തിലകൻ എന്നനടന്റെ ഏറ്റവും മികച്ചവേഷങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും എണ്ണപ്പെടാതെപോകുന്ന ഒരു ഉജ്ജ്വലപ്രകടനം. കുടമൺ പിള്ള/കുലം. തിരുവിതാംകൂർചരിത്രത്തെയും സിവി രാമൻപിള്ളയുടെ ചരിത്രാഖ്യായിക ‘മാർത്താണ്ഡവർമ്മ’യെയും പിൻപറ്റി ലെനിൻരാജേന്ദ്രൻ ഒരുക്കിയ ചിത്രമായിരുന്നു കുലം. കോടികളുടെ കിലുക്കമില്ലാതെ ലാളിത്യത്തോടെ ഒരു ചരിത്രസിനിമ ഒരുക്കാമെന്ന് കാട്ടിത്തന്ന ചിത്രം.നായികയുടെ കാമുകൻ/ഭർത്താവ് എന്ന നിലയിൽ വിജയരാഘവനാണ് ചിത്രത്തിൽ നായകൻ. രണ്ടാംപകുതിയിൽ സുരേഷ്ഗോപിയും വില്ലനായ പത്മനാഭൻതമ്പിയായി നാസറും മികച്ചുനിൽക്കുന്നുണ്ട് . പക്ഷെ ഇവരെയെല്ലാം പിന്നിലാക്കി എട്ടുവീട്ടിൽപിള്ളമാരുടെ ബുദ്ധികേന്ദ്രമായ കുടമൺപിള്ളയെന്ന മുണ്ഡിതശിരസ്കനായ ചാണക്യന്റെ വേഷത്തിൽ ഒരു ആൽമരംപോലെ ആദ്യാവസാനം നിന്ന തിലകനാണ് ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സിൽ നിറയുക. അത്യുജ്ജ്വലമെന്നതിൽ കുറഞ്ഞൊന്നും ആ പ്രകടനത്തെപ്പറ്റി പറയാനാകില്ല. പക്ഷെ എന്തുകൊണ്ടോ ആ വേഷമധികം ചർച്ചചെയ്യപ്പെട്ടു കണ്ടില്ല. . ഭാനുപ്രിയയുടെ കരിയർബെസ്റ്റ് എന്ന് വിളിക്കാവുന്ന സുഭദ്രയും ചിത്രത്തിൽ തിലകനൊപ്പം നിന്നുവെന്നതും സ്മരണീയമാണ്.

ആരാണ് കുടമൺ പിള്ള…?

നന്ദികേടിന്റെ പുറംകാൽ കൊണ്ട് ചരിത്രത്തിന്റെ ചവറ്റു കുട്ടയിലേക്ക് ചവുട്ടിയെറിയപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ ധീരനും വീരനും ആറ്റിങ്ങൽ കൊട്ടാരത്തിലെ സേനാ നായകനുമായിരുന്നു കുടമൺ പിള്ള.ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെട്ട അഞ്ചുതെങ്ങ് ആറ്റിങ്ങൽ പ്രദേശത്ത് നടന്ന സ്വാതന്ത്ര്യ സമരമാണ് ആറ്റിങ്ങൽ കലാപം..സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള ആദ്യത്തെ സ്വാതന്ത്ര്യസമരമെന്ന് ചരിത്രം രേഖപ്പെടുത്തുന്ന ശിപായിലഹള നടന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് നടന്ന സ്വാതന്ത്ര്യസമരമായ ആറ്റിങ്ങൽ കലാപത്തെ ചരിത്രവും ചരിത്രകാരൻമാരും രാഷ്ട്രീയക്കാരും എന്തിനേറേ മലയാളികൾ പോലും മറന്നത് മറ്റൊരു ചരിത്രം..1721ൽ ഉമയമ്മറാണിയും വില്യം ഗിഫോൾഡും നടത്തിയ കച്ചവട ഉടമ്പടിയുടെ ലംഘനമാണ്

