Connect with us

Featured

പ്രായത്തിൻ്റെ പക്വത ഉണ്ടാക്കിയതാണോ ഈ മാറ്റം ? ഏയ് ഒരിക്കലുമല്ല !

പ്രായത്തിൻ്റെ പക്വത ഉണ്ടാക്കിയതാണൊ ഈ മാറ്റം. ഏയ് ഒരിക്കലുമല്ല, അങ്ങിനെ പ്രായത്തിൻ്റെ പറ്റു പുസ്തകത്തിൽ എഴുതി വച്ച് മറിക്കാനുള്ളതല്ല

 52 total views

Published

on

Kumar Neelakandan

പ്രായത്തിൻ്റെ പക്വത ഉണ്ടാക്കിയതാണൊ ഈ മാറ്റം. ഏയ് ഒരിക്കലുമല്ല, അങ്ങിനെ പ്രായത്തിൻ്റെ പറ്റു പുസ്തകത്തിൽ എഴുതി വച്ച് മറിക്കാനുള്ളതല്ല സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന ഒരു നടൻ്റെ/നടിയുടെ പെർഫോമൻസ്.

പറയുന്നത് ഇന്ദ്രൻസിനെ കുറിച്ചു തന്നെയാണ്. സിനിമയിൽ മുഖം കാണിച്ചു തമാശയായി ചുറ്റിത്തിരിഞ്ഞ കാലത്ത് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അദ്ദെഹത്തിൻ്റെ ഉള്ളിലുണ്ടായിരുന്ന സ്വാഭാവിക നടനം എന്ന ചെരുതരിയെ. അങ്ങിനെ ഉണ്ടാകാൻ ചാൻസും ഇല്ല. കാരണം അന്ന്, എന്നു പറയുമ്പോൾ ഈ നടൻ്റെ തുടക്കകാലത്ത്, ആ ശരീരത്തിലെ കുടക്കമ്പി തപ്പി നടക്കുകയായിരുന്നു മലയാള സിനിമ, കാരണം നമ്മൾ പ്രേക്ഷകർക്ക് ചിരിക്കാൻ ആ നടനിൽ നിന്നും വേണ്ടത് അതായിരുന്നു. ശരീരവും ശരീര ഭാഷയും കോമഡി ഉണ്ടാക്കിയിരുന്ന കാലത്തായിരുന്നു ആളിൻ്റെയും ആദ്യ സ്ക്രീൻ പ്രസൻസ് തുടങ്ങുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ/..

May be an image of 8 people and textകോമള ശരീരം നായകനും, ഉറച്ച ശരീരം വില്ലനും, ഇതു രണ്ടുമല്ലാത്ത, അതുകൊണ്ടുതന്നെ ഒന്നുമല്ലാത്ത ശരീരം തമാശ നടനും എന്നത് സിനിമ ഉള്ള കാലം മുതലുള്ള വാർപ്പു മാതൃക യായിരുന്നു (അത് പൊളിച്ചവർ ഒക്കെ പണ്ടും ഉണ്ടായിരുന്നു, പൊളിച്ചതൊക്കെ ഹൈലൈറ്റും ആയിരുന്നു). ഉറച്ച ശരീരങ്ങളായ ക്യാപറ്റർ രാജുവും ജനാർദ്ധനനനും ഭീമൻ രഘുവും ഒക്കെ പിൽക്കാലത്ത് കോമഡി ചെയ്ത് വില്ലൻ ശരീരത്തേയും പൊളിച്ചു.

