അനിയത്തിപ്രാവിലെ സുധിയുടെ സ്‌പ്ലെൻഡറിന്റെ കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
299 VIEWS

25 വര്ഷം മുൻപ് ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്ക് കേരള യുവതയുടെ മനസിലേക്ക് ഓടിച്ചു കയറ്റിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്ന് അനിയത്തിപ്രാവിനും കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിനും 25 വര്ഷം പിന്നിടുകയാണ്. സിനിമയുടെ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ അതെ സ്പ്ലെൻഡർ ബൈക്ക് ചാക്കോച്ചൻ സ്വന്തമാക്കിയിരുന്നു .  അനിയത്തിപ്രാവ് 25 വര്ഷം തികയുന്ന വേളയിൽ ഈ വാർത്തയ്ക്കു വലിയ പ്രാധാന്യമാണ് നൽകുന്നത്. അനിയത്തിപ്രാവി’ൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ആ ബൈക്ക്  രണ്ടുവർഷം മുൻപ്  കണ്ടു പിടിച്ച് താരത്തിന്റെ മുന്നിലെത്തിച്ചത് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയുടെ അണിയറപ്രവർത്തകർ ആയിരുന്നു. തിരുവോണം നാളിൽ സംപ്രേഷണം ചെയ്യുന്ന ഓണം സ്‌പെഷ്യൽ എപ്പിസോഡിൽ കുഞ്ചാക്കോ ബോബൻ അതിഥിയായി എത്തിയപ്പോഴാണ് ഈ ഓർമ്മ പുതുക്കലിനു വേദി ഒരുങ്ങിയത്. പഴയ സഹയാത്രികനെ ഒന്നു ഓടിച്ചുനോക്കാനും അന്ന് ചാക്കോച്ചൻ മറന്നില്ല.

ആലപ്പുഴയിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരനായ ബോണിയുടെ കൈവശമാണ് ഈ ബൈക്ക് ഉണ്ടായിരുന്നത്. വളരെ കാലത്തേ അന്വേഷണങ്ങൾക്ക് ശേഷമാണ് ബൈക്ക് അതുതന്നെ എന്നുറപ്പിച്ചതും വാഹനം സ്വന്തമാക്കിയതും. 1994 -ൽ പുറത്തിറക്കിയ ഈ ബൈക്ക് അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ വലിയ പ്രചാരം നേടിയിരുന്നു. പത്തുവര്ഷത്തിനുശേഷം ഈ ശ്രേണിയിലെ ബൈക്കുകൾ മുഖംമിനുക്കൾ നടത്തി സ്പ്ലൻഡർ പ്ലസ് എന്ന പേരിൽ ഇറങ്ങി. ഹെഡ്ലൈറ്റ്, ടെയ്ൽലൈറ്റ് എന്നിവയിലെ മാറ്റം പുതിയ ഡിസൈനിലുള്ള ഗ്രാഫിക്സുകൾ എന്നിവയായിരുന്നു ഈ ബൈക്കിൽ വരുത്തിയിരുന്ന പുതുമ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധാകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്