കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയ ജോഡികൾ ആയി പുറത്തുവന്ന സിനിമയാണ് അനിയത്തിപ്രാവ്. മലയാളത്തിൽ അതുവരെയുണ്ടായിരുന്ന പ്രണയചിത്രങ്ങളുടെ ക്ളൈമാക്സ് ഘടനയെ പൊളിച്ചെഴുതിയ ഈ ചിത്രം അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റും ആയിരുന്നു. അങ്ങനെ ഒരൊറ്റ ചിത്രത്തിലൂടെ ഹിറ്റ് ജോഡികൾ ആയ ചാക്കോച്ചനും ശാലിനിയും എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നാണു പലരുടെയും സംശയം. അതിനു വ്യക്തമായ മറുപടി തന്നെ കുഞ്ചാക്കോ ബോബൻ നൽകുന്നുണ്ട്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ

“ചില ബന്ധങ്ങൾ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാതായിട്ടുണ്ട്, ആ ഗണത്തിൽ പെടുന്ന ഒന്നാണ് ഞങ്ങളുടെ ബന്ധം. ഞാനും ശാലിനിയും ‘സ്‌കോര്‍പിയോ’ ആണ്. അതിന്റേതായ പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനൊരു പ്രത്യേകത എനിക്കും തോന്നിയിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ഞങ്ങള്‍ക്ക് വേറെ വേറെ പ്രണയങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം അതിര്‍വരമ്പുകളൊന്നുമില്ലാത്തതാണ്. അജിത്തുമായി ശാലിനി പ്രണയത്തിലായിരിക്കുന്ന സമയത്ത് ഞാന്‍ അവരെ സഹായിച്ചിട്ടുണ്ടെന്ന്’, ചാക്കോച്ചന്‍ പറയുന്നു.”

“ഞങ്ങൾ രണ്ടാളും വിവാഹം കഴിഞ്ഞ് രണ്ടു വഴിക്ക് പോയെങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്ന് കരുതി എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയുമൊന്നുമില്ല. പക്ഷെ എങ്കിലും ആ സൗഹൃദത്തിന്റെ ഫീല്‍ അവിടെ എന്നും പഴയത് പോലെ തന്നെയുണ്ടാവും. അതിനാണ് ഏറ്റവും മൂല്യം കൊടുക്കുന്നതെന്ന് എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. മലയാളത്തിൽ തിളങ്ങി നിന്ന സമയത്താണ് ശാലിനി തമിഴിലേക്ക് പോകുന്നതും, അവിടെ അജിത്തുമായി പ്രണയത്തിൽ ആകുന്നതും ശേഷം വിവാഹം. ഇന്ന് ഇവർക്ക് ഒരു മകളും മകനുമുണ്ട്. മക്കളുടെ കാര്യങ്ങൾ നോക്കി വളരെ തിരക്കുള്ള വീട്ടമ്മയായി ശാലിനി മാറുക ആയിരുന്നു. സിനിമയിൽ നിന്നും മികച്ച അവസരങ്ങൾ ശാലിനിക്ക് ലഭിക്കുന്നുണ്ട് എങ്കിലും അതെല്ലാം ശാലിനി ഒഴിവാക്കുക ആയിരുന്നു.”

Leave a Reply
You May Also Like

‘നീല’ ഒരു കവിതപോലെ മനോഹരവും എന്നാൽ നമ്മെ നൊമ്പരപ്പെടുത്തുന്നതും…

Rahul Iriyanni ഒരുക്കിയ നാലുമിനിറ്റോളം മാത്രം വരുന്ന ‘നീല’ ഒരു ദുരന്തപ്രണയ കാവ്യമാണ്. ഒരു കവിതപോലെ…

“എസ് ആർ കെ നടന്നടുക്കുന്നത് കാണുമ്പോൾ തീയേറ്ററിലൊരാരാധിക കണ്ണ് നിറഞ്ഞിരുന്നു കയ്യടിക്കുന്നുണ്ട്”

Theju P Thankachan കുറച്ചു നാൾ മുൻപ് തംസ്‌ അപ്പ്‌ ഒരു പരസ്യമിറക്കിയിരുന്നു. കിടിലൻ ഒരെണ്ണം.…

ദയാഭാരതി പൂർത്തിയായി, ഗസൽ ഗായകൻ ഹരിഹരൻ അഭിനയ രംഗത്ത്

ദയാഭാരതി പൂർത്തിയായി, ഗസൽ ഗായകൻ ഹരിഹരൻ അഭിനയ രംഗത്ത് ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റം മികച്ച ഗസൽ…

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Santhosh Iriveri Parootty “CHUP” (Revenge of the Artist) THE STORY OF A…