ഒരു പഴയ മുത്തശ്ശി കഥയുടെ മോഡേൺ അഡാപ്റ്റേഷൻ എന്ന് തന്നെ വിശേഷിപ്പിക്കാം ഈ സിനിമയെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
177 VIEWS

Jaseem Jazi

ഇല്ലിമലക്കാട്.. അവിടെ തളക്കപ്പെട്ട ഒരു ചാത്തൻ.. ചാത്തന്റെ ശാപം പേറുന്ന ഒരു ഗ്രാമവും.. അവിടുത്തെ കാഞ്ഞിരങ്ങോട്ടു തറവാടും.! നമ്മുടെ കുട്ടിക്കാലത്തെ ഭാവനകളിൽ ഭീതിയുടെ ലോകം സൃഷ്ടിച്ച ഭീകര കഥകളും മിത്തും ഐതിഹ്യങ്ങളും കെട്ടുകഥകളുമെല്ലാം ഓർമിപ്പിക്കുന്ന പശ്ചാത്തലമാണ് ‘കുമാരി’ സിനിമയുടേത്. ഒരു പഴയ മുത്തശ്ശി കഥയുടെ മോഡേൺ അഡാപ്റ്റേഷൻ എന്ന് തന്നെ വിശേഷിപ്പിക്കാം ഈ സിനിമയെ. ഫാന്റസി ഹൊറർ Genre ലെ ഒരു മികച്ച അറ്റംപ്റ്റ് .. അതാണ്‌ കുമാരി ❤

ട്രെയിലർ കണ്ടു എന്താണോ ഞാൻ പ്രതീക്ഷിച്ചത് അതും അതിലപ്പുറവും എനിക്ക് സിനിമയിൽ നിന്നും കിട്ടി. So ഞാൻ തൃപ്തനാണ്. മികച്ചൊരു തീയേറ്റർ എക്സ്പീരിയൻസാണ് എനിക്കീ സിനിമ നൽകിയത്. മലയാളത്തിൽ ഇത് പോലൊരു സിനിമ ഞാൻ ആഗ്രഹിച്ചതാണ്. ഞാൻ മാത്രമല്ല, നമ്മളിൽ പലരും. ഗംഭീരമായി Explore ചെയ്യാൻ പറ്റിയ ഒരുപാട് നാടൻ പ്രേത കഥകൾ നമ്മുടെ നാട്ടിലുണ്ട്. ചാത്തനും മറുതയും ഒടിയനും അടക്കം.. നമ്മെ ഒരു കാലത്ത് ഭീതിയുടെ മുൾമുനയിൽ നിർത്തിയ മിത്തുകൾ. ഈ സിനിമ അങ്ങനെയൊരു ശ്രമമാണ്. അതിൽ പൂർണമായും സിനിമ വിജയിച്ചെന്ന് അഭിപ്രായപ്പെടുന്നില്ല. എങ്കിലും ഒരു മികച്ച ശ്രമമാണ് കുമാരി എന്ന കാര്യത്തിൽ സംശയമില്ല.

സിനിമയുടെ സ്റ്റാർട്ടിങ് സീക്വൻസ് ഗംഭീരമായിരുന്നു. ഭയങ്കര ക്യൂരിയോസിറ്റി പ്രേക്ഷകനിൽ ഡെവലപ്പ് ചെയ്യാൻ പാകത്തിനുള്ള തുടക്കം. ഒരു മുത്തശ്ശികഥയുടെ ബാക്ക്ഗ്രൗണ്ടിൽ ഫാന്റസി വേൾഡ് ബിൽഡ് ചെയ്ത് പ്രേക്ഷകനെ അതിലേക്ക് വലിച്ചിടാൻ ആ ആദ്യ പതിനഞ്ചു മിനിറ്റുകളിൽ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. തുടക്കത്തിലെ ആ ഹൈ സ്റ്റാർട്ടിന് ശേഷം പലയിടത്തും സിനിമ ഡൌൺ ആവുന്നുണ്ടെങ്കിലും.. പ്രേക്ഷകന്റെ ആകാംക്ഷ അതേപോലെ നിലനിർത്തുന്ന രീതിയിൽ തന്നെയാണ് അവസാനം വരെ സിനിമ മുന്നോട്ട് പോയത്. ക്ലൈമാക്സ്‌ പോർഷൻ അല്പം ലൗഡ് ആയിപ്പോയി എന്നതൊരു പ്രശ്നമായി തോന്നി. ആ ഭാഗം കുറച്ചുകൂടെ നന്നാക്കാമായിരുന്നു. എങ്കിൽ ഇപ്പോൾ കിട്ടിയതിനേക്കാൾ ഇമ്പാക്ട് സിനിമയിൽ നിന്ന് കിട്ടിയേനെ.

