ജനപ്രിയ വെബ്-സീരീസ് സേക്രഡ് ഗെയിംസില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വനിതയായ കുക്കു എന്ന കഥാപാത്രത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് കുബ്ര സെയ്ത്. വെബ് സീരീസുകളുടെ ട്രെന്റ് ഇന്ത്യയിലേക്കും എത്തിച്ച സീരീസാണ് സേക്രട്ട് ഗെയിംസ്. ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാനും നവാസുദ്ദീന്‍ സിദ്ദീഖിയും പ്രധാന വേഷങ്ങളിലെത്തിയ സീരീസ് വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഈ വിജയത്തിന്റെ പാതയിലൂടെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളും സീരീസുകളും ആരാധകരുടെ ഇടയിലേക്ക് എത്തുകയായിരുന്നു. സേക്രട്ട് ഗെയിംസിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നേടിയ നടിയാണ് കുബ്ര സെയ്ത്.

സല്‍മാന്‍ ഖാന്‍ ചിത്രം റെഡിയിലൂടയായിരുന്നു കുബ്രയുടെ അരങ്ങേറ്റം. സേക്രട്ട് ഗെയിംസിലൂടെയാണ് കുബ്ര താരമായി മാറുന്നത്. പിന്നീട് ജവാനി ജാനേമന്‍, ഡോളി കിറ്റി ഓര്‍ വോ ചമക്തേ സിത്താരെ തുടങ്ങിയ സിനിമകളിലും ഇല്ലീഗല്‍, ദ വെര്‍ഡിക്ട് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചു.

സേക്രഡ് ഗെയിംസില്‍ കുബ്ര സെയ്ത് അവതരിപ്പിച്ച കുക്കൂ എന്ന കഥാപാത്രം താരത്തിന് വളരെയധികം പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തു. ഗണേഷ് ഗൈതോണ്ടെ (നവാസുദ്ദീൻ സിദ്ദിഖി) പ്രണയിക്കുന്ന ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയെയാണ് സെയ്ത് അവതരിപ്പിച്ചത്.നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കന്ന ഗണേഷ് ഗായ്‌ത്തൊണ്ഡെ എന്ന കഥാപാത്രവുമായി കുബ്രയുടെ കുക്കു ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ മാനസികാവസ്ഥയെക്കുറിച്ച് കുബ്ര മനസ് തുറന്നിരിക്കുകയാണ്.ഒരുവര്ഷത്തിനു ശേഷം വീണ്ടും ചർച്ചയാകുകയാണ് സംഭവം .

അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഏഴ് തവണയായിരുന്നു ഈ രംഗം അഭിനയിച്ചത് എന്നാണ് കുബ്ര പറയുന്നത്. ഏഴ് വ്യത്യസ്തമായ ആംഗിളുകളില്‍ നിന്നും ആ രംഗം അനുരാഗിന് വേണമായിരുന്നു. ചിത്രീകരണം കഴിയുമ്പോഴേക്കും താനാകെ തളര്‍ന്നു പോയെന്നും കരയുകയായിരുന്നുവെന്നും കുബ്ര പറയുന്നു .നവാസുമായി ഏഴാം തവണ സെക്‌സ് സീൻ ചിത്രീകരിക്കുന്നതിനിടെ സെറ്റിന്റെ തറയിൽ കിടന്നു താൻ കരയാൻ തുടങ്ങിയെന്ന് സെയ്ത് വെളിപ്പെടുത്തി. തന്റെ വേഷം ചിത്രീകരിക്കാൻ ബാക്കിയുള്ളതിനാൽ പുറത്ത് പോയി കരയാൻ നവാസ് അന്ന് തന്നോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.

” ആദ്യത്തെ ടേക്ക് എടുത്തു. അദ്ദേഹം അടുത്ത് വന്ന് നമ്മള്‍ പെട്ടെന്നു തന്നെ ഒന്നുകൂടി എടുക്കുന്നുവെന്ന് പറഞ്ഞു. അടുത്തത് കഴിഞ്ഞതും ഒന്നുകൂടെ എന്ന് പറഞ്ഞു. മൂന്നാം തവണയും ചെയ്തു കഴിഞ്ഞപ്പോള്‍ ക്യാമറ നവാസിന് നേരെ തിരിച്ചു. പിന്നെ വേറെ എന്തോ ചെയ്തു. ഏഴാം തവണയും ചെയ്തപ്പോഴേക്കും ഞാന്‍ തകര്‍ന്നിരുന്നു. ശരിക്കും തകര്‍ന്നു പോയി. ഞാന്‍ വളരെ വൈകാരികമായി പെരുമാറുന്നയാളുമാണ്. അദ്ദേഹം എന്റെ അടുത്ത് വന്ന്, നന്ദി പുറത്ത് വച്ച് കാണാം എന്ന് പറഞ്ഞു. അപ്പോഴാണ് ആ രംഗം കഴിഞ്ഞുവെന്ന് എനിക്ക് മനസിലായത് തന്നെ” കുബ്ര പറയുന്നു.