ആറ്റിങ്ങൽ കലാപത്തിലേക്ക് വഴി തെളിച്ചത്…അഞ്ചുതെങ്ങ് ആസ്ഥാനമായി കച്ചവടം നടത്താനുള്ള കരാറാണ് ബ്രിട്ടീഷുകാർക്ക് ഉമയമ്മ റാണി കൊടുത്തത്…അന്നു തന്നെ ആ കരാറിനോട് സേനാനായകനായ കൊടുമൺ പിള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു…കരാർ കിട്ടിക്കഴിഞ്ഞപ്പോൾ വിദേശികൾ സ്വദേശികളെ പതിയെ പതിയെ അടിമകളായി കാണാൻ തുടങ്ങി..അതോടൊപ്പം അഞ്ചുതെങ്ങിൽ കോട്ട പണിയുകയും അവിടെ സൈനിക താവളം രൂപീകരിക്കുകയും ചെയ്തു..നാട്ടുകാരിൽ നിന്ന് നിർബന്ധമായി പിടിച്ചു വാങ്ങുന്ന സാധനങ്ങൾക്ക് വില ചോദിച്ചാൽ തല്ലുന്നത് പതിവായപ്പോൾ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങി.കരാർ പ്രകാരം കൊട്ടാരത്തിന് കൊടുക്കാനുള്ള കപ്പം കൊടുക്കുന്നതും വിദേശികൾ നിർത്തി…
വിദേശികളുടെ ക്രൂരതയും നാട്ടുകാരുടെ ദയനീയതയും കണ്ട സേനാനായകനായ കൊടുമൺ പിള്ള ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ തീരുമാനിച്ചു…

അതിനായി അഞ്ചുതെങ്ങിലും ആറ്റിങ്ങലിലുമായി നിരവധി കളരിത്തറകൾ സംഘടിപ്പിച്ച് കൊടുമൺ പിള്ള രഹസ്യമായി യുവാക്കൾക്ക് പരിശീലനം കൊടുത്തു.ജനങ്ങളുടെ പ്രതിഷേധവും കപ്പവും മുടങ്ങിയപ്പോൾ ബ്രിട്ടീഷുകാരോട് കൊട്ടാരവും ഇടഞ്ഞു.ഇടഞ്ഞു നിൽക്കുന്ന
കൊട്ടാരത്തിനെ പ്രീതിപ്പെടുത്താനും പ്രീണിപ്പിക്കാനുമായി പഴയ കപ്പം തന്നു തീർത്തു കൊണ്ട് പുതിയ കരാർ എഴുതാമെന്ന് വില്യം ഗിഫോൾഡും ഇഗ്നേഷ്യസ് മലീറിയോസും രാജകുടുംബത്തെ അറിയിച്ചു…പുതിയ കരാർ ഒപ്പിടാനായി പണവും പട്ടുവസ്ത്രങ്ങളും അടങ്ങുന്ന സമ്മാന പൊതികളുമായി ബ്രിട്ടീഷ് സേനാ മേധാവിയായ വാൾട്ടർ ബ്രൗണിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പുഴയിലൂടെ വള്ളത്തിലാണ് വെള്ളക്കാർ കൊട്ടാരത്തിലേക്ക് വന്നത്..പുഴക്കരയിൽ പതുങ്ങിയിരുന്ന കൊടുമൺ പിള്ളയും സംഘവും ബ്രിട്ടീഷുകാരെ ആക്രമിച്ചു കൊലപ്പെടുത്തി..അന്നു മുതലാണ് ആറ്റിങ്ങൽ പുഴ ‘കൊല്ലമ്പുഴ’യായി മാറിയത്…
ആറ്റിങ്ങൽ കലാപത്തിനായി കൂടുതൽ കളരിത്തറകളും വീരൻമാരായ യോദ്ധാക്കളും ഉണ്ടായിരുന്ന സ്ഥലമാണ് പിന്നീട് ‘വീരകേരളപുര’മായി മാറിയത്..ഒറ്റ കലാപത്തിൽ ഒരു ദിവസം കൊണ്ട് കൊടുമൺ പിള്ള 143 ബ്രിട്ടീഷുകാരെയാണ് കൊന്നു തള്ളിയത്…എന്നിട്ടും ചരിത്രം
ആറ്റിങ്ങൽ കലാപത്തേയും കൊടുമൺ പിള്ളയേയും മറന്നു…സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് കേന്ദ്ര ലളിതകലാ അക്കാഡമി നടത്തിയ ചിത്രകലാ ക്യാമ്പിലാണ് ആദ്യമായി കുടമൺ പിള്ളയുടെ ഒരു പടം നാട്ടുകാർ കാണുന്നത്..ആറ്റിങ്ങൽ സ്വദേശിയും ചിത്രകാരനുമായ
സുജിത് ഭവാനന്ദനാണ് ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സമരത്തിലെ വീരനായകനായ കൊടുമൺ പിള്ളയുടെ ചിത്രം വരച്ചത്.