നാട്ടിൻ പുറത്തെ നിഷ്കളങ്കയായ കുമാരി എന്ന പെൺകുട്ടി.. കാഞ്ഞിരങ്ങോട്ട് തറവാട്ടിലേക്ക്.. ഒരു വലിയ നിഗൂഢതയിലേക്ക്.. ചെന്നെത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചുരുക്കത്തിൽ സിനിമ. കുമാരി എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന കഥയിൽ, അന്ധവിശ്വാസങ്ങളുടെ ഭാഗമായ ആചാരങ്ങളും, ചാത്തൻ സേവയും, ദുർമന്ത്രവാദവും, ആഭിചാരക്രിയകളും, നരബലിയും എല്ലാം കടന്ന് വരുന്നു.!

സിനിമയുടെ ഏറ്റവും പോസിറ്റീവായ വശം അതിന്റെ ടെക്നിക്കൽ സൈഡ് തന്നെയാണ്. ഒരു ഡാർക്ക് അറ്റ്മോസ്ഫിയർ ട്രീറ്റ്മെന്റ് ആണ് നൽകിയിരിക്കുന്നത്. നാട്ടുവഴികളും സർപ്പക്കാവും കോവിലകവും എല്ലാം ചേർന്ന് ഭീതിയുടെ സൗന്ദര്യം അനുഭവപ്പെടുത്തുന്ന വിഷ്വലുകൾ, സിനിമയുടെ ആംബിയൻസിനെ ഇരട്ടിയായി ബൂസ്റ്റ് ചെയ്യുന്ന ബാക്ക് ഗ്രൗണ്ട് സ്കോർ, കളർ ഗ്രേഡിങ്.. അങ്ങനെ തുടങ്ങി എല്ലാം ടോപ്നോച്ച് ലെവൽ ആണ്.

ടൈറ്റിൽ റോളിൽ വന്ന ഐശര്യ ലക്ഷ്മി മികച്ച പ്രകടനമായിരുന്നു. അതുപോലെ എടുത്തു പറയേണ്ട ക്യാരക്ടറും പ്രകടനവുമാണ് സുരഭിയുടേത്. മറ്റൊരു ലീഡിങ് റോൾ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയുടെ പ്രകടനം പലയിടത്തും മോശമായി തോന്നി. പ്രധാനമായും അങ്ങേരുടെ ഡയലോഗ് ഡെലിവറി വൻ പ്രശ്നമായിരുന്നു. എന്താണ് സംസാരിക്കുന്നത് എന്ന് വ്യക്തമാവാത്ത അവസ്ഥ. കഥയിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രമായതുകൊണ്ട് തന്നെ.. അതൊരു വലിയ നെഗറ്റീവ് തന്നെയാണ് ഈ സിനിമയ്ക്ക്. വേറെയും ചില നെഗറ്റീവുകളൊക്കെ സിനിമക്ക് പറയാനുണ്ട്. മൊത്തത്തിൽ സംതൃപ്തി നൽകിയ അനുഭവമാണ് സിനിമ നൽകിയത് എന്നതുകൊണ്ട് അതെല്ലാം വിടുന്നു.

മിക്സഡ് റിവ്യൂസ് ആണ് മൊത്തത്തിൽ സിനിമക്ക് വരുന്നത്. അത് കൊണ്ട് നിങ്ങളുടെ ടേസ്റ്റിന് യോജിച്ച ഐറ്റമാണോ എന്ന് ഉറപ്പിച്ചിട്ട് ടിക്കറ്റ് എടുക്കുക. Genre ലവേഴ്സിനെ സംബന്ധിച്ചിടത്തോളം, അവരെ തൃപ്തിപ്പെടുത്താൻ ഉള്ളതെല്ലാം സിനിമയിലുണ്ടെന്നാണ് എന്റെ വിശ്വാസം. എന്തായാലും തിയേറ്ററിൽ തന്നെ പോയി കാണേണ്ട ഒരു സിനിമയാണ് കുമാരി.. എന്നാണ് എന്റെ അഭിപ്രായം ❤
~ കുമാരി 2022 ~

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