Connect with us

Health

ഇന്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയു എന്നാൽ എന്താണ് ?

ഇന്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയു എന്നാൽ എന്താണ് ? ആശുപത്രികളിൽ എത്തുന്ന രോഗികളിൽ തീവ്രപരിചരണം ആവശ്യമുള്ള ആളുകളെ പരിചരിക്കുകയും ചികിൽസിക്കുകയും ചെയ്യുന്ന സ്ഥലമാണ് ഐസിയു.

 34 total views

Published

on

Kunjaali Kutty 

ഐസിയുവും വെന്റിലേറ്ററുകളും

ഇന്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയു എന്നാൽ എന്താണ് ? ആശുപത്രികളിൽ എത്തുന്ന രോഗികളിൽ തീവ്രപരിചരണം ആവശ്യമുള്ള ആളുകളെ പരിചരിക്കുകയും ചികിൽസിക്കുകയും ചെയ്യുന്ന സ്ഥലമാണ് ഐസിയു. പ്രത്യേക പരിശീലനം സിദ്ധിച്ച നേഴ്‌സുമാരും ഡോക്ടർമാരും റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളും അത് പോലെയുള്ള മറ്റു സ്പെഷ്യലിസ്റ്റുകളും ജീവൻരക്ഷാ ഉപകരണങ്ങളും ഉള്ള ആശുപത്രിയുടെ ഒരു വിങ് ആണ് ഐസിയു.

എങ്ങനെയുള്ള രോഗികളാണ് ഐസിയുവിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നത്?
ഒന്ന്, ഇന്റൻസീവ് ആയ മോണിറ്ററിംഗ് ആവശയമുള്ളവർ
രണ്ട്, തീവ്രപരിചരണവും ചികിത്സയും ആവശ്യമായവർ – തലച്ചോറ്, ഹൃദയം, ദഹനവ്യവസ്ഥ, കരൾ, വൃക്കകൾ എന്നിവയുടെ പ്രവർത്തനം തകരാറിലായി ജീവൻ നിലനിർത്താൻ തുടർച്ചയായ മരുന്നുകളും ജീവൻരക്ഷാ ഉപകരണങ്ങളും വേണ്ടി വരുന്ന രോഗികൾ. കടുത്ത ഇൻഫെക്ഷൻ മൂലം സെപ്റ്റിക് ഷോക്ക് അഥവാ സെപ്‌സിസ് എന്ന അവസ്ഥയിലുള്ളവരും ഇതിൽ പെടും.

ഏതു തരം രോഗികളെയാണ് ഐസിയുവിൽ പ്രവേശിപ്പിക്കാൻ അനുയോജ്യമല്ലാത്തത് അഥവാ പാടില്ലാത്തത്?
തുടർച്ചയായ മോണിറ്ററിംഗ്, തീവ്രപരിചരണവും ചികിത്സയും ആവശ്യമില്ലാത്ത രോഗികൾക്ക് ഐസിയു വേണ്ട. ഇതിന് പുറമെ, ഇവയൊക്കെ ഉണ്ടായാലും ജീവൻ രക്ഷപ്പെടില്ലെന്ന് ഉറപ്പുള്ള രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഐസിയു എന്നത് മോർച്ചറിയിലേക്കുള്ള ഒരു കോറിഡോർ അല്ല. മനുഷ്യവിഭവശേഷി, മരുന്നുകൾ, ജീവൻരക്ഷാഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്തേണ്ടതാണ്. പരിമിതമായ ഈ വിഭവശേഷി പരാജയപ്പെടുമെന്ന് ഉറപ്പുള്ള രോഗികൾക്ക് വേണ്ടി മാറ്റിവെയ്ക്കപ്പെടേണ്ടി വരരുത്. ഒരുദാഹരണം പറഞ്ഞാൽ, വാർദ്ധക്യത്തിലുള്ള, കടുത്ത ഹൃദ്രോഗവും ശ്വാസകോശരോഗവുമുള്ള ഒരു വ്യക്തി സ്ട്രോക്ക് ആയി വന്നാൽ അയാൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ വളരെ തുച്ഛമാണ്. അയാളെ വെന്റിലേറ്ററിൽ കയറ്റിയാൽ അതിൽ നിന്നും പുറത്തെടുക്കാനുള്ള സാധ്യത തുലോം തുച്ഛം. ഈ തീരുമാനങ്ങളെടുക്കുന്നത് പലപ്പോഴും ഒരു ടീം ഓഫ് ഡോക്ടർമാരാകും. അത് രോഗികളുടെ ബന്ധുക്കളുമായി ചർച്ച ചെയ്താണ് നടപ്പാക്കേണ്ടതും.

