INFORMATION
ടിവി, ഫ്രിഡ്ജ് ഇവയൊക്കെ തകരാറിലായാലും എനർജി മീറ്ററിനെ ഇടിയും മഴയുമൊന്നും ബാധിക്കില്ലേ?
എന്നാൽ അങ്ങനെയല്ല. എനർജി മീറ്ററിനെയും ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ബാധിക്കാറുണ്ട്. സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഇലക്ട്രിസിറ്റി ഓഫീസിൽ
164 total views

” 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിച്ചിട്ടും ഈ സാധനത്തിന്റെ തലയിൽ മാത്രമെന്താ ഇടിത്തീ വീഴാത്തത് ?” എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. സംഗതി ശരിയാണ്. നമ്മുടെ ടി വി ഫ്രിഡ്ജ് ഇവയൊക്കെ തകരാറിലായാലും എനർജി മീറ്ററിനെ ഈ പറയുന്ന ഇടിയും മഴയുമൊന്നും ബാധിക്കുന്നത് കണ്ടിട്ടുണ്ടാവില്ല അല്ലേ?
എന്നാൽ അങ്ങനെയല്ല. എനർജി മീറ്ററിനെയും ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ബാധിക്കാറുണ്ട്. സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഇലക്ട്രിസിറ്റി ഓഫീസിൽ അന്വേഷിച്ചു നോക്കുക ഒരു ഇടിമിന്നൽ സീസൺ കഴിയുമ്പോഴേയ്ക്കും എത്ര മീറ്ററുകൾ ആണ് മാറ്റിവയ്ക്കേണ്ടി വരുന്നത് എന്ന്. മറ്റ് ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ടെന്നത് ഒരു വസ്തുതയാണ് അതായത് 24 മണിക്കൂറും പ്രവർത്തിക്കുവാനും അതുപോലെ ഇടിമിന്നൽ വഴിയുള്ള സർജ് പരമാവധി ബാധിക്കാതിരിക്കാനും തക്കവണ്ണമുള്ള ചില പ്രൊട്ടക്റ്റീവ് സർക്യൂട്ടുകൾ എല്ലാം ഡിസൈനിന്റെ ഭാഗമായി എനർജി മീറ്ററുകളിൽ ഉണ്ടെങ്കിലും ഇതൊരു അത്ഭുത ഉപകരണമൊന്നുമല്ല. മറ്റേത് ഉപകരണങ്ങളെപ്പോലെയും കേടുവരാൻ സാദ്ധ്യത ഉള്ലത് തന്നെയാണ്.
പിന്നെ ഇങ്ങനെ തോന്നാൻ ഒരു സൈക്കോളജിക്കൽ റീസൺ കൂടി ഉണ്ട്. നമ്മുടെ വീട്ടിലെ ടിവിയോ റഫ്രിജറേറ്ററോ അല്ലെങ്കിൽ ഒരു ബൾബോ ഇടിവെട്ടി പോയാൽ നമ്മൾ അത് എത്ര വർഷം കഴിഞ്ഞാലും ഓർത്തിരിക്കും. പക്ഷേ മീറ്റർ ഇടിവെട്ടി തകരാറിലായാൽ കാര്യമായ വിഷമം ഒന്നും ഉണ്ടാകേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് അത്തരം സംഭവങ്ങൾ പെട്ടന്ന് മറന്ന് പോകും
165 total views, 1 views today