കുടുംബപ്രശ്നങ്ങൾക്കു വഴിമരുന്നിട്ട പൂർവ്വവിദ്യാർത്ഥി സംഗമം, ചിരി വിരുന്നൊരുക്കി കുടുംബസ്ത്രീയും കുഞ്ഞാടും പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത “കുടുംബസ്ത്രീയും കുഞ്ഞാടും” പൂർത്തിയായി.പൂർവ്വവിദ്യാർത്ഥി സംഗമങ്ങളെ തുടർന്ന് പല കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടാകുന്നത് ഇന്ന് സാധാരണമാണല്ലോ. ഒരു പ്രവാസിയുടെ കുടുംബത്തിൽ അത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂർണ്ണമായും നർമ്മത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു സഞ്ചരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർക്കു പുറമെ ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരും അഭിനയിക്കുന്നു.

ബാനർ – ഇൻഡി ഫിലിംസ്, നിർമ്മാണം – ബെന്നി പീറ്റേഴ്സ്, കഥ, സംവിധാനം – മഹേഷ് പി ശ്രീനിവാസൻ, ഛായാഗ്രഹണം – ലോവൽ എസ്, തിരക്കഥ, സംഭാഷണം – ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിംഗ് – രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ – സിജിൽ ശ്രീകുമാർ, സംഗീതം – ശ്രീജു ശ്രീധർ, മണികണ്ഠൻ, കോസ്റ്റ്യും ഡിസൈൻ -ഭക്തൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ് കുമാർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് -സജിത് ലാൽ, വിൽസൻ തോമസ്, ക്രിയേറ്റീവ് മാർക്കറ്റിംഗ് – ഗോവിന്ദ് പ്രഭാകർ (ഫ്രൈഡേ ബേർഡ്), സ്റ്റിൽസ് -ഷാലു പേയാട്, പിആർഓ-വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ

You May Also Like

വിജയ് – ലോകേഷ് ചിത്രം ലിയോയുടെ വമ്പൻ അപ്ഡേറ്റ്, എന്തെന്നറിയണ്ടേ ?

ഓരോ അപ്‌ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന വിജയ് ലോകേഷ് ചിത്രം ലിയോയുടെ വമ്പൻ അപ്ഡേറ്റ് ആണ്…

മാത്യു മാമ്പ്ര – ബിസിനസും കലയും

ഡോ.മാത്യു മാമ്പ്ര ഒരു ബിസിനസുകാരൻ എന്നതിലുപരി നല്ലൊരു കലാസ്വാദകനും കലാകാരനുമാണ്. എം.ബി.എ യ്ക്ക് യൂണിവേഴ്സിറ്റി ഒന്നാം…

“തികച്ചും പ്രൊഫഷണലായ ഒരു നടനിൽ നിന്നുമാത്രം കേൾക്കാൻ സാധിക്കുന്ന ഉത്തരമായിരുന്നു”

നന്ദനത്തിന്റെ സെറ്റിൽ ജഗതി ശ്രീകുമാറുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ സ്വന്തം ബാലാമണി. നന്ദനത്തിൽ ജഗതി അവതരിപ്പിച്ച…

ബ്ലാക്ക് ആൻഡ് വൈറ്റിൽ ഹോട്ടായി മാളവിക മോഹനൻ.

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.