Latheef Mehafil

നിർമൽ സഹദേവ് സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച കുമാരി സിനിമ കണ്ടു. ഗംഭീരമായ ഒരു ഡാർക്ക് ഹൊറർ സിനിമക്ക് സാധ്യതയുണ്ടായിരുന്ന പ്ലോട്ട് ആണ് കുമാരിയുടേത്.എത്രയോ കാന്താരകൾ ഉണ്ടാക്കാനുള്ള പുരാവൃത്ത കഥകൾ നമുക്ക് സ്വന്തമായുണ്ട്.ഒടിയനും ചാത്തനും കാളിയും തുടങ്ങി എത്രയെത്ര പുരാവൃത്ത സഞ്ചിത കഥകൾ. എന്നാൽ ഈ ജോണറിലേക്ക് നമ്മുടെ ചലച്ചിത്രകാരന്മാർ കടന്നു വരുമ്പോൾ ഈ കഥയ്ക്ക് മേൽ നാം നൂറ്റാണ്ടുകളായി അനുഭവിച്ചു വന്ന ഒരു തരം തീ നഷ്ടപ്പെടുന്നത് പോലെയാണ് തോന്നിയത്.കേട്ട് കേട്ട് പേടിച്ച കഥകൾ അതിലടങ്ങിയിരിക്കുന്ന തീയെ കെടുത്തി വളരെ നേർപ്പിച്ച് എടുത്ത് വെക്കുന്നത് പോലെയാണ് തോന്നാറുണ്ട്.ഭീകരമായി പറയേണ്ട കഥകൾ ആണവ.

അനുഷ്കയുടെ അരുന്ധതി സിനിമ ഓർക്കുന്നില്ലേ..? ഇപ്പോൾ കാന്താര നാം കണ്ടു കഴിഞ്ഞല്ലേ ഉള്ളൂ.കുമാരിയിലേക്ക് വന്നാൽ ഭാഷാ തീതമായി സ്വീകരിക്കപ്പെടാൻ സാധ്യതയുള്ള കഥയും പ്ലോട്ടുമുണ്ട്.മുത്തശ്ശി തന്റെ പേരക്കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന കഥയുടെ ആ ഔട്ട്‌ സെറ്റ് ഗംഭീരമായിരുന്നു.അതിനനുസരിച്ചുള്ള പശ്ചാത്തലവും മൂഡും ക്രീയേറ്റ് ചെയ്യുന്നതിൽ സിനിമ വിജയിക്കുന്നുണ്ട്.ഇടയിൽ മുറുക്കം കുറഞ്ഞു കഥ ദുർബലമാകുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ സിനിമയുടെ ടോട്ടൽ തീമിനോട് നീതി പുലർത്തി സിനിമ നഷ്ടപ്പെട്ട വേഗത തിരിച്ചു പിടിക്കുന്നുണ്ട്.
ആ കാഞ്ഞിരങ്ങാട്ട് തറവാടും പരിസരവുമൊക്കെ പ്രേക്ഷകരിൽ ഒരു വൗ ഫാക്ടർ ഉണ്ടാക്കുന്നുണ്ട്.എന്തുണ്ടായിട്ടെന്താ താളല്ലേ കറി…? എന്ന കൺക്ലൂഷനെ ഓർമ്മിപ്പിക്കുന്ന കാസ്റ്റിംഗ് മൂലം എവിടെയോ എത്തേണ്ട സിനിമ ശരാശരിക്ക് ജസ്റ്റ്‌ മേലെയായി പര്യവസാനിച്ചു.ഈ സിനിമയുടെ ആദി മധ്യാന്തമുള്ള ആസ്വാദനത്തെ തടസ്സപ്പെടുത്തിയത് ഷൈൻ ടോം ചാക്കോയുടെ സാന്നിധ്യമാണ്.The biggest negative of Kumari was Shine.

ഇത്രയും ആരോചകമായ ഒരു ഡയലോഗ് ഡെലിവറി ഈ അടുത്തൊന്നും മലയാള സിനിമയിൽ നിന്ന് കേട്ടിട്ടില്ല.അദ്ദേഹം ഈ അടുത്ത് കൊടുക്കുന്ന ഇന്റർവ്യൂകളിലെ അതേ ശരീര ഭാഷ അതേ ഡയലോഗ് ഡെലിവറി????????Pathetic.ഷൈൻ അടക്കമുള്ള പുതിയ തലമുറയിലെ ബിഹേവിയർ ആക്റ്റേഴ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവർക്ക് സിനിമയിലെ ഡ്രമാറ്റിക് സിറ്റുവേഷൻസ്‌ കൈകാര്യം ചെയ്യാനുള്ള മേതേഡ് അക്റ്റിംഗ് വശമില്ല എന്നതാണ്.കുമാരിയിൽ അങ്ങനെയുള്ള രംഗങ്ങളിൽ കാമറയ്ക്ക് മുന്നിൽ ഷൈൻ തീർത്തും പരാജയപ്പെട്ടു പോകുന്നു എന്നതാണ്.

