മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതാം പിറന്നാൾ

Muhammed Sageer Pandarathil

സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ പുത്രിയായി 1963 ജൂലായ് 27 ആം തിയതി തിരുവനന്തപുരത്താണ് കെ.എസ്. ചിത്ര ജനിച്ചത്. ചിത്രയുടെ ആദ്യ ഗുരു പിതാവ് തന്നെ ആയിരുന്നു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ച ചിത്രക്ക് 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു.

ഓമനക്കുട്ടിയുടെ സഹോദരൻ എം.ജി. രാധാകൃഷ്ണനാണ് 1979 ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രക്ക് അവസരം നൽകിയത്. അദ്ദേഹം സംഗീതം നൽകിയ അട്ടഹാസമെന്ന ചിത്രത്തിൽ ‘ചെല്ലം ചെല്ലം’ എന്ന ഗാനം പാടി ചലച്ചിത്ര പിന്നണി ഗായികയായി. എന്നാൽ ഈ ചിത്രം ഒരു വർഷത്തിനു ശേഷമാണ് ആ പുറത്തിറങ്ങിയത്. അതിനിടയിൽ പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടത്തിൽ ഇദ്ദേഹത്തിന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് ‘അരികിലോ അകലെയോ’ എന്ന ഗാനം ആലപിക്കുകയും പുറത്തിറങ്ങുകയുമുണ്ടായി. അതിന്നാൽ ചിത്രയുടെ ആദ്യഗാനമായി അറിയപ്പെടുന്ന ഗാനവും ഇതാണ്.

തുടർന്ന് യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ പാടിയതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
ദക്ഷിണേന്ത്യയുടെ ‘വാനമ്പാടി’ എന്നതു കൂടാതെ ‘ഫീമൈൽ യേശുദാസ്’ എന്നും ‘ഗന്ധർവ ഗായിക’ എന്നും ‘സംഗീത സരസ്വതി’/’ചിന്നക്കുയിൽ’/ ‘കന്നഡ കോകില’/’പിയ ബസന്തി’/’ഇന്ത്യയുടെ കൊച്ചു വാനമ്പാടി’/’കേരളത്തിന്റെ വാനമ്പാടി’ എന്നും പേരുകൾ ആരാധക ലോകം ഇവർക്ക് നൽയീട്ടുണ്ട്.

ഇന്ത്യയിലെ ഈ സുവർണ്ണ ശബ്ദം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് 6 തവണ നേടിയീട്ടുണ്ട്. കൂടാതെ 16 തവണ കേരളസംസ്ഥാന സർക്കാരിന്റെ അവാർഡ്/9 തവണ ആന്ധ്രാ സംസ്ഥാന സർക്കാരിന്റെ അവാർഡ്/4 തവണ തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ അവാർഡ്/3 തവണ കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ നേടിയ ഇവർ ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടിയാണ്.

1987 ൽ എൻജിനിയറായ വിജയശങ്കറിനെ വിവാഹ കഴിച്ച ചിത്രക്ക് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2002 ൽ നന്ദന എന്ന ഒരു മകൾ ജനിച്ചു. എന്നാൽ ഇവർക്ക് ലഭിച്ച ആ ഏകമകൾ 9 ആം വയസ്സിൽ 2011 ഏപ്രിൽ 14 ആം തിയതി ദുബായിൽ വെച്ച് മരിക്കുകയുണ്ടായി.പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന/ ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവർ സഹോദരങ്ങളാണ്.

 

Leave a Reply
You May Also Like

ഒന്നൊന്നര ക്ലൈമാക്സ് ഉള്ള ഒരു ഗംഭീര മിസ്റ്ററി ത്രില്ലെർ

സിനിമാപരിചയം ????Arlington Road [1999 ] ????️Thriller/Mystery ക്ലൈമാക്സ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്ന സിനിമകളുടെ കൂട്ടത്തിൽ…

“ഭരതൻ ടച്ച്…ഭരതൻ ടച്ച് “എന്ന് ചുമ്മാ പറയുന്നതല്ല, ഒരു സൂപ്പർസ്റ്റാറുമില്ലാതെ പിറന്ന ഒരു ക്ലാസ്സിക്‌

Sanjeev S Menon ചാട്ട (1981) “ഭരതൻ ടച്ച്…. ഭരതൻ ടച്ച് “എന്ന് . ചുമ്മാ…

‘ആ പ്രസ്താവന രശ്മികയെ ഉദ്ദേശിച്ചല്ല’; ഐഎഫ്എഫ്ഐ വിവാദത്തിൽ വിശദീകരണവുമായി ഋഷഭ് ഷെട്ടി

കഴിഞ്ഞ വർഷം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കന്നഡ ചിത്രമായ കാന്താര പ്രത്യേക ജൂറി അവാർഡ് നേടിയിരുന്നു.…

നിങ്ങൾ ത്രില്ലറുകളുടെ ആരാധകനാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്തു കാണുക

ArJun AcHu വിക്രം വേദ സിനിമ എഴുതി സംവിധാനം ചെയ്ത പുഷ്‌കർ-ഗായത്രി എന്നിവരുടെ കോമ്പൊയിൽ, അവർ…