കുഞ്ചാക്കോ ബോബൻ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍ . സിനിമയുടെ ‘തിയറ്ററിലേക്കുളള വഴിയില്‍ കുഴിയുണ്ട്,എന്നാലും വന്നേക്കണേ’..എന്ന പോസ്റ്ററിനെതിരെയാണ് ഇടതു അനുകൂല പ്രൊഫൈലുകള്‍ വിമര്‍ശനമുയര്‍ത്തുന്നത്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ആരോപണം. .ഈ അവസരത്തിലാണ് കുഞ്ചാക്കോ ബോബന് സിനിമയുടെ ഭാഗം വിശദീകരിക്കേണ്ടതായി വന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ.

‘‘ഞാൻ ആസ്വദിച്ച പരസ്യമാണത്. സിനിമ കണ്ട് കഴിയുമ്പോൾ ആ പരസ്യം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ എന്താണെന്ന് കുറച്ച് കൂടി വ്യക്തമാകും. ആളുകൾക്കും അത് റിലേറ്റ് ചെയ്യുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ കണ്ട് എനിക്കും മനസ്സിലായത്.നമ്മളൊരു നല്ല കാര്യം ചെയ്യുമ്പോള്‍ നല്ലതിലെന്താണ് ചീത്ത എന്നു കാണാനാണ് ഇപ്പോള്‍ സമൂഹം കൂടുതല്‍ ശ്രമിക്കുന്നത് . ഈ സിനിമയിൽ കുഴി മാത്രമല്ല പ്രശ്നം. കുഴിയൊരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയിൽ സാധാരണക്കാരനെ ബാധിക്കും എന്ന് നർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. നമ്മള്‍ കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണുകയാണെങ്കില്‍ സ്മൂത്ത് ആയിട്ട് മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് സാധിക്കും. വൈരാഗ്യം, അമര്‍ഷം അങ്ങനെയുള്ള കാര്യങ്ങള്‍ മാറ്റിയിട്ട് ഇതിലെ നന്‍മകളെന്താണ്, നല്ലതെന്താണെന്ന് കണ്ടു മനസിലാക്കണം”

“ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി മാറി വരുന്ന രാഷ്ട്രീയക്കാർക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സിനിമയ്ക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ച് അറിയില്ല. ഇതിലെ നല്ലത് എന്താണെന്ന് കണ്ട് മനസ്സിലാക്കുക.നമ്മള്‍ എത്ര മര്യാദയ്ക്ക് ഓടിച്ചാലും കുഴിയിൽ വീണാൽ, കൂടെ ഇരിക്കുന്നവർ പറയും മര്യാദയ്ക്ക് ഓടിക്കാൻ. അല്ലാതെ ഇത്രയും ദൂരം നന്നായി ഓടിച്ചതിനെക്കുറിച്ച് അവർ പറയില്ല. സിനിമ കണ്ടുകഴിയുമ്പോള്‍ സിനിമയുടെ കഥയെന്താണെന്ന് മനസിലാക്കുകയും പരസ്യത്തെക്കാളുപരി കഥയിലേക്ക് വരികയും ആസ്വദിക്കുകയും കാണുകയും ചെയ്യുന്നൊരു കാഴ്ചയാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്. ആള്‍ക്കാര്‍ ചിരിക്കുന്നു,കയ്യടിക്കുന്നു…കൂടുതലും ഒരു ഹ്യൂമര്‍ ആസ്പെക്ടിലാണ് ചിത്രം കാണാന്‍ വരേണ്ടതെന്ന് ഞാന്‍ വിചാരിക്കുന്നു”

“ചിത്രത്തിന്റെ കഥ വർഷങ്ങൾക്കു മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മനഃപൂർവം സംഭവിച്ചതല്ല. സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ്. ഈ സിനിമയുടെ മൂലകഥ തന്നെ തമിഴ്നാട്ടിൽ നടന്ന സംഭവമാണ്. അതും തമിഴ്നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്നം. ഇനി തമിഴ്നാട് സർക്കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ഞാനെന്നും നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആളാണ്. വിവാദങ്ങളുെട ആവശ്യമില്ലെന്നാണ് എനിക്ക് പറയാനുള്ളത്. കോവിഡിനു മുന്‍പുള്ള കാലഘട്ടം മുതല്‍ കോവിഡിന്‍റെ കാലം വരെയാണ് പറഞ്ഞുപോകുന്നത്. ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെയോ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന രീതിയിലൊന്നുമല്ല ഈ സിനിമ’’ കുഞ്ചാക്കോ ബോബൻ പറഞ്ഞു

 

Leave a Reply
You May Also Like

ഹാസ്യത്തിൽ ചാലിച്ചെഴുതിയ ദുരന്തകാവ്യത്തിന് ഇന്നേക്ക് 26 വയസ്സ്

26 Years Of The Pure Classic, Life Is Beautiful  Riyas Pulikkal മാജിദ്…

പ്രതിമാസം 80 രൂപയ്ക്ക് നൃത്തം പഠിപ്പിക്കാൻ ആശാശരത്

നർത്തകിയും നടിയുമായ ആശ ശരത്ത് ഒരു പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നു. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം…

‘കാർത്തിയോട് അസൂയ ‘: കാരണം വ്യക്തമാക്കി സൂര്യ

നടൻ കാർത്തി തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ശ്രദ്ധേയമായ ഓട്ടത്തിലാണ്, വ്യവസായത്തിലെ ഏറ്റവും ജനപ്രിയ…

ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, ഇതുപോലൊരു പക്ഷി ഉണ്ടായിരുന്നെകിൽ , വീഡിയോ

പണം സമ്പാദിക്കുക എന്നത് എക്കാലത്തും വലിയ പാടാണ് . നന്നായി അധ്വാനിക്കണം എന്നൊക്കെ പലരും പറയും.…