കൊ(കു)ടുമൺ പിള്ള ഇരുൾ ജീവിതം താണ്ടി വരും

കേരള ചരിത്രത്തിൽ നിന്ന് അടിപടലം തുടച്ചുനീക്കിയ ചരിത്ര നായകൻമാരാണ് എട്ടു വീട്ടിൽ പിള്ളമാർ. അവരുടെ പേരുപോലും അവശേഷിപ്പിക്കാതെ ചരിത്രകാരന്മാർ കൊന്നു കുലം മുടിച്ചു.മാർത്താണ്ഡാലയ രാമനാമഠ കുളത്തൂരും കഴക്കൂട്ടവുംവെങ്ങാനൂരഥ ചെമ്പഴന്തി കൊടുമൺ പള്ളിച്ചലെന്നിങ്ങനെ..ഇത്തരത്തിൽ സ്ഥലപ്പേരു മാത്രമാണ് നമുക്കറിയുന്നത്. സി.വി.രാമൻ പിള്ളയുടെ നോവലുകൾ, മാർത്താണ്ഡമാഹാത്മ്യം കിളിപ്പാട്ട്, ബാല മാർത്താണ്ഡ വിജയം, വീരമാർത്താണ്ഡ ചരിതം തുടങ്ങിയ രാജഭക്തൻമാരെഴുതിയ കല്പിത കെട്ടു കഥകളിൽ നിന്നാണ് ഒട്ടുമിക്ക ചരിത്രകാരന്മാരും എട്ടു വീട്ടിൽ പിള്ളമാരെ കണ്ടെടുത്തത്. അതുകൊണ്ടു തന്നെ പിള്ളമാർ വില്ലന്മാരും കൊള്ളക്കാരുമായി. അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ ( 1729-1758) കാലത്താണ് എട്ടു വീട്ടിൽ പിള്ളമാർ ഉൾപ്പെടെ 82 പേരെ തൂക്കിലേറ്റിയത്.

രാജദ്രോഹികളും രാജ്യദ്രോഹികളുമായിരുന്നു പിള്ളമാർ എന്നതായിരുന്നു കുറ്റം. പിള്ളമാരുടെ തലവൻ കൊടുമൺ പിള്ള 1721ൽ ബ്രട്ടീഷ്കാർക്കെതിരെ സായുധ വിപ്ളവം നടത്തുകയും 146 വൈദേശികർ ഉൾപ്പെടെ 152 പേരെ കൊന്നൊടുക്കുകയും ചെയ്തത് നമ്മുടെ ചരിത്രത്തിലോ എന്തിന് വീരകഥകളിലോ വേണ്ടവിധം അടയാളപ്പെടുത്തിയിട്ടില്ല. ആറ്റിങ്ങൽ കലാപമെന്ന ഒറ്റവരിക്കപ്പുറം അതിന് ആരും സ്ഥാനം കല്പിച്ചതുമില്ല. സ്വാതന്ത്ര്യം എന്ന ആശയം പോലും രൂപപ്പെട്ടിട്ടില്ലാത്ത കാലത്ത് വൈദേശികാധിപത്യത്തിനെതിരെ നടത്തിയ ആ പോരാട്ടത്തെ ഇരുട്ടത്ത് നിർത്തിയിട്ട് 1857 ൽ നടന്ന ശിപായി ലഹളയേയും തലവൻ മംഗൾ പാണ്ഡെയേയും നമ്മൾ ചരിത്രത്തിലും പാഠപുസ്തകത്തിലും പ്രവേശിപ്പിച്ചു. ആദ്യ സ്വാതന്ത്ര്യ സമരമേതെന്നും നായകനാരെന്നുമുളള P S C/ U.P S C/ പരീക്ഷാ ചോദ്യത്തിനുള്ള ഉത്തരമായി നമ്മളത് കണ്ണടച്ച് വിഴുങ്ങുകയും ചെയ്തു. ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാൽ എട്ടു വീട്ടിൽ പിള്ളമാരും അവർ നയിച്ച പോരാട്ടങ്ങളും ഉയർത്തിപ്പിടച്ച പരിഷ്കരണവാദവുമൊക്കെ ഒരിടത്തും പ്രവേശനം കിട്ടാതെ അലയുന്നു. സാക്ഷാൽ മാർത്താണ്ഡ വർമ്മയെ കിടു കിടാ വിറപ്പിച്ച പിള്ളമാരുടെ പ്രതിഷ്ഠയുടെ അവശിഷ്ടം ഇന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി ഓഫീസിനടുത്തുള്ള വേട്ടടിക്കാവിൽ ഉറങ്ങുന്നു. രാജാവിനെയും രാജഭരണത്തെയും ചോദ്യം ചെയ്തതിനാൽ എട്ടു വീട്ടിൽ പിള്ളമാർ ഇനിയും ഇരുളിൽ കഴിയുമെന്നല്ലാതെ എന്തു പറയാൻ.

