കെ.എസ്.ആർ.ടി.സി; അഴിമതി മൂടിവയ്ക്കാൻ ചില നാടകങ്ങൾ

561

വൻ കെട്ടിടങ്ങൾ പണിയാൻ നാല് ഇരട്ടിയോളം കാശ് ചിലവഴിച്ച കെ.എസ്.ആർ.ടി.സി.യെ മുടിപ്പിച്ചത് മറച്ചുവെക്കുവാൻ വേണ്ടിയാണ്
ഖന്ന കമ്മീഷൻ റിപ്പോർട്ടും പരിഷ്കരണങ്ങളും കൊണ്ട് നടക്കുന്നത്.

വൻ തുകകൾ കടം എടുത്ത നിർമ്മാണ പ്രവർത്തനങ്ങളുടെയും മറ്റും പേരിൽ വഴിവിട്ട ചെലവാക്കി കോടികൾ വെട്ടിച്ചത് ചർച്ചയിൽ വരാതെ ഇരിക്കുവാൻ വേണ്ടി ആണ് കെ.എസ്.ആർ.ടി.സി. യുടെ നഷ്ടത്തിന് പുതിയ കാരണങ്ങൾ ആരോപിച്ച് ഉണ്ടാക്കിയത്.

നൂറുകണക്കിന് കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളത് ആയതിനാൽ ഇത് സി.ബി.ഐ തന്നെ അന്വേഷിക്കണം.

പ്രസ്തുത വിഷയത്തിൽ നിന്നും ചർച്ചകൾ വഴി മാറ്റി വിടുവാൻ വേണ്ടിയാണ് പരിഷ്കരണങ്ങളുടെ പേരിൽ തൊഴിലാളികളെ കൊല്ലാക്കൊല ചെയ്യുന്നത്.

കെ.എസ്.ആർ.ടി.സി. യുടെ നഷ്ടങ്ങൾ തൊഴിലാളികൾ കാരണമാണ് ഉണ്ടാകുന്നത് എന്ന് വരുത്തി തീർക്കുന്നത്.

കെ .ടി .ഡി .എഫ്. സി യിൽ നിന്നും അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്ത് കോടിക്കണക്കിന് രൂപയുടെ കണക്കുകൾ കാണ്മാനില്ല എന്ന് പറഞ്ഞിട്ട് ആരെങ്കിലും അതിനെക്കുറിച്ച് ചർച്ച ചെയ്യുവാൻ സമയം നൽകിയൊ ?

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഏതെങ്കിലും ട്രേഡ് യൂണിയനുകൾ അതിനെ ചോദ്യം ചെയ് തോ ? അന്വേഷണമാവശ്യപ്പെ..ട്ടൊ ?

യഥാർത്ഥ കള്ളന്മാർ ആയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാൻ വേണ്ടി അല്ലെ താഴേക്കിടയിലുള്ള ജീവനക്കാർ മോശക്കാർ ആണ് എന്ന് വിളിച്ചു പറഞ്ഞു ജനശ്രദ്ധ താഴേക്കുള്ള ജീവനക്കാർക്കെതിരെ തിരിച്ച് വിടുന്നത്….

മുകളിലുള്ള ജീവനക്കാരുടെ അഴിമതിയെക്കുറിച്ച് നമ്മൾ സോഷ്യൽ മീഡിയ വഴി വ്യാപകമായ പ്രചരണം നൽകിയാൽ തീർച്ചയായും ജന ശ്രദ്ധ പിടിച്ചു പറ്റുകയും അന്വേഷണം നടക്കുകയും സർക്കാരിനെ വെട്ടിച്ച് കൊണ്ടുപോയ കോടികളുടെ ഹിമാലയൻ കൊള്ളയുടെ കഥകൾ പുറത്തു വരികയും ചെയ്യും.

സർവീസ് ചട്ടങ്ങൾ സ്പർക്കുമായി ബന്ധിപ്പിക്കുവാൻ സർക്കാർ പൊതു നയം കൊണ്ടുവരുമ്പോൾ
കെ എസ് ആർ ൽ നിന്നും കെഎസ്ആർടിസി മുക്തമാക്കണം എന്ന് പറഞ്ഞ് പുതിയ ചർച്ചയിലേക്ക് ഇവർ നമ്മളെ വഴിതിരിച്ചു വിടുകയാണ്.

കെഎസ്ആർ നിന്നും കെഎസ്ആർടിസിയുടെ ചട്ടങ്ങളെ മുക്തം ആക്കിയാൽ പിന്നീട് എന്നെങ്കിലും കെഎസ്ആർടിസിയെ ഡിപ്പാർട്ട്മെൻറ് ആക്കുവാൻ സാധിക്കുമോ?

എന്തുകൊണ്ടാണ് കെ ടി ഡി എഫ് സി ,
കെ എസ് ആർ ടി സി ക്‌ അക്കൗണ്ട് വഴി നൽകിയ അഞ്ഞൂറോളം കോടി രൂപ കെഎസ്ആർടിസിയിൽ കാണ്മാനില്ല എന്ന് പറഞ്ഞത്
കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യാത്തത്..?
എന്തുകൊണ്ടാണ് ഈ വെട്ടിപ്പിന് എതിരെ അന്വേഷണം നടക്കാത്തത്..?