അധികം വൈകാതെ കേള്‍ക്കുക സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മഹത്യ വാര്‍ത്ത

70

Kudililbaby Thomas

അധികം വൈകാതെ കേള്‍ക്കുക സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മഹത്യ വാര്‍ത്ത, ലൂസി ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തലുകള്‍ കത്തോലിക്ക സഭയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ സിസ്റ്റര്‍ ലൂസി കൊല്ലപ്പെടാനുള്ള സാധ്യത ഉണ്ട്. ലൂസി കളപ്പുര കിണറ്റില്‍ ചാടി മരിച്ചെന്നോ, വിഷം കഴിച്ച് ജീവനൊടുക്കിയെന്നോ, തൂങ്ങി മരിച്ചുവെന്നോ എന്നുള്ള വാര്‍ത്തകള്‍ പുറത്തെത്താന്‍ അധികം താമസമില്ല. എപ്പോള്‍ വേണമെങ്കിലും ആത്മഹത്യ വാര്‍ത്തയുടെ രൂപത്തില്‍ കൊലയാളി ലൂസിയിലേക്ക് എത്തിയേക്കാം. സിസ്റ്റര്‍ ലൂസി ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്. 2020 മെയ് 28നു സിസ്റ്റര്‍ കണ്ട കാഴ്ചയാണ് ഈ മുന്നറിയിപ്പിന് കാരണമായിരിക്കുന്നത്. ലൂസി കളപ്പുര കണ്ട കാഴ്ച്ചകള്‍ ഇപ്പോള്‍ കത്തോലിക്കാ സഭാ വിശ്വാസികളില്‍ വീണ്ടും ചര്‍ച്ചയാകുന്നു.

ഈ കാഴ്ച്ചകള്‍ കണ്ട സിസ്റ്റര്‍ ലൂസി ഇന്ന് പരമ്പരാഗതമായി കാണുന്ന വിധത്തില്‍ എവിടെ കിടക്കണം എന്നു കൂടി ഊഹിക്കുക..കിണറ്റില്‍ കിടക്കണം. അരുതാത്ത കാഴ്ച്ചകള്‍ കണ്ട സിസ്റ്റര്‍ അഭയയേ 3 പതിറ്റാണ്ട് മുമ്പാണ് സ്‌പോട്ടില്‍ കോടാലിക്ക് തലയില്‍ ആഞ്ഞ് അടിച്ച് വീഴ്ത്തി വൈദീകരും കന്യാസ്ത്രീയും കിണറ്റില്‍ എടുത്തിട്ടത്. സമാനമായ സംഭവമാണ് ഇപ്പോള്‍ സിസ്റ്റര്‍ ലൂസിക്കും ഉണ്ടായത്. കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല ഫ്ച്ച് മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മിലുള്ള ലൈംഗീക വേഴ്ച്ച കണ്ട ഈ കന്യാസ്ത്രീ ഇപ്പോള്‍ കൊലപ്പെടേണ്ടതാണ്. കൊല്ലാനായി അവരെ ഫാ സ്റ്റീഫന്‍ ഓടിച്ചു എന്നും അവര്‍ തന്നെ പറയുന്നു.ഇതിനേ കുറിച്ച് സിസ്റ്റര്‍ ലൂസി പറയുന്നത് ഇങ്ങിനെ..അവര്‍ ലൈംഗീക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച കണ്ട് എന്റെ കാലുകള്‍ തരിച്ചു. ഞാന്‍ മരവിച്ച് നിന്നു പോയി. ഈ സമയം എന്നെ കൊല്ലാനായി ഫാ സ്റ്റീഫന്‍ പാഞ്ഞടുക്കുന്നു. ഓടാന്‍ പോലും വയാതെ എന്റെ കാലുകള്‍ കുഴഞ്ഞ് പോകുന്ന പോലെ തോന്നി.