“ഞാൻ ഓഡിഷനു പോയ പ്പോൾ ഈ സീരീസിൽ ,ശരീരത്തിന്റെ മുൻഭാഗം പൂർണമായും കാണിക്കുന്ന പൂർണ നഗ്ന രംഗങ്ങൾ ഉണ്ടെന്ന് അവർ എന്നോട് പറഞ്ഞു, ഷോ കാണുമ്പോൾ, അത് എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും; അത് എത്ര മനോഹരമാണ് എന്നറിയുമോ . പക്ഷേ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഒരു മികച്ച ടീം ഉള്ളപ്പോൾ നിങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റില്ല”.നടി പറയുന്നു.

“അദ്ദേഹം (അനുരാഗ് കശ്യപ്) എന്നെ ഏഴു തവണ ആ രംഗം ചെയ്യാൻ പ്രേരിപ്പിച്ചു- സീൻ കഴിഞ്ഞ് ഓരോ തവണയും അവൻ എന്റെ അടുത്ത് വന്ന് ഞാൻ നിന്നെ പലതവണ ഇത് ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്ന് എനിക്കറിയാം, ക്ഷമിക്കണം ഹാൻ. ഒരു പ്രാവശ്യം കൂടി, ഏക് ഔർ ബാർ, ഒന്ന് കൂടി, ഞാൻ വീണ്ടും ചെയ്യിക്കാൻ പോകുന്നു, എന്നെ വെറുക്കരുത്, നിങ്ങൾ എന്നെ വെറുക്കുന്നുവെന്ന് എനിക്കറിയാം, എന്നെ വെറുക്കരുത്,” അന്ന് അദ്ദേഹം പറഞ്ഞു കുബ്ര സെയ്ത് പറയുന്നു.

നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യത്തെ ഇന്ത്യന്‍ സീരീസാണ് സേക്രട്ട് ഗെയിംസ്. അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാനെയും നീരജ് ഘയ്വാനും ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ദീഖി, രാധിക ആപ്‌തെ, പങ്കജ് ത്രിപാഠി, കല്‍ക്കി കേക്ല, രണ്‍വീര്‍ ഷോരെ തുടങ്ങിയവരും സീരീസില്‍ അഭിനയിച്ചിരുന്നു. വിക്രം ചന്ദ്രയുടെ നോവലിന്റെ ദൃശ്യാവിഷ്‌കാരം ആയിരുന്നു സീരീസ്. രണ്ട് സീസണുകളായിരുന്നു സീസണിലുണ്ടായിരുന്നത്. ദ ന്യൂയോര്‍ക്ക് ടൈംസിന്റെ ടോപ്പ് 30 ഇന്റര്‍നാഷണല്‍ ടിവി ഷോകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സീരീസാണിത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് സീരീസ്.

Leave a Reply
You May Also Like

സദാചാരവാദികൾ ഒഴികെ എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് ദി ഡ്രീമേർസ്

ഗിൽബർട്ട് അഡെയറിന്റെ ഹോളി ഇന്നസെന്റ്സ് എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കരമാണ് ബെർണാഡോ ബെർട്ടോലൂച്ചി സംവിധാനം ചെയ്ത…

എന്നാൽ ബോബിയോട് ഇത് വേണ്ടായിരുന്നെന്നു ആരാധകർ, അനിമൽ സിനിമയിലെ വില്ലൻ കഥാപാത്രം ചെയ്ത ബോബി തന്റെ കുറഞ്ഞ സ്‌ക്രീൻ സ്‌പേസിനെ കുറിച്ച് പറയുന്നു.

രൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിച്ച ‘അനിമൽ’ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്.…

സാമൂഹ്യ ദ്രോഹികൾക്ക് എതിരെയുള്ള ശക്തമായ പോരാട്ടമാണ് ബ്ലൂ ബോക്സ്

SANIL IRITTY സംവിധാനം ചെയ്ത ബ്ലൂ ബ്ലോക്സ് എന്ന ഷോർട്ട് മൂവി സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ഉറച്ച…

ഒരു പെണ്ണും രണ്ടാണും

സിനിമാപരിചയം Oru Pennum Randaanum 2008/malayalam തകഴി ശിവശങ്കരപ്പിള്ള എഴുതിയ നാല് ചെറുകഥകളെ അടിസ്ഥാനമാക്കി അടൂർ…