𝐂𝐡𝐚𝐜𝐤𝐨𝐜𝐡𝐚𝐧’𝐬 𝟐𝟎𝟐𝟐!!
Johny Philip
ചാക്കോച്ചനെ സംബന്ധിച്ചു ഏറ്റവും നല്ല വർഷങ്ങളിൽ ഒന്നായിരുന്നു 2022, താരമായും നടനായും നിർമ്മാതാവായും ഒരേ പോലെ തിളങ്ങിയ വർഷം
💢 അഞ്ചാം പാതിരാ കഴിഞ്ഞു നല്ലൊരു ബോക്സ് ഓഫീസ് വിജയം ഇല്ലാതിരുന്നതിന്റെ കേട് ‘ന്നാ താൻ കേസ് കൊട്’ ലൂടെ തീർത്തു.. അതേ പടത്തിലൂടെ തന്നെ തന്റെ കരിയർ ബെസ്റ്റ് പ്രകടനവും Deliver ചെയ്തു.. ഈ അടുത്തിടെ കണ്ട ഏറ്റവും വ്യത്യസ്തമായ Getup ആയിരുന്നു NTCK യിലേത്.. കൂടാതെ കാസർഗോഡൻ Slang
ഉം ഇതിൽ കൈകാര്യം ചെയ്യുന്നുണ്ട്..
💢 കുറെ നാളായി പല പടങ്ങളും പല പ്രോഗ്രാമുകളും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും, ഒരിക്കൽ പോലും സോഷ്യൽ മീഡിയയിൽ വൈറൽ ആകുക എന്നൊരു പ്രതിഭാസം ചാക്കോച്ചനെ തേടി എത്തിയിരുന്നില്ല.. അതിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് ദേവദൂതർ പാടി പാട്ടും ചാക്കോച്ചന്റെ ഡാൻസും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയി മാറി.. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേപോലെ ആഘോഷിച്ചു ചാക്കോച്ചന്റെ സ്റ്റെപ്പുകൾ..ഇക്കൊല്ലത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഹിറ്റും ചാക്കോച്ചന്റെ ആ പെർഫോമൻസ് തന്നെ ആയിരുന്നു..
💢 പട ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു എങ്കിലും നിരൂപകർക്ക് ഇടയിൽ നിന്നും, സിനിമ പ്രേമികൾക്ക് ഇടയിൽ നിന്നും മികച്ച പ്രതികരണം നേടി, ഗൗരക്കാരനായ രാകേഷ് കാഞ്ഞങ്ങാട് ആയി ചാക്കോച്ചൻ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്തു..🤟🏻
💢 ഒരു Star എന്ന നിലയിലും, Actor എന്ന നിലയിലും വലിയ ഒരു നേട്ടം സമ്മാനിക്കാഞ്ഞ ചിത്രം ആയിരുന്നു ഒറ്റ് , എന്നിരുന്നാലും ഒരു Action Hero ഇമേജിലേക്ക് ഉള്ള ചുവട് വെപ്പ് എന്ന നിലയിൽ, ചാക്കോച്ചന്റെ Effort അഭിനന്ദനാർഹമാണ്.. എക്സിക്യൂഷൻ പാളിച്ചകളും , മോശം Production Design ഉം ഒക്കെ സിനിമയെ സാരമായി ബാധിച്ചു എങ്കിലും ദാവുദ് ആയി ചാക്കോച്ചൻ മികച്ച പെർഫോമൻസ് നടത്തി, ചാക്കോച്ചന്റെ Fight Sequence കളും മോശമല്ലാതെ വന്നിട്ടുണ്ട്..
💢 അറിയിപ്പ് പ്രേക്ഷകർക്ക് ഇടയിൽ നിന്നും സമ്മിശ്ര പ്രതികരണം ആണ് നേടിയത് എങ്കിലും, ആ സിനിമ ഉണ്ടായതിന് പിന്നിലെ ലക്ഷ്യവും ഉദ്ദേശവും വെച്ച് നോക്കുമ്പോ 100% വിജയിച്ച ഒരു സിനിമയാണ് അറിയിപ്പ്, Locarno Film Festival ലെ ചരിത്ര Entry മുതൽ IFFK യിലെ മികച്ച മലയാള സിനിമയ്ക്ക് ഉള്ള Netpac പുരസ്കാരം വരെ നേടിയുള്ള വിജയ ഗാഥയാണ് അറിയിപ്പിന് പറയാനുള്ളത്, കൂടാതെ 2022 ൽ Indian Panorama യിലേക്ക് Select ചെയ്യപ്പെട്ട 2 മലയാള സിനിമകളിൽ ഒന്നാവാനും അറിയിപ്പിന് സാധിച്ചു.. അറിയിപ്പിലെ ചാക്കോച്ചന്റെ പ്രകടനം, കരിയറിലെ മറ്റൊരു മികച്ച പ്രകടനം ആയി മാറി.. ചില സീനുകളിൽ ചാക്കോച്ചൻ ശരിക്കും അമ്പരിപ്പിച്ചു കളഞ്ഞു.
2023 ലേക്ക് പ്രതീക്ഷ അർപ്പിക്കാൻ ഒരുപിടി കിടിലൻ Project കൾ കൂടി സമ്മാനിച്ചു കൊണ്ടാണ് ചാക്കോച്ചന്റെ ഈ വർഷത്തെ അദ്ധ്യായം പൂർത്തിയാകുന്നത്. അപ്രതീക്ഷിതമായ സിനിമകളും കഥാപാത്രങ്ങളും ആയി ചാക്കോച്ചന് വരും വർഷങ്ങളിലും നമ്മളെ ഞെട്ടിക്കാൻ സാധിക്കട്ടെ..
Overall നോക്കുമ്പോൾ, Chackochan in 2022
Box office Success ✅️
As a Producer ✅️
Critically Acclaimed Films ✅️
As a Performer ✅️
Sterotype Breaking ✅️
Viral Performance ✅️