പക്ഷെ തൻ്റെ ശരീരവും ശാരീരവും സ്ക്രീനിൽ തീർത്ത കോമഡി കെട്ടുപാടുകളിൽ നിന്നും ഉള്ളിലെ കനലൂതി (അല്ലെങ്കിൽ, അത് തിരിച്ചറിഞ്ഞവർ ആരെക്കൊയോ ഊതിപ്പുകച്ചു) പുറത്തു ചാടിച്ച നടനാണ് ഇന്ദ്രൻസ്. ഇതിനു മുൻപ് ഭാസിയും ബഹദൂരും പപ്പുവും ജഗതിയും മാളയും പിന്നെ മാമുക്കോയയും തുടങ്ങി ചിലരൊക്കെ ഇതെ പരകായത്തിൻ്റെ കഥാപാത്രങ്ങളായി നമുക്ക് മുന്നിലുണ്ട്.. ഏതൊക്കെയോ സംവിധായകരുടെ ഗട്ട് ഫീൽ ആണ് അതിനു പിന്നിൽ കനമായുണ്ടായത്.,. അതിനു കാരണമായത് ഇവരൊക്കെ എതെങ്കിലും കോമഡി സിനിമയുടെ ഇടയിൽ ഇട്ടുവച്ചുപോയ സീരിയസ് നോട്ടുകൾ തന്നെയാവും. പക്ഷെ ഊതിക്കത്തിക്കലുകൾ ഇല്ലായിരുന്നു എങ്കിൽ അതൊക്കെ അങ്ങിനെ തന്നെ അങ്ങ് കെട്ടുപോയെനെ. ആ കത്തിക്കലുകൾ.ഒരു നടൻ്റെ തലവര മാറ്റൽ അല്ല, അയാൾക്കുള്ള നീതിയാണ്.
പ്രായം ഉണ്ടാക്കിയ ചില ഇരുത്തങ്ങൾ ഒഴിച്ചാൽ ഇന്ദ്രൻസിന് ഇന്നും അതേ ശരീരം തന്നെയാണ്, ശബ്ദവും. പക്ഷെ ഇന്ന് അതെ കുഞ്ഞു ശരീരത്തിൻ്റെ അച്ചിൻ്റെ കൂട്ടിൽ നിന്ന് അയാൾ വാർത്തിടുന്ന കഥാപാത്രങ്ങൾ മലയാള സിനിമയുടെ മുകൾ നിരയിലേയ്ക്ക് തലയെടുപ്പോടെ നടന്നു കയറുന്നുണ്ട്. അതിൻ്റെ പുതിയ ഉദാഹരണമാണ്, വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് സവിധാനം ചെയ്ത #HOME (@Prim Video) എന്ന ചിത്രത്തിലെ ഒളിവർ ട്വിസ്റ്റ് എന്ന കഥാപാത്രം. ആദ്യ രംഗം മുതൽ ആ സിനിമയുടെ ആത്മാവ് ആ കഥാപാത്രത്തിലാണ്, നമ്മുടെ ഈ നടനിലാണ്. കൈവിടുമെന്ന് തോന്നുന്നതിനു തൊട്ട് മുൻപ് തൻ്റെ കയ്യിലേയ്ക്ക് പിടിച്ചു വച്ച് സ്വതസിദ്ധമായ ഇന്ദ്രൻസ് ചിരി ചിരിക്കുന്ന കഥാപാത്രം.

എടുക്കാൻ പറ്റുന്ന ഭാരം മാത്രം ഉയർത്തുക, ഉയർത്തുന്ന ഭാരം ലളിതമായി മനോഹരമായി ഉയർത്തുക എന്ന ഒരു പുതിയ നടന തത്വം എഴുതി വരുന്നപോലെ ഓരോ കഥാപാത്രങ്ങളിലായി ഈ നടൻ നടന്നു കയറുകയാണ്. #HOME എന്ന ചിത്രത്തിൽ അത് അതിൻ്റെ പല ലെവലുകളിൽ നമുക്ക് കാണാം.
ഉള്ളിൽ ഉണ്ടായിരുന്ന തിരി, ഒരു ഷോട്ടിൽ എങ്കിലും ഊതിക്കത്തിച്ചവർക്കൊക്കെ നന്ദി. സത്യത്തിൽ ആരൊക്കെയാണ് ഇന്ദ്രൻസിൻ്റെ ഈ പരകായം തുടങ്ങി വച്ചവർ? പപ്പു പിഷാരടി മുഴു നീളത്തിൽ ജ്വലിച്ചു നിന്ന വിസി അഭിലാഷിൻ്റെ ആളൊരുക്കത്തിനും മുൻപ് തന്നെ നമ്മൾ കണ്ടിരുന്നു ചെറിയ സീനുകളിലായിട്ട് ഇങ്ങിനെ ഒരു “നടൻ്റെ“ തിരനോട്ടം. ഒരു നടനെ തിരിച്ചറിഞ്ഞ് അയാൾക്ക് കഥാപാത്രം ഒരുക്കിയവരും ചർച്ച ചെയ്യെണ്ടതാണ്, കാരണം ഇനിയും ഒരുപാടു പേർ ഈ നിരയിൽ ഒളിച്ചിരുപ്പുണ്ട്.
ഇത്രയും എഴുതാൻ കാരണമായ വിജയ് ബാബു റോജിൻ ടീമിനും അവരുടെ HOME നും നന്ദി.
പക്ഷേ ഏതായിരുന്നു ഇന്ദ്രൻസിൻ്റെ ആദ്യ് നോൺ കോമഡി കഥാപാത്രം?

 53 total views,  1 views today

Advertisement
Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment11 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement