Jagadeep J L Unni

കെ. എസ്. ആർ. ടി. സി എന്ന പേരും, അതിന്റെ ലോഗോയും ഉടമസ്ഥാവകാശത്തെ സംബന്ധിച്ചു കോടതി കയറി.കർണാടകവുമായി ആയിരുന്നു തർക്കം.1969 ൽ ഇറങ്ങിയ കണ്ണൂർ ഡീലക്സ് എന്ന സിനിമയിൽ ഈ പേരും ലോഗോയും വ്യക്തമായി കാണാം.1970 ന് ശേഷം ആണ് കർണാടക കെ. എസ്. ആർ. ടി. സി എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്.കോടതി വിധി കേരളത്തിന്‌ അനുകൂലം.അതിന് ഈ സിനിമ ഒരു തെളിവായി.ഇനി സിനിമയ്ക്ക് കാരണമായ യഥാർത്ഥ സംഭവം നോക്കാം..

തിരുവനന്തപുരത്തു നിന്നും ഒരു ബാഗിൽ 25,000 രൂപയുമായി ഒരു സ്ത്രീ കണ്ണൂർ ഡീലക്സിൽ കയറി. കോഴിക്കോട് പോകുകയായിരുന്നു അവർ. അതേ സമയം ഒരു കള്ളൻ ഇത് കാണും.അയാൾക്ക്‌ കൊല്ലത്തു ആയിരുന്നു ഇറങ്ങേണ്ടത്.അയാൾ ആലപ്പുഴയ്ക്ക് ടിക്കറ്റ് നീട്ടി വാങ്ങും.കൊല്ലത്തു ബസ് നിർത്തുമ്പോൾ അയാൾ അവിടെ ഇറങ്ങി, ഒരു കടയിൽ കയറി ആ സ്ത്രീ പണം വച്ചിരിക്കുന്ന അതേ മോഡലിൽ ഒരു ബാഗ് വാങ്ങും.വീണ്ടും ബസിൽ കയറി യാത്ര ആരംഭിക്കും.അല്പം കഴിഞ്ഞപ്പോൾ ബസിനുള്ളിൽ നടന്ന എന്തോ ഒരു സംഭവത്തിന്റെ ഇടയിൽ അയാൾ ആ ബാഗ് അടിച്ചു മാറ്റും.പകരം അയാൾ കൈയിൽ കരുതിയ ബാഗ് അവിടെ വയ്ക്കും.ഉടനെ തന്നെ അടുത്ത സ്റ്റോപ്പ്‌ ആയ കായംകുളത്ത് ഇറങ്ങും.അയാൾ ഇറങ്ങി ബസ് മുന്നോട്ട് പോയി 5 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ആ സ്ത്രീ തിരിച്ചറിയും പണം നഷ്ടപ്പെട്ടു എന്ന്.

തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഉണ്ടായിരുന്ന ആൾ അവിടെ ഇല്ല.ബസിൽ ഉള്ളവർക്കും മനസിലാകും ആലപ്പുഴ ഇറങ്ങേണ്ട ഒരാൾ കായംകുളത്ത് ഇറങ്ങി എന്ന്.ഉടനെ കണ്ടക്ടർക്ക്‌ ഒരു ബുദ്ധി തോന്നും…
അദ്ദേഹം ബസിന്റെ ബോർഡ് തിരിച്ചു വയ്ക്കും.അതായത് ഇപ്പോൾ കണ്ണൂർ എന്ന് വച്ചിരിക്കുന്നത് തിരുവനന്തപുരം എന്നാക്കും.എന്നിട്ട് ഡ്രൈവറേ മാറ്റി കണ്ടക്ടർ ബസ് ഓടിക്കും.ബസ് തിരിച്ചു വിടും തിരുവനന്തപുരത്തേക്ക്.അക്കാലത്തു അധികം ബസ് ഒന്നും ഇല്ല.ഒരു മണിക്കൂർ കഴിയുമ്പോൾ ആയിരിക്കും ഒരു ബസ് വരുന്നത്.കൃത്യം ഒരു 5 മിനിറ്റ് ബസ് ഓടിച്ചപ്പോൾ തന്നെ അതാ നേരത്തെ ബസിൽ നിന്നും ഇറങ്ങിയ ആൾ കൈ കാണിക്കുന്നു.കൈയോടെ പിടിച്ചു.ഒരു കണ്ടക്ടറുടെ ബുദ്ധി.ആരാ ആ കണ്ടക്ടർ ! അമ്പതിലേറെ വർഷം മുന്നേ നടന്ന സംഭവം ആണ്.

You May Also Like

ഒരു ഇൻഡസ്ട്രിയിൽ വിജയിക്കാൻ സൈസും എക്സ്പീരിയൻസും ചെറുപ്രായവുമൊന്നും വിഷയമല്ല

Moidu Pilakkandy എയ്ഞ്ചൽ മുനോസ് ഗാർസിയ എന്ന ജോർഡി എൽനിനോ പോള ഒരു ഇൻഡസ്ട്രിയിൽ വിജയിക്കാൻ…

റഹ്മാൻ നായകനായ ‘സമാറ’

റഹ്മാൻ നായകനായ “സമാറ “എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന്…

ഏത് നാട്ടിൽ കൊണ്ട് വച്ചാലും കൃത്യമായി ഫിറ്റാവുന്ന ഒരു സ്വീകാര്യത ഇതിൻ്റെ ത്രെഡിലും മേക്കിംഗിലുമുണ്ട്

JOY LAND – പാക്കിസ്ഥാൻ ( ഉറുദു /പഞ്ചാബി ) – 2022 Must watch…

എതിർപ്പുകളും വിമർശനങ്ങളും താണ്ടി ചിത്രീകരിച്ച “ദ് ഗോഡ്ഫാദർ” പ്രേക്ഷകരുടെ ആരാധനയും, വിമർശകരുടെ പുകഴ്ത്തലുകളും നിരവധി പുരസ്കാരങ്ങളും നേടിയ കഥ

ജിയോ ക്രിസ്റ്റി ഈപ്പൻ മാരിയോ പൂസോയുടെ “ദ് ഗോഡ്ഫാദർ” എന്ന നോവലിന്റെ റൈറ്റ്സെ 1960-കളിൽ 80,000…