Johny Philip
ഒറ്റിലെ ഫൈറ്റ് ഒക്കെ മനസ്സിൽ വെച്ച് കുറെ പേര് ചോദിക്കുന്നത് കേട്ടു ടിനു പാപ്പച്ചന്റെ പടത്തിൽ ചാക്കോച്ചൻ എന്ത് കാണിക്കാൻ ആണെന്ന്.അവരോട് പറയാൻ ഉള്ളത്, താഴെ ഉള്ള രണ്ട് കഥാപാത്രങ്ങൾ നോക്കുക, വർണ്യത്തിൽ ആശങ്കയിൽ സിദ്ധാർഥ് ഭരതൻ ചാക്കോച്ചനെ പ്രസന്റ് ചെയ്ത രീതി നോക്കുക.. അള്ളു രാമേന്ദ്രനിൽ ബിലഹരി ചാക്കോച്ചനെ പ്രസന്റ് ചെയ്ത രീതി നോക്കുക..🙌
എടുത്താൽ പൊങ്ങില്ല എന്ന് ആളുകൾ പറഞ്ഞ വേഷങ്ങൾ തന്നെ ആണ് ഈ രണ്ട് പടങ്ങളിലും ചെയ്ത് മികച്ചതാക്കിയത്.. ഒന്നിൽ അത്യാവശ്യം തരികിട സെറ്റപ്പിൽ ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള ഒരു ലോക്കൽ കള്ളൻ വേഷം ആയിരുന്നെങ്കിൽ, മറ്റേതിൽ സ്ഥിരമായി തന്റെ വണ്ടിക്ക് അള്ളു വെച്ചവനെ കണ്ടെത്തി പ്രതികാരം ചെയ്ത മാസ്സ് കോൺസ്റ്റബിൾ ആയിരുന്നു..‼️
ഇത് രണ്ടും കൂടി ചേർന്ന ഒരു പശ്ചാത്തലത്തിൽ ആണ് ചാവേറിൽ വരുന്നത്, കുറച്ച് ആക്ഷൻ സീക്വൻസ് കൂടുതൽ കാണും എന്ന് മാത്രം..ടിനു പാപ്പച്ചനെ പോലെ ഒരു ഡയറക്ടറും സുപ്രീം സുന്ദറിനെ പോലൊരു സ്റ്റണ്ട് മാസ്റ്ററും കൂടി ഉള്ളപ്പോൾ ഏറ്റവും ബെസ്റ്റ് ഔട്ട്പുട്ട് തന്നെ ആയിരിക്കും കിട്ടാൻ പോകുന്നത് ..കൂടാതെ ജസ്റ്റിൻ വർഗീസിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും..💯
N. B : ചാക്കോച്ചനെ കൊണ്ട് ഇത് ഒന്നും കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിൽ അരക്കിട്ട് ഉറപ്പിച്ച് വെച്ചിട്ടുള്ളവരോട് ഒന്നും പറയാനില്ല.. പക്ഷെ ഒന്നുറപ്പാണ് അതിൽ കുറെ പേരെ കൊണ്ടെങ്കിലും ഇത്തവണ മാറ്റി പറയിപ്പിച്ചിരിക്കും..സഖാവ് അശോകൻ വരാർ.