കുഞ്ചാക്കോ ബോബൻ നായകനാകുന്ന സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’ . ദീപു പ്രദീപ് (കുഞ്ഞിരാമായണം) തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രീകരണം പലക്കാട് ആരംഭിച്ചു. ചിത്രത്തിന് ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി.
**