അനുരാഗ് എഞ്ചിനിയറിങ് വർക്‌സിലെ കുടുംബ ശ്രീ

Sreekanth PK

ആധുനിക നവോത്ഥാനാനന്തര ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റ ഗാഥയാണ് കുടുംബ ശ്രീ എന്ന പേര്. എങ്കിലും അർഹമായ എത്ര പഠനങ്ങൾ പ്രാധാന്യത്തോടെ അതിനെ കുറിച്ച് നടന്നിട്ടുണ്ട് എന്നതിൽ സംശയമുണ്ട്. മിഡിൽ – അപ്പർ ക്ലാസ് സ്ത്രീകൾക്കിടയിലെ ഒറ്റപ്പെട്ട സാമ്പത്തിക മുന്നേറ്റങ്ങൾ പോലും വലിയ വിമോചന മുദ്രാവാക്യമായി മാറിയപ്പോൾ തൊണ്ണൂറുകൾക്ക് ഒടുവിൽ ഒരു മൂന്നാം ലോക രാജ്യത്തിലെ കൊച്ചു സംസ്ഥാനത്ത് നടന്ന ഒരു വിപ്ലവ മുന്നേറ്റം, ഒരു പക്ഷെ അത് വഹിക്കുന്നത് ലോവർ ക്ലാസ് മനുഷ്യരാണ് എന്നത് കൊണ്ടാകണം അർഹിക്കുന്ന പരിഗണ ലഭിക്കാതെ പോകുന്നത്. അപ്പർ ക്ലാസ് സ്ത്രീകളുടെ ക്ലബുകളെ കുറിച്ചുള്ള ട്രോളുകളും കുടുംബ ശ്രീയിലെ സ്ത്രീകളെ കുറിച്ചുള്ള ട്രോളുകളും വ്യത്യസ്ത സ്വഭാവം പോലും പുലർത്തി.

1998 മെയ് 17-ന് രാജ്യത്ത് തന്നെ ആദ്യമായി സഖാവ് ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ കീഴിൽ ആരംഭം കുറിച്ച കുടുംബ ശ്രീ കേവലം കുറെ സ്ത്രീകളുടെ ഒത്തു ചേരൽ പ്രവർത്തനങ്ങൾ മാത്രമല്ല. അത് സവിശേഷമായ രാഷ്ട്രീയ വിഷൻ കൂടിയാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കേവലദാരിദ്ര്യം പത്തുവർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പോഷകാഹാരം പ്രോഗ്രാമിന്റെ (C.B.N.P) ഒരു അന്തർ ശാഖയാണ് കുടുംബ ശ്രീ. 1999 ഏപ്രിൽ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചപ്പോൾ ദാരിദ്ര്യത്തെ കുറിച്ച് കുടുംബ ശ്രീ സ്വീകരിച്ച കാഴ്ചപ്പാട് വളരെ പ്രധാനമാണ്. “ഒരുകൂട്ടം ഇല്ലായ്മകളുടേയും നിഷേധങ്ങളുടേയും ഫലമാണ് ദാരിദ്ര്യം എന്നതാണ് കുടുംബശ്രീയുടെ കാഴ്ചപ്പാട്. ” വളരെ രാഷ്ട്രീയോന്മുഖമായ ഒരു സാമൂഹിക വീക്ഷണമാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന വനിതകളെയും ദാരിദ്ര്യത്തിന്റെ തീക്ഷ്ണത നേരിട്ടനുഭവിക്കുന്ന സ്ത്രീകളുടെയും സാമൂഹിക – സാമ്പത്തിക ഉന്നമനത്തിനായി പ്രവർത്തിച്ചു കഴിഞ്ഞ ഇരുപത്തി അഞ്ചോളം വർഷങ്ങളായി കേരളത്തിന്റെ സാമൂഹിക വികസന സൂചികയിൽ ആഴത്തിലുള്ള പങ്ക് വഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബ ശ്രീ.

43 ലക്ഷം കുടുംബങ്ങൾ അംഗമായ 2.65 ലക്ഷം അയൽക്കൂട്ടങ്ങൾ, 19773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികൾ, 1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകൾ, പുറമെ ബാങ്ക് ലിങ്കേജ് വഴി പരസ്പര ജാമ്യത്തിലൂടെ 1140 കോടി രൂപയുടെ വായ്പ, 27,274 വ്യക്തിഗതസംരംഭകർ, 13,316 കൂട്ടുസംരംഭകർ, 2,25,600 വനിതാ കർഷകരുൾപ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പുകൾ, 54,000 ബാലസഭകൾ, 74 ഐ.റ്റി യൂണിറ്റുകൾ, മൂന്ന് കൺസോർഷിയങ്ങൾ, പരിശീലനത്തിനായി 21 ട്രെയിനിംഗ് ഗ്രൂപ്പുകൾ എന്നിങ്ങനെ സമൂഹത്തിലെ ഏറ്റവും അടി തട്ടിലെ വനിതകളെ ഇന്ന് അഭിമാന ബോധത്തോടെയും സ്വയം സഹായത്തോടെയും ജീവിക്കാനും അന്തസ്സുള്ള ജീവിതം പ്രധാനം ചെയ്യാനും പ്രാപ്യമാക്കിയ വലിയ വിഷനോട് കൂടിയ പദ്ധതിയാണ് കുടുംബ ശ്രീ.