എട്ടു വീട്ടിൽ പിള്ളമാർ ഉൾപ്പെടെ 82 പേരെ കൊല്ലവർഷം 912 ൽ ( 1737 ) കഴുവേറ്റിയതും അവരുടെ കുടുംബത്തിലെ പെൺകുട്ടികളെയും സ്ത്രീകളെയും തുറ കയറ്റിയതും നമ്മൾ ഒരു അമ്മൂമ്മ കഥ പോലെ കേട്ട് കണ്ണടയ്ക്കുന്നു. മുന്നൂറ് വർഷം മുമ്പ് നടന്ന ആ അസാധാരണ ക്രൂരകൃത്യത്തിന്റെ നീതിരാഹിത്യത്തെ ചോദ്യം ചെയ്യാനുള്ള കെല്പ് ഇന്നും നമുക്കുണ്ടായിട്ടില്ല. ജീനുകളിൽ അടിഞ്ഞുകൂടിയ രാജഭക്തിയെന്ന Bad cholesterol ചോദ്യം ചെയ്യാനുള്ള ഉശിരിനെ കെടുത്തുന്നു. പക്ഷേ സത്യത്തിന്റെ വീട്ടെടുപ്പുകൾ ചരിത്രത്തിലും ഉണ്ടാകും.

Leave a Reply
You May Also Like

ആരാണ് പങ്കാ-വാല ? ചരിത്രത്തിൽ അവരുടെ ജോലി എന്തായിരുന്നു ?

പങ്കാ-വാല (punkah-wallah) Sreekala Prasad ബ്രിട്ടീഷുകാർ ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ, അവർക്ക് അപരിചിതമായ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ…

ആരാണ് സെമ്പിയൻ മഹാദേവി ?

സെമ്പിയൻ മഹാദേവി: ചോഴന്മാരുടെ രാജമാതാവ് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സെമ്പിയൻ മഹാദേവി എന്ന ഗ്രാമത്തിലെ കൈലാസനാഥ…

ഹിറ്റ്ലറുടെ മയക്കുമരുന്ന് പടയാളികൾ

ഹിറ്റ്ലറുടെ മയക്കുമരുന്ന് പടയാളികൾ ✍️ Sreekala Prasad ജർമ്മൻകാരനായ ഹെൻ‌റിച്ച് ബോൾ തന്റെ ഇരുപതുകളിൽ ഒരു…

ദേശസ്നേഹികൾ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത ചെമ്പിലരയൻ ആരാണ് ?

ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ കൻകുമാരൻ എന്ന ചെമ്പിലരയൻ തിരുവിതാംകൂർ രാജാവായ അവിട്ടം തിരുനാൾ ബാലരാമവർമയുടെ…