ടു Pangolin ( ഈനാമ്പിച്ചി) കളിൽ RBD സാമ്യമുള്ള വൈറരസുകളെ കണ്ടെത്തിയിട്ടുള്ള ഈ സാഹചര്യത്തിൽ എന്തിനാണ് ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് പുറകെ നാം പോകുന്നത്.

ആദ്യം ഇങ്ങനെ ഗൂഢാലോചന സിദ്ധാന്തം മുന്നോട്ടുവെച്ച അമേരിക്ക തന്നെ വെള്ളം കുടിക്കയാണ്. അമേരിക്കയാണ് ഇങ്ങനെ ഒരു വൈറസിനെ ഉണ്ടാക്കിയത് എന്നാരോപിച്ച് ട്രില്യൺ കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കൻ കോടതിയിൽ കേസ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നു. ഇക്കൊറോണ കാലത്തും വാദം നടക്കുന്നു . ഉപ്പ് തിന്നവർ വെള്ളം കുടിക്കാതെ പറ്റോ