എന്ത് തരം ഡോക്ടർമാരാണ് ഐസിയുവിലുള്ള രോഗികളുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്/വഹിക്കേണ്ടത്?
ഇവരെ ഇന്റൻസിവിസ്റ്റ് എന്നാണ് വിളിക്കുക. അനസ്തേഷ്യ, ജനറൽ ഇന്റേർണൽ മെഡിസിൻ, പൾമണറി മെഡിസിൻ, എമർജൻസി മെഡിസിൻ ഇവയിലൊക്കെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി നേടിയ ശേഷം ഒന്നോ രണ്ടോ വർഷം ഇന്റൻസീവ് കെയർ മെഡിസിനിൽ ഫെല്ലോഷിപ് ചെയ്ത ശേഷമാണ് മിക്കവരും സർട്ടിഫൈഡ് ഇന്റൻസിവിസ്റ്റ് ആകുന്നത്. അത്യന്തം ഷോർട്ടേജുള്ള ഒരു സ്പെഷ്യാലിറ്റിയാണിത്. കാരണം കടുത്ത ജോലിഭാരം, ചികില്സിക്കുന്ന രോഗികളിൽ നല്ലൊരു ഭാഗം മരണപ്പെടുന്നത് മൂലം പലർക്കും മാനസികമായി അക്സപ്റ്റ് ചെയ്യാൻ സാധിക്കായ്‌ക, ജോലിയിൽ സ്ഥിരമായി പെട്ടെന്ന് തീരുമാനങ്ങൾ (ഇത് പലപ്പോഴും ഒരു ലൈഫ് ആൻഡ് ഡെത്ത് സെനാറിയോ ആയിരിക്കും) എടുക്കേണ്ടി വരുന്ന അവസ്ഥ, മറ്റു സ്പെഷ്യലിസ്റ്റുകളുമായി തട്ടിച്ചു നോക്കിയാൽ രോഗികളുടെയും ബന്ധുക്കളുടെയും ഇടയിൽ അക്സപ്റ്റൻസ് കുറവ് (ഓപ്പറേഷൻ ചെയ്ത സർജനോ അല്ലെങ്കിൽ രോഗം കണ്ടുപിടിച്ച ഫിസിഷ്യനോ ആകും മിക്കപ്പോഴും ക്രെഡിറ്റ് കൊണ്ട് പോകുക. പണിപ്പെട്ട് ജീവൻ രക്ഷിച്ച ഇന്റൻസിവിസ്റ്റിനെ പലരും ഓർക്കുക പോലുമില്ല), പ്രൈവറ്റ് പ്രാക്ടീസിന് ചാൻസ് കുറവ് ഒക്കെ കാരണങ്ങളാണ്.

ഇതേപോലെതന്നെയാണ് ഇന്റൻസീവ് കെയർ നഴ്‌സിംഗ് സ്റ്റാഫും. സാധാരണ വാർഡ് നഴ്‌സുമാരേക്കാൾ അറിവും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്കില്ലും മനഃസാന്നിധ്യവുമൊക്കെ വേണം ഇവർക്കും. മിക്ക ഐസിയുകളിലും ഒരു ബെഡിന് രണ്ടു നേഴ്‌സിങ് സ്റ്റാഫ് എന്ന പാറ്റേണിൽ സ്റ്റാഫിംഗ് ഉണ്ട്. സ്റ്റെപ് ഡൗൺ യൂണിറ്റുകളിൽ ഒരു ബെഡിന് ഒന്ന് വീതവും. ഈ രണ്ടു കൂട്ടർക്കും കൃത്യമായ ഇടവേളകളിൽ അപ്‌ഡേഷനും ട്രെയിനിങ്ങും ഉണ്ടാകുക എന്നതും പ്രധാനമാണ്.

ഇവരെക്കൂടാതെ ആവശ്യമുണ്ടെങ്കിൽ മറ്റു മെഡിക്കൽ സ്പെഷ്യലിസ്റ്റുകളും ഫിസിയോതെറാപ്പിസ്റ്റുകൾ, സ്പീച് തെറാപ്പിസ്റ്റുകൾ etc എന്നിവരുടെ സർവ്വീസ് ഏതു നേരത്തും ആവശ്യാനുസരണം അവയിലബിൾ ആയിരിക്കണം. എത്ര കിടക്കകൾ വേണം ഐസിയുവിന്?

