ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സുമിത്രയുടെ രണ്ടാം വിവാഹം പുതിയ എപ്പിസോഡില്‍ നടക്കും. ഇതിന്‍റെ ഭാഗമായി പത്രത്തില്‍ നല്‍കിയ കല്ല്യാണ പരസ്യം മോഡലിലുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്
പ്രാദേശിക വിനോദ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് ഒരു മലയാളഭാഷ കുടുംബ പരമ്പരയാണ്. 2020 ജനുവരി 27ന് സംപ്രേഷണം തുടങ്ങുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നു. ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്. തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മീരാ വാസുദേവാണ് ഇതിൽ പ്രധാന കഥാപാത്രത്തമായ സുമിത്രയെ അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകർക്ക് പരിചിതയാകുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ഈ പരമ്പര റേറ്റിങ്ങിൽ 1സ്റ്റ് പൊസിഷൻ ആയി.
സുമിത്ര (മീരാ വാസുദേവ്) ഒരു വീട്ടമ്മയാണ്.വലിയ വിദ്യാഭ്യാസമോ,പുറം ലോകവുമായി ഉള്ള ബന്ധമോ അവകാശപ്പെടാനില്ലാത്ത അവൾ വിശ്രമം ഇല്ലാതെ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്.എന്നിട്ടും, ആരും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല.ഭര്‍ത്താവില്‍ നിന്നും അവഗണന നേരിട്ട് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ജീവിച്ച സുമിത്ര എന്ന വീട്ടമ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥയാണ് സീരിയല്‍ പറയുന്നത്.ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് രണ്ട് മുതിര്‍ന്ന കുട്ടികളുടെ അച്ഛനായിട്ടും വിവാഹത്തിന് 25 വര്‍ഷത്തിന് ശേഷം സഹപ്രവര്‍ത്തകയായ വേദികയ്ക്കൊപ്പം പോകുന്നു. സുമിത്രയുമായി വേര്‍പിരിയുന്നു.
തീര്‍ത്തും ഒറ്റപ്പെട്ടുപോയ സുമിത്ര സ്വന്തം ഇച്ഛ ശക്തിയാലും ചുറ്റുമുള്ള ചിലരുടെ സഹായത്താലും പുതിയ ജീവിതവും സംരംഭവും എല്ലാം കെട്ടിപ്പടുക്കുന്നു. തനിക്കെതിരെ വേദിക അടക്കം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നു. ശ്രീനിലയം എന്ന വീട്ടിലെ കുടുംബത്തെ കെട്ടുറപ്പോടെ കൊണ്ടുപോകുന്നു.ഇതേ സമയം സിദ്ധാര്‍ത്ഥിന് വേദികയുമായുള്ള ബന്ധത്തില്‍ തൃപ്തനല്ല. അയാള്‍ക്ക് സുമിത്രയുടെ അടുത്തേക്ക് മടങ്ങിവരണം. അതിനായി ശ്രമിക്കുമ്പോഴാണ് പഴയ സഹപാഠിയും പല സന്ദര്‍ഭങ്ങളിലും സുമിത്രയ്ക്ക് താങ്ങായ രോഹിത്തുമായി സുമിത്രയുടെ വിവാഹം നടക്കുന്നത്. ബുധനാഴ്ചയാണ് വിവാഹ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.
പ്രധാന അഭിനേതാക്കൾ
മീരാ വാസുദേവ്- സുമിത്ര; സിദ്ധാർത്ഥിന്റെ മുൻ ഭാര്യ; അനിരുദ്ധ്, പ്രതിഷ്, ശീതലിന്റെ അമ്മ
കൃഷ്ണകുമാർ മേനോൻ സിദ്ധാർത്ഥ് മേനോൻ a.k.a. സിദ്ധു,സുമിത്രയുടെ മുൻ ഭർത്താവ്; അനിരുദ്ധ്, പ്രതീഷ്, ശീതാൽ എന്നിവരുടെ പിതാവ്.
ശ്രീജിത്ത് വിജയ് / ആനന്ദ് നാരായണൻ- ഡോ. അനിരുദ്ധ്മേനോൻ;സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മൂത്തമകൻ; പ്രതീസിന്റെയും ശീതാലിന്റെയും സഹോദരൻ; അനന്യയുടെ ഭർത്താവ്.
അക്ഷയ ആർ. നായർ / അതിര മാധവ് – ഡോ. അനന്യ അനിരുദ്ധ്,അനിരുദ്ധിൻെറ ഭാര്യ, പ്രേമയുടെ മകൾ
നോബിൻ ജോണി- പ്രദീഷ് മേനോൻ,സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകൻ; അനിരുദ്ധും ശീതലിന്റെ സഹോദരനും; സഞ്ജനയുടെ മുൻ കാമുകൻ.
പാർവതി വിജയ് →അമൃത നായർ→ ശ്രീലക്ഷ്മി ശ്രീകുമാർ-ശീതൽ മേനോൻ,സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മകൾ; അനിരുദ്ധ്, പ്രതിഷിന്റെ സഹോദരി.
എഫ്. ജെ. തരകൻ-ശിവദാസ് മേനോൻ-സിദ്ധാർത്ഥും ശരണ്യയുടെ അച്ഛനും സുമിത്രയും ശ്രീകുമാറിന്റെ അമ്മായിയച്ഛൻ
ദേവി മേനോൻ- സരസ്വതി മേനോൻ,സിദ്ധാർത്ഥും ശരണ്യയുടെ അമ്മയും സുമിത്രയും ശ്രീകുമാറിന്റെ അമ്മായിയമ്മയും.
മഞ്ജു വിജീഷ്- മല്ലിക,ശ്രീനിലയം കുടുംബത്തിലെ വേലക്കാരി.
സുമേഷ് സുരേന്ദ്രൻ- ശ്രീകുമാർ,സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും അളിയനും ശരണ്യയുടെ ഭർത്താവും, നിലീനയുടെ മുൻ കാമുകൻ.
സിന്ധു വർമ്മ/മഞ്ജു സതീഷ്- ശരണ്യ മേനോൻ,സിദ്ധാർത്ഥിന്റെ സഹോദരി, ശിവദാസിന്റെയും സരസ്വതിയും മകളും ശ്രീകുമാറിന്റെ ഭാര്യയും.
ശ്വേത വെങ്കട്ട് → അമേയ നായർ → ശരണ്യ ആനന്ദ് -വേദിക സിദ്ധാർത്ഥ് സിദ്ധാർത്ഥിന്റെ രണ്ടാമത്തെ ഭാര്യ;നീരവിന്റെ അമ്മ;സമ്പത്തിൻ്റെ മുൻ ഭാര്യ
ഷാജു സാം – ഡോ. രോഹിത് ഗോപാൽ,സുമിത്രയുടെ സീനിയർ; പൂജയുടെ അച്ഛൻ
ഗൗരി പി കൃഷ്ണൻ – പൂജ രോഹിത്,രോഹിതിന്റെ മകൾ