സിനിമകളിലും പല ട്രോൾ ഗ്രൂപ്പുകളിലും കുടുംബ ശ്രീ പെണ്ണുങ്ങൾ എന്ന പരിഹാസ്യമായ പ്രയോഗത്തോടെ അവതരിക്കപ്പെടുന്നത് യഥാർത്ഥത്തിൽ അവർ പ്രതിനിധീകരിക്കുന്ന ക്ലാസിനോട് കൂടിയുള്ള അവജ്ഞയാണ്. കാൽ നൂറ്റാണ്ടു കാലത്തെ കുടുംബ ശ്രീ പ്രവർത്തനം എന്നത് ഒരു വർഗ്ഗ മുന്നേറ്റം കൂടിയാണ്. കേരളത്തിൽ തന്നെ വളരെ കുറച്ചു കാലം ഭരിച്ച ഇടത് സർക്കാരുകളുടെ സംഭാവനകൾ എന്താണെന്ന് ചോദിക്കുമ്പോൾ എടുത്തു പറയേണ്ടുന്ന ആദ്യ സ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പേരാണ് കുടുംബ ശ്രീ എന്നത്. ഇപ്പോൾ ഹിറ്റ് ആയി കൊണ്ടിരിക്കുന്ന അനുരാഗ് എഞ്ചിനിയറിങ് വർക്സ് എന്ന ഷോർട് ഫിലിമിൽ കുടുംബ ശ്രീ സാമൂഹികമായി പരിവർത്തനപ്പെടുത്തിയ സ്ത്രീ ജീവിതങ്ങളുടെ അവതരണത്തെ കുറിച്ച് പലരും എഴുതി കണ്ടു. സിനിമകളെങ്കിലും ഇത്തരം പോസിറ്റിവായ അടയാളപ്പെടുത്തലുകൾ സന്തോഷകരമാണ്.

Leave a Reply
You May Also Like

യാഥാര്‍ത്യത്തിന്റെ നേര്‍ക്കാഴ്ചയുമായി ‘നീര്‍ക്കുമിളകള്‍’ -ഷോര്‍ട്ട് ഫിലിം

സംരക്ഷകന്‍ തന്നെ സംഹരിക്കുവാന്‍ തുനിഞ്ഞു നില്ക്കുന്ന വൈരുധ്യാവസ്ഥയിലാണ് ഇന്നത്തെ സമൂഹം.ആ സമൂഹത്തിനു നേരേ സ്വയം വിമര്‍ശനത്തിന്റെ കണ്ണാടി തുറന്ന് വെച്ചിരിക്കുകയാണ് ‘നീര്‍ക്കുമിളകള്‍’.

‘കോഴി ബിരിയാണി’ക്ക് പ്രിയമേറുന്നു

മലയാളം ഷോര്‍ട്ട് ഫിലിം ചരിത്രത്തില്‍ ആദ്യമായി നാലു റേഡിയോ ജോക്കികള്‍ ഒരുമിച്ചു അഭിനയിച്ച ‘കോഴി ബിരിയാണി ‘ എന്ന ഷോര്‍ട്ട് മൂവി യൂട്യൂബില്‍ റിലീസ് ചെയ്തു പത്ത് ദിവസത്തിനുള്ളില്‍ അര ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. കൊച്ചി റെഡ് എഫ് എം ആര്‍ജെകള്‍ ആയ ആര്‍ജെ ഷാഫിയും ആര്‍ജെ മിഥുനും കേന്ദ്ര കഥാപാത്രങ്ങള്‍ ആയ ‘കോഴി ബിരിയാണി’യില്‍ ആര്‍ജെ മാത്തുകുട്ടിയും ആര്‍ജെ പ്രിയയും അതിഥി താരങ്ങള്‍ ആയി എത്തുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം

പലരീതിയിലും പലഭാവത്തിലും കഥ പറഞ്ഞ ഷോര്‍ട്ട് ഫിലിമുകള്‍ നമ്മള്‍ കണ്ടിടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നമ്മെ ചിന്തിപ്പിച്ച മറ്റൊരു ഷോര്‍ട്ട് ഫിലിമുകള്‍ അധികം കാണില്ല.

സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ടത്

സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിം