“ഓ പ്രിയേ…എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
405 VIEWS

പതിനേഴാം വിവാഹവാർഷികം ആഘോഷിച്ചു നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മകൻ ഇസഹാക്കിനോപ്പം കേക്ക് മുറിച്ചാണ് സകുടുംബം ആഘോഷിച്ചത്. 2005 ഏപ്രിൽ 2 നായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആഘോഷ അവസരത്തിൽ ചാക്കോച്ചൻ സാമൂഹ്യമാധ്യമങ്ങളിൽ ഇങ്ങനെ കുറിച്ചു.

‘ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്. പ്രിയ ഭാര്യേ നിന്നോടൊപ്പം ജീവിതം മികച്ചതായി തുടരുന്നു. ഈ ഡിജിറ്റൽ ലോകത്തിൽ നീയാണ് എന്റെ വേ​ഗതയേറിയ വൈഫൈ. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും പരിപാലിക്കുന്നു, ഒപ്പം എന്റെ ജീവിതത്തിന്റെ സന്തുലിതാവസ്ഥയും നിലനിർത്തുന്നു. ഏതൊരു സാധാരണ ദമ്പതികളെയും പോലെ നമുക്കിടയിലും ചെറിയ വഴക്കുകൾ ഉണ്ടാകാറുണ്ട്. പക്ഷേ രാത്രി അവസാനിക്കുന്നതിന് മുമ്പ് അവ പരിഹരിക്കാനും അടുത്ത ​ദിവസം മികച്ചതാക്കാനും നമ്മൾ ശ്രദ്ധിക്കാറുമുണ്ട്. ഇന്ന് ഞാൻ നല്ല ചിത്രങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഭൂരിഭാ​ഗം ക്രെഡിറ്റും നിനക്കാണ്..എന്നെ എന്നിൽ വിശ്വസിക്കാനും എല്ലാത്തിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും ഏറ്റവും മികച്ചതിനായി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്..ഓ പ്രിയേ…എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച മികച്ച കാര്യം. ഇത് വളരെ ലളിതവും എന്നാൽ മധുരതരവുമായ ഒരു ആഘോഷമായിരുന്നു. അതിനിടയിൽ ഞങ്ങളുടെ മകനും ഉണ്ടായിരുന്നത് വളരെ മധുരതരമായി തോന്നി.’ ചാക്കോച്ചൻ ഇങ്ങനെ കുറിച്ച്

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത