ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ‘കുമാരി’യിലെ മന്ദാരപ്പൂവേ (വീഡിയോ സോംഗ്) പുറത്തിറങ്ങി . ചിത്രം ഒക്ടോബർ 28 ന് റിലീസ് ചെയ്യും . രണം’ സംവിധായകന്‍ നിര്‍മ്മല്‍ സഹദേവനാണ് ‘കുമാരി’യുടെ സംവിധാനം നിർവഹിക്കുന്നത് . ഐശ്വര്യലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ഇതെന്നാണ് വിവരം.സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ‘കുമാരി’ കഥ എഴുതിയത്.ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

Leave a Reply
You May Also Like

മലയാളത്തിലെ കിടിലം സംവിധായകൻ ചെയ്ത കൂതറ പടങ്ങൾ

കിടിലം സംവിധായകൻ ചെയ്ത കൂതറ പടങ്ങൾ നമുക്കറിയാം, പലരും നടന്മാരെ നോക്കി മാത്രമല്ല സംവിധായകരെ കൂടി…

നടൻ രാഹുൽ മാധവ് വിവാഹിതനായി

നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. മലയാളം, തമിഴ്, കന്നട സിനിമകളിൽ സജീവമായ രാഹുൽ…

എൻ്റെ മുതുകത്ത് നൽകുന്ന ആ തട്ട് നീ എപ്പോഴും എൻറെ കൂടെയുണ്ട് എന്ന വിശ്വാസമാണ്.വിഘ്നേഷ് ശിവൻ്റെ നയൻസിനെ കുറിച്ചുള്ള കുറിപ്പും വീഡിയോയും വൈറലാകുന്നു.

തെന്നിന്ത്യയിലെ എല്ലാവരെയും പ്രിയപ്പെട്ട പ്രണയ ജോഡിയാണ് നയൻതാരയും വിഘ്നേശ്വരനും. ഒട്ടനവധി നിരവധി ആരാധകരാണ് ഈ ജോഡിക്ക് ഉള്ളത്. ആറുവർഷമായി ആയി പ്രണയിക്കുന്ന ഇവരുടെ പ്രണയത്തെ മനോഹരമാക്കുന്ന കുറിപ്പുകൾ വിഗ്നേശ്വരൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

മോഡേൺ ലുക്കിൽ ജാൻവിയുടെ പുത്തൻ ചിത്രങ്ങൾ

അന്തരിച്ച നടി ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ അമ്മയുടെ ശൈലിയിൽ കഥയ്ക്ക് പ്രാധാന്യം നൽകി…