പുതിയ തലമുറയിലെ മുരളിയെന്നും തിലകനെന്നുമൊക്കെ ഇന്നത്തെ നടന്മാരെ വിശേഷിപ്പിക്കുന്നവർ ആ നടന്മാരോട് ചെയ്യുന്ന പാതകം ചെറുതൊന്നുമല്ല.ഷൈനിൽ മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.അത് ഇങ്ങനെ നിരുത്തരവാദപരമായി അഭിനയിച്ച് നഷ്ടപ്പെടുത്തരുത്.ഐശ്വര്യ ലക്ഷ്മിയും പെർഫെക്ട് മിസ് കാസ്റ്റിങാണ്.തന്റെ കുട്ടി ബലി കൊടുക്കപ്പെടും എന്ന് കേൾക്കുന്നിടത്ത് പോലും അവരുടെ മുഖ ഭാവങ്ങൾ എത്ര lifeless ആണ്..????ആ നിമിഷത്തിൽ മുഖത്ത് മിന്നി മാറിയേണ്ട ഭാവങ്ങളൊക്കെ എവിടെയാണുള്ളത്..? ഇത്രയും കനമുള്ള ഒരു വേഷം അവർ ആവറേജ് നിലവാരത്തിൽ ചെയ്തു വെച്ചു എന്ന് പറയാം.

എടുത്ത് പറയേണ്ട രണ്ട് പേർ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.അത് സ്വാസികയും സുരഭിയുമാണ്.അവരുടെ വേഷം ഗംഭീരമായി അവർ ചെയ്തിട്ടുണ്ട്.അത് സുരഭിയാണെന്ന് പോലും എത്ര പേർക്ക് മനസ്സിലായിട്ടുണ്ടാകും എന്നത് തന്നെ തർക്ക വിഷയമാണ്.VFX ഒക്കെ നന്നായി തന്നെ വന്നിട്ടുണ്ട്.
എബ്രഹാം ജോസഫിന്റെ സിനിമാട്ടോഗ്രാഫി commendable വർക്ക് ആണ്.ആർട്ട് വിഭാഗവും നന്നായി പണിയെടുത്തിട്ടുണ്ട്.എന്നാൽ ബിജിഎം കുറച്ചു കൂടി impactable ആക്കാമായിരുന്നു.ചില സീനുകളിൽ വളരെ നന്നായെങ്കിലും മറ്റു ചിലയിടങ്ങളിൽ അത്രയും വന്നില്ല എന്നും തോന്നി.തിരക്കഥ out and out കെട്ടുറപ്പുള്ളതായി തോന്നിയില്ല.എന്നാലും തരക്കേടില്ല.കാസ്റ്റിംങ്ങിൽ ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ സംവിധായകന് എന്നെന്നും അഭിമാനിക്കാവുന്ന ഒരു സിനിമയായി കുമാരി മാറുമായിരുന്നു.

Leave a Reply
You May Also Like

എസ് എസ് രാജമൗലിയുടെ മഹാഭാരതം

എസ് എസ് രാജമൗലിയുടെ മഹാഭാരതം. ആർ ആർ ആറിന്റെ പ്രൊമോഷൻ പ്രോഗ്രാമുകളിലൊന്നിൽ ജൂനിയർ എൻ ടി…

റെയിൻബോയിൽ സാമന്തയ്ക്ക് പകരം രശ്‌മിക, നായകൻ മലയാള നടൻ ദേവ്‍മോഹൻ

തമിഴ് സിനിമയിൽ നടി സാമന്തയ്ക്ക് പകരം നടി രശ്മിക മന്ദാനയെ സൈൻ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.…

സുരേഷ് ഗോപിയെ സംബന്ധിച്ച് മൂസ എന്ന കഥാപാത്രം വലിയൊരു വെല്ലുവിളി ആണ്

????GladwinSharun സുരേഷേട്ടൻ ചെയ്ത നല്ലൊരു ശതമാനം കഥാപാത്രങ്ങൾ എടുത്താൽ ഒന്നേൽ രോഷാകുലനയായി നെടുനീളൻ ഡയലോഗ് അടിക്കുന്ന…

മോഹൻലാൽ – ഷാജി കൈലാസ് ഒന്നിക്കുന്ന ‘എലോൺ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

മോഹൻലാൽ – ഷാജി കൈലാസ് ഒന്നിക്കുന്ന എലോൺ (ALONE) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ആന്റണി പെരുമ്പാവൂർ…