പ്രഭാസിന്റെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ചിത്രത്തിന്റെ ടീസർ വൻതോതിൽ വിമർശനത്തിനും ട്രോളുകൾക്കും ഇടയായിരുന്നു, പരിതാപകരമായ വിഎഫ്എക്സ് ആണ് ഏറ്റവും കൂടുതൽ വിമര്‍ശിക്കപ്പെട്ടത്. പോരെങ്കിൽ വില്ലൻ രാവണ വേഷത്തിൽ എത്തുന്ന സൈഫ് അലിഖാന്റെ താടിയും വിമർശനത്തിന് വിധേയമായി. അതുകാരണം ചിത്രം അഴിച്ചു പണിയുകയാണ് എന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇപ്പോൾ ആദിപുരുഷിനെ കുറിച്ച് ചിത്രത്തിൽ സീതയായി എത്തുന്ന നടി കൃതി സനോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.’ആദിപുരുഷ്’ ചരിത്രത്തിന്റെ ഭാഗമാണെന്നും എല്ലാവര്ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നും നടി പറഞ്ഞു. കൃതിയുടെ വാക്കുകൾ
”നമ്മുടെ സംവിധായകൻ ഓം റാവത്ത് സൂചിപ്പിച്ചത് പോലെ. നമുക്കെല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്. ഒരു ഗംഭീര ക്യാൻവാസിൽ ഉള്ള സിനിമയാണ്. അത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഒരു മിനിറ്റും 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിന് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിന് സമയം ആവശ്യമാണ്, ഞങ്ങള്‍ എല്ലാവരും മികച്ച സിനിമ അനുഭവം നല്കാന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ അവസരമാണ് ഇത്. നമ്മുടെ ചരിത്രം അറിയാനും മതത്തെ ആഗോളതലത്തില്‍ എത്തിക്കാനുമുള്ള അവസരമാണ് ഈ സിനിമ. നമ്മുക്ക് അഭിമാനിക്കാവുന്ന ഒരു കഥയാണിത്. അതിനാല്‍ ഇത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യേണ്ടതുണ്ട്” – കൃതി പറഞ്ഞു.