Advertisement

കൃത്യമായ മാനദണ്ഡമൊന്നുമില്ല ഇതിന്. രാജ്യത്തെ ഡെമോഗ്രഫിയും രോഗങ്ങളുടെ സ്വഭാവവും ഫണ്ടിങ്ങും ഒക്കെ അനുസരിച്ചു രാജ്യങ്ങൾ മാനദണ്ഡങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാലും ഒരു റഫ് എസ്റ്റിമേറ്റ് അനുസരിച്ചു ഒരു ആശുപത്രിയിലെ മൊത്തം കിടക്കകളുടെ അഞ്ചു ശതമാനത്തിൽ കൂടുതൽ വേണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് എക്‌സപ്ക്ഷൻസ് ഉണ്ടാകാം. ഉദാഹരണത്തിന് ചില ഹൈലി സ്പെഷ്യലിസ്റ്റ് സർവ്വീസുകൾ കൊടുക്കുന്ന ആശുപത്രികൾ (മജ്ജ മാറ്റിവെയ്ക്കൽ, അവയവമാറ്റ ശസ്ത്രക്രിയകൾ, കോംപ്ലക്സ് തലച്ചോർ ശസ്ത്രക്രിയകൾ etc ഒക്കെ ചെയ്യുന്ന ആശുപത്രികൾ) ക്ക് കൂടുതൽ ഐസിയു കിടക്കകൾ വേണ്ടി വരും.
പോപ്പുലേഷന്റെ ആവറേജ് പ്രായം കൂടി വരുന്നതിനനുസരിച്ചു ബെഡുകളുടെ എണ്ണവും കൂടേണ്ടതുണ്ട്. ഒരു വർഷം ഏകദേശം 1% വർദ്ധനവ് വേണമെന്നാണ് NHS ന്റെ കണക്ക്.

അതായത്, ഐസിയു എന്ന് കണ്ണാടി വാതിലിൽ എഴുതിവെച്ചാൽ ഐസിയു ആകില്ല. എന്റെ അനുഭവത്തിൽ കേരളത്തിലെ പല കോർപ്പറേറ്റ് ആശുപത്രികളിലും രാത്രികാലങ്ങളിൽ ഇന്റൻസിവിസ്റ്റ് ഐസിയുവിൽ ഉണ്ടാകാറില്ല (അപവാദങ്ങൾ ഉണ്ട്, ഇന്റർനാഷണൽ സ്പെസിഫിക്കേഷനിലുള്ള ഐസിയു ഉള്ള ആശുപത്രികളും നേരിട്ടറിയാം).

എന്ത് കൊണ്ട് കോവിഡ് പോലുള്ള പാൻഡമിക്കുകൾ നേരിടാൻ ഐസിയു ബെഡുകൾ തയ്യാറാക്കി ഇരുന്നുകൂടാ എന്ന ചോദ്യം. ബെഡും വാർഡും മാത്രം പോരാ, അതിന് വേണ്ട ഉപകരണങ്ങളും സ്റ്റാഫും ഒക്കെ ഉണ്ടാക്കണം. രണ്ടോ മൂന്നോ നാലോ തലമുറയിൽ എപ്പോഴെങ്കിലും ഉണ്ടായേക്കാവുന്ന കോവിഡ് പോലുള്ള ഒരു പാൻഡമിക്കിനെ കാത്ത് ഇത്രയും വലിയൊരു റിസോഴ്‌സ് ഉണ്ടാക്കി കാത്തിരിക്കാൻ ലോകത്തൊരു രാജ്യത്തിനും കഴിയില്ല. ഇതിനേക്കാൾ അടിയന്തരമായി, നിത്യേന പോരാടേണ്ട രോഗങ്ങളും രോഗാവസ്ഥകളും ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യയിൽ നാലര ലക്ഷം പേർ ഒരു വർഷം ടിബി കാരണം മരിക്കുന്നു. ഒന്നരലക്ഷം കുഞ്ഞുങ്ങൾ വയറിളക്ക രോഗങ്ങൾ മൂലം മരിക്കുന്നു. ഇതിനെയൊക്കെ നേരിടാനുള്ള പണവും വിഭവശേഷിയും എപ്പോഴെങ്കിലും ഉണ്ടായേക്കാവുന്ന ഒരു മഹാമാരിയെ മുൻകൂട്ടിക്കണ്ട് അതിനുള്ള ഐസിയു ബെഡുകൾ ഉണ്ടാക്കുക എന്നത് പ്രായോഗികമല്ല.

 35 total views,  1 views today

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment6 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement