Bineesh K Achuthan
എന്റെ കൗമാര കാലത്തിലെ പ്രിയ ഗായകൻ കുമാർ സാനുവിന് പിറന്നാൾ ആശംസകൾ. Melody King of Bollywood എന്നറിയപ്പെടുന്ന കുമാർ സാനു 90 – കളിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗായകരിൽ ഒരാളായിരുന്നു. 1990 മുതൽ തുടർച്ചയായി അഞ്ച് തവണ മികച്ച ഗായകനുള്ള ഫിലിം ഫെയർ പുരസ്ക്കാര ജേതാവായി തരംഗം സൃഷ്ടിച്ചയാളാണ് കേദാർനാഥ് ഭട്ടാചാര്യ എന്ന കുമാർ സാനു.
1990 – ൽ റിലീസായ ‘ ആഷിഖി ‘ എന്ന ആൽബത്തിലൂടെയൊണ് കുമാർ സാനു ശ്രദ്ധേയനാകുന്നത്. നദീം – ശ്രാവൺ ജോടികളുടെ മാസ്മര സംഗീതത്താൽ ശ്രവണ സുന്ദരമായ ആഷിഖിയിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായി മാറുകയും കാസറ്റ് വിൽപ്പനയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഹിന്ദി സിനിമാ ഗാന രംഗത്തെ ഒരു നവതരംഗത്തിനാണ് ആഷിഖി തുടക്കമിട്ടത്. ആ തരംഗത്തെ തുടർന്ന് കുമാർ സാനു ബോളിവുഡിലെ ഏറ്റവും തിരക്കേറിയ ഗായകനായി മാറി . ഒരൊറ്റ ദിവസം തന്നെ 28 ഗാനങ്ങൾ റെക്കോഡ് ചെയ്ത അദ്ഭുതവും അദ്ദേഹം സാധ്യമാക്കിയതായി വായിച്ചിട്ടുണ്ട് . ” മേം ദുനിയാ ബുലാ ദൂംഗാ മേരി ചാഹത് മേം …” ; ” ജാനേ ജിഗർ ജാനേ മൻ മുച്ച് കോ ഹേ തേരി കസം ” ; ” ധീരേ ധീരേ സെ മേരി സിന്ദഗി മേം ആനാ ….. ” ; ” സാസോം കീ സരൂരത് ഹേ ജൈസേ…. ” തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക പ്രീതിയാർജ്ജിച്ചു.
90 – കളുടെ തുടക്കം ബോളിവുഡിൽ തലമുറ മാറ്റത്തിന് സാക്ഷ്യം വഹിച്ച നാളുകളായിരുന്നു. താരസിംഹാസനം അമിതാഭ് ബച്ചനിൽ നിന്നും ഖാൻ ത്രയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട സവിശേഷ ഘട്ടം. 1975 – ൽ റിലീസായ ഷോലെയുടെ വൻ വിജയം ബോളിവുഡിൽ ആക്ഷൻ – മൾട്ടി സ്റ്റാർ – ഗ്യാംഗ്സ്റ്റർ ചിത്രങ്ങളുടെ തരംഗം തന്നെ സൃഷ്ടിച്ചു. തുടർന്ന് ഒന്നര പതീറ്റാണ്ടോളം ചോരക്കളിക്കായിരുന്നു ബോളിവുഡിൽ പ്രാമുഖ്യം. പാത് ബ്രേക്കിംഗ് ചിത്രമായി 1988 – ലാണ് ” ഖയാമത് സെ ഖയാമത് തക് ” വരുന്നത്. പക്ഷേ റൊമാന്റിക് യുഗത്തിന് തുടക്കമിടാൻ ” മേം നെ പ്യാർ കിയ ” വരെ കാത്തിരിക്കേണ്ടി വന്നു. ആഷിഖിയിലൂടെ ആ റൊമാന്റിക് തരംഗം അരക്കിട്ടുറപ്പിച്ചു. തുടർന്നങ്ങോട്ട് ഉദിത് നാരായൺ സജീവമാകുന്ന 90 – കളുടെ രണ്ടാം പകുതി വരെ ബോളിവുഡിലെ അമീർ ഖാനും സൽമാൻ ഖാനും ഒഴികെ മിക്ക നായകരും കുമാർ സാനുവിന്റെ ശബ്ദത്തിലാണ് ഡ്യുയറ്റ് പാടിയിരുന്നത് . അമീറിന്റെ ശബ്ദമായി ഉദിത് നാരായണും സൽമാന്റെ ശബ്ദമായി എസ് പി ബി യും ഉണ്ടെങ്കിലും ഇടക്കവർക്ക് വേണ്ടിയും കുമാർ സാനുവിന്റെ മാന്ത്രിക ശബ്ദം ഉപയോഗിച്ചു പോന്നു.
