കെ എസ് ആർ ടി സി യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഖകരമായ ദിവസത്തിലുടെയാണ് ഞങ്ങൾ കടന്നു പോകുന്നത്

162
പത്തൊൻപതുപേർ മരിച്ച അവിനാശി ബസപകടത്തെ കുറിച്ച് കെ എസ് ആർ ടി സി യുടെ കുറിപ്പ്

“കെ എസ് ആർ ടി സി യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഖകരമായ ദിവസത്തിലുടെയാണോ ഞങ്ങൾ കടന്നു പോകുന്നതെന്ന് ഭയക്കുന്നു. ബാംഗ്ളൂരിൽ നിന്നും എറണാകുളത്തേക്ക് തിരിച്ച കെ എസ് ആർ ടി സി യുടെ മൾട്ടി ആക്സിൽ ബസിലേക്ക് കോയമ്പത്തൂർ അവിനാശിക്കടുത്ത് വച്ച് ദിശതെറ്റിയെത്തിയ കണ്ടെയ്നർ ലോറി ഇടിക്കുകയും പ്രസ്തുത കണ്ടെയ്നർ ബസിന് മുകളിലേക്ക് മറിയുകയും ചെയ്തു.

വാഹനാപകടത്തിൽപെട്ടവർക്ക് വേണ്ട അടിയന്തിര ചികിത്സാസഹായം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ ബഹു: മുഖ്യമന്ത്രി പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ കളക്ടറുമായും ബന്ധപ്പെട്ട് വേണ്ട നടപടികൾ ബഹു: ഗതാഗത മന്ത്രി നേരിട്ടു തന്നെ സ്വീകരിച്ചിട്ടുണ്ട്..
കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണം. കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു. കെ എസ് ആർ ടി സി യുണിറ്റ് ഓഫീസർ ശ്രീ.ഉബൈദിനെയും ( 9495099910) ഈ വിഷയത്തിൽ ബന്ധപ്പെടാവുന്നതാണ്..
അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടിസ്വീകരിക്കുമെന്ന് തമിഴ്നാട് ഡി ജി പിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കി.
അപകടവിവരം അറിഞ്ഞയുടന്‍തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.ബഹു: ഗതാഗത മന്ത്രിയും ബഹു:കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറും ഉടൻ സംഭവസ്ഥലത്തെത്തും

കുടുതൽ വിശദ വിവരങ്ങൾ അറിയാനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..
പാലക്കാട് യുണിറ്റ് ഓഫീസർ _ ശ്രീ ഉബൈദ് – 9495099910
എറണാകുളം യുണിറ്റ് ഓഫീസർ – ശ്രീ. താജുദ്ദീൻ – 9495099908
കെ എസ് ആർ ടി സി കൺട്രോൾ റൂം – 0471-2463799
9447071021
Advertisements