ഈ ഡ്രൈവിങ്ങ് ഭീകരതയ്ക്ക് കടിഞ്ഞാണിടാനെന്ത് ചെയ്യണം ? രണ്ടുപേർ മരിച്ച അപകടം വീഡിയോ

100

വലത്തേക്കുള്ള വളവിൽ സോളിഡ് ലൈനും മുറിച്ചു കടന്ന് വലതു വശം ചേർന്ന് ഓവർ ടേക്ക് ചെയ്യാൻ വന്ന ബസ്കാരൻ എതിരെ വന്ന കാറിൽ തട്ടാതിരിക്കാൻ തൻ്റെ ലെയ്നിലേക്ക് തിരികെ കയറി, നിയമം പാലിച്ചു സഞ്ചരിച്ച ബൈക്ക് യാത്രക്കാരുടെ ജീവൻ എടുക്കുന്നു. May be an image of text that says "ND 2021.01.22 16:23"ദിനംപ്രതിയെന്നോണം നിരപരാധികളെ കൊന്നുകൂട്ടുന്ന ഈ ക്രിമിനൽ ഡ്രൈവിങ്ങ് ഭീകരതയ്ക്ക് കടിഞ്ഞാണിടാൻ എന്ത് ചെയ്താൽ സാധിക്കും? തിരുവല്ല പെരുംതുരുത്തിയിൽ അമിത വേഗതയിലെത്തിയ KSRTC ഇരുചക്രവാഹനത്തേൽ പാഞ്ഞുകയറി സമീപകടയിലേക്ക് ഇടിച്ചു കയറി 2 പേർ തൽക്ഷണം മരിച്ചു.

സർക്കാർ ബസ്സ് ആയതുകൊണ്ട് എന്തു തോന്നിവാസവും റോഡിൽ കാണിക്കാമെന്ന അഹങ്കാരമാണ്. റോഡിൽ കൂടെ ലൈറ്റ് ഇട്ടു വരുന്നത് കണ്ടാൽ ksrtc- private bus ഡ്രൈവർ മാരുടെ വിചാരം റോഡ് അവരുടെ അച്ചി വീട്ടിൽ നിന്ന് എഴുതി കൊടുത്തേ പോലെ …അശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ വീഴ്ച കൂടാതെ എടുക്കുന്ന കാലം വരെ ഇത് തുടരും.. ഏത് കേസിനും വക്കാലത്തുമായി നിയമ പാലകരുടെ പിന്നാലെ കൂടുന്ന രാഷ്ട്രീയ നാറികൾ ഉള്ളടത്തോളം കാലം ഒരു മാറ്റവും ഉണ്ടാവില്ല. Ksrtc ഡ്രൈവർക്ക് ഒന്നുമില്ല, ഒരു പ്രശ്നവുമില്ല. പാവം രണ്ട് ഒന്നും അറിയാത്ത ജീവനുകൾ . ഒന്നും ചെയ്യാൻ സാധിക്കില്ല. എന്ത് പോക്രിത്തരം കാണിച്ചാലും. തടഞ്ഞു നിർത്തി രണ്ട് തെറി വിളിച്ചാൽ അത് ഡ്യൂട്ടി തടസപ്പെടുത്താൽ.. കേസ്.. പെറ്റി… സാധാരണക്കാരൻ എന്നും ഇത് തന്നെ. റോഡിലിറങ്ങിയാൽ വീട്ടിൽ എത്തിയാൽ എത്തി എന്ന അവസ്ഥയാണ് .

Video