80 – കളുടെ അവസാനം പുറത്തിറങ്ങിയ തേസാബിന്റെ വൻ വിജയത്തോടെ ചിത്രത്തിലെ നായികയായ മാധുരി ദീക്ഷിതിനൊപ്പം തന്നെ തരംഗമായി മാറിയ ഗായികയാണ് അൽക്കാ യാഗ്നിക്. തേസാബിലെ “ഏക് ദോ തീൻ ചാർ പാഞ്ച് സാത് …” എന്ന ഗാനം രാജ്യം മുഴുവൻ ഏറ്റു പാടിയിരുന്നു. അൽകാ യാഗനിക് കുമാർ സാനുവുമൊത്ത് ചേർന്ന് പാടിയ ഡ്യുയറ്റുകളെല്ലാം വൻ ജനപ്രീതിയാർജ്ജിച്ചു. കിഷോർ കുമാർ – ലതാ മങ്കേഷ്കർ ദ്വയങ്ങളെപ്പോലെ തന്നെ ഇവരും സൂപ്പർ ഹിറ്റ് ജോടികളായി മാറി. ഇരുവരും ഇതര ഗായകരുമായി നിരവധി ഹിറ്റ് ഡ്യുയറ്റുകൾ പാടിയിട്ടുണ്ടെങ്കിലും ഈ ജോടിക്കായിരുന്നു ശ്രോതാക്കളുടെ പിന്തുണ. ബോളിവുഡിലെ എണ്ണം പറഞ്ഞ നിരവധി റൊമാന്റിക് സോംഗുകൾ ഈ ജോടിയുടേതായി പുറത്തിറങ്ങി. ഇന്നും അവ ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളാണ്. 2000 – ന് ശേഷം സോനു നിഗവും ഷാനും ഒടുവിലിതാ അർജിത് സിംഗുമൊക്കെ കളം കീഴടക്കിയെങ്കിലും കുമാർ സാനുവിന്റെ ഗാനങ്ങൾക്കിന്നും വ്യക്തായ ഫാൻ ബേസ് ഉണ്ട് . ഹിന്ദി ചലച്ചിത്ര ഗാന ശാഖയുടെ സുവർണ്ണ കാലഘട്ടത്തിലെ രാജാവായിരുന്നു എന്നതാണ് കുമാർ സാനുവിന്റെ പ്രസക്തി.
കുമാർ സാനുവിന്റെ എല്ലാ ഗാനങ്ങളും എനിക്കിഷ്ടപ്പെട്ടവയാണ്. എങ്കിൽ തന്നെയും അവയിൽ ഞാനേറ്റവും തവണ ആവർത്തിച്ചാവർത്തിച്ച് കേൾക്കുന്ന ഏതാനും ചില ഗാനങ്ങൾ താഴെ കൊടുക്കുന്നു.
https://youtu.be/L4L3BTjJ0rY
1. തും ഹേ അപ്പനാ ബനാ നേ കി കസം ആയി ഹേ – സഡക് – നദീം ശ്രാവൺ
2. ക്യാ തും മുച്ഛ് സെ പ്യാർ കർത്തി ഹോ – നജായാസ് – അനു മാലിക്
3. തൂ മിലെ ദിൽ ഖിലേ ഓർ ജീനേ കോ ക്യാ ചാഹിയേ – ക്രിമിനൽ – എം എം ക്രീം
4. ചുരാ കെ ദിൽ മേരാ ഗോരിയാ ചലി – മേം ഖിലാഡി തൂ അനാരി – അനു മാലിക്
5. തുച്ഛെ ദേഖാ തോയേ ജാനാ സനം – ഡി ഡി എൽ ജെ – ജതിൻ ലളിത്
6. ബാസിഗരോ ബാസിഗർ – ബാസിഗർ – അനു മാലിക്
7. അതായേ ഭീ ഹേ മൊഹബ്ബത് – ദിൽ ഹേ കി മാൻ താ നഹി – നദീം ശ്രാവൺ
8. ഭോലി ഭാലി ലഡ്കി – സബ് സെ ബഡാ ഖിലാഡി – രാജേഷ് റോഷൻ
9. മേരാ ദിൽ ഭി കിത് നാ പാഗൽ ഹേ – സാജൻ – നദീം ശ്രാവൺ
10.ജാത്തീ ഹും മേം ജൽദീ ഹേ ക്യാ – രാജേഷ് റോഷൻ
11. തും സെ മിൽ നെ കോ ദിൽ കർത്താ ഹേ – ഫൂർ ഓർ കാണ്ടെ – നദീ ശ്രാവൺ
12. ഹോ തോം പെ ബസ് തേരെ നാം ഹേ – യേ ദില്ലഗി – ദിലീപ് സെൻ സമീർ സെൻ
13. ജബ് സേ ദേഖാ തും കോ ഹേ സനം – ദാമിനി – നദീം ശ്രാവൺ
14 . സുബാ ഖാമോഷ് ഹോത്തീ ഹേ – മേം ഖിലാഡി തൂ അനാരി – അനു മാലിക്
15. സോചോം കെ തും ഹെ പ്യാർ – ദീവാന – നദീം ഗ്രാവൺ
16. ചാഹാ തോ ബഹുത് നാ ചാഹേ തും ഹേ – ഇംതിഹാൻ – അനു മാലിക്
17. സാതോ ജനം മേം തേരെ – ദിൽവാലെ – നദീം ശ്രാവൺ
18. മേരെ ഖാബോം മേ തു – ഗുപ്ത് – വിജു ഷാ
19. മേം ദുനിയാ ഭുലാ ദൂംഗാ മേരി ചാഹത് മേം – ആഷിഖി – നദീം ശ്രാവൺ
20,. പ്യാർ കോ ഹോ ജാനേ ദോ – ദുശ്മൻ – ഉത്തം സിംഗ്
21. കിത് നാ പ്യാർ തും ഹേ കർതേ ഹേ – എക് ലഡ്കാ എക് ലഡ്കി – ആനന്ദ് മിലിന്ദ്
22. കുഛ് നാ കഹോ – 1942 എക് ലൗ സ്റ്റോറി – ആർ ഡി ബർമ്മൻ
23. ജിയേ തോ ജിയേ കൈസേ – സാജൻ – നദീം ശ്രാവൺ
24 ജാനേ ജിഗർ ജാനേ മൻ – ആഷിഖി – നദീം ശ്രാവൺ
25. ഹം കോ സിർഫ് തും സെ പ്യാർ ഹേ – ബർസാത് – നദീം ശ്രാവൺ