എങ്ങനെയൊക്കെയോ ഞാന്‍ പള്ളിമുറിയുടെ പുറത്തെത്തി. അയാള്‍ എന്റെ പുറകെ വരുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പുറത്തെത്തിയ ഞാന്‍ വാതില്‍ അടച്ച് പിടിച്ച് അയാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു, പക്ഷേ അയാളുടെ കായിക ശക്തിക്ക് മുന്നില്‍ എനിക്ക് ജയിക്കാനായില്ല. അയാള്‍ വാതില്‍ വലിച്ചു തുറന്നു. കൈയില്‍ കിട്ടിയാല്‍ അയാള്‍ എന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കും എന്നെനിക്ക് തോന്നി. ഞാനവിടെ നിന്നും പ്രാണഭയത്തോടെ ഓടി. വെപ്രാളത്തിനിടയില്‍ എന്റെ ചെരുപ്പ് എടുക്കാനെനിക്ക് കഴിഞ്ഞില്ല. പള്ളിയുടെ മുന്‍ഭാഗത്തെ റോഡിന്റെ സ്റ്റെപ്പ് വരെ അയാള്‍ എന്നെ ഓടിച്ചു.

അതായത് കാര്യങ്ങള്‍ വളരെ വ്യക്തമാണ്. മറ്റൊരു കൊലപാതകമാണ് ഇവിടെ ഒഴിവായത്. സിസ്റ്റര്‍ ലൂസി പറയുന്നത് ശരി എങ്കില്‍ അവര്‍ രക്ഷപെട്ടത് കിണറില്‍ നിന്നും കോടാലിയുടെ അടിയില്‍ നിന്നും ആണ്. ആ പള്ളിമുറിക്ക് അകത്ത് സിസ്റ്റര്‍ ലൂസി കാലിടറുകയോ കുടുങ്ങുകയോ ചെയ്തിരുന്നു എങ്കില്‍ അവരെ അവശയാക്കി കിണറ്റില്‍ തന്നെ ഇട്ടേനേ. പാതി മയക്കി അബോധാവസ്ഥയില്‍ കിണറ്റില്‍ ഇട്ടാല്‍ വെള്ളം കുടിച്ചും കിടറ്റിലേക്ക് വീഴുന്ന ആഘാതത്തിലെ എല്ലുകളും തലയും എല്ലാം പൊട്ടി തകര്‍ന്ന് സിസ്റ്റര്‍ ലൂസി മരിച്ചേനേ..മറ്റൊരു ആത്മഹത്യയായി പുറത്ത് വരുമായിരുന്നു. എന്തായാലും ഒരു കാര്യം സിസ്റ്റര്‍ ലൂസി ശ്രദ്ധിക്കണം. കിണറുകളില്‍ നിന്നും അകന്ന് നില്ക്കുക.. മേലില്‍ ഇത്തരം ആവശ്യമില്ലാത്ത സ്ഥപങ്ങളില്‍ കയറി പോകരുത്. അവര്‍ വലിയ വലിയ സ്വാധീനം ഉള്ളവരാണ്. അവര്‍ എന്തും ചെയ്യട്ടേ..നിങ്ങള്‍ക്ക് എന്തേലും വന്നാല്‍ ആരും നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല. മഠത്തിന്റെ ഉള്ളില്‍ നിങ്ങളുടെ മുറിയില്‍ അടച്ച് പൂട്ടി ഇരുന്നാലും നിങ്ങള്‍ കൊലപ്പെടും.

വിഷം ഉള്ളില്‍ ചെന്നോ, മയക്ക് മരുന്ന് ഉള്ളിലെത്തിയോ ഒക്കെ നിങ്ങള്‍ ഇല്ലാതായേക്കാം. സിസറ്റ്ര് ലൂസി ഏത് സമയത്തും കൊലപ്പെടാം. ആ കൊലപാതകം ഒരു ആത്മഹത്യ ആക്കി മാറ്റി ലോകത്ത് അവതരിപ്പിക്കപ്പെടാം. അതിനാല്‍ സഭ തന്നെ മുന്‍ കൈയ്യെടുത്ത് ഈ വിഷയം പരിഹരിക്കണം. ആ കന്യാസ്ത്രീയുമായുള്ള എല്ലാ വിഷയവും സമാധാനത്തില്‍ തീര്‍ത്ത് അവര്‍ക്ക് സംരക്ഷണം നല്കണം. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ മഠത്തില്‍ ചേര്‍ന്നിട്ട് തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇറങ്ങി പോകാന്‍ പറയുന്നത് ഇരിക്കലും ന്യായമല്ല.

Advertisements