Entertainment
“കുഞ്ഞമ്മിണി ഹോസ്പിറ്റൽ ” പൂജ കഴിഞ്ഞു, ഇന്ദ്രജിത്ത് വീണ്ടും പ്രധാന വേഷത്തിൽ

“കുഞ്ഞമ്മിണി ഹോസ്പിറ്റൽ ” പൂജ കഴിഞ്ഞു, ഇന്ദ്രജിത്ത് വീണ്ടും പ്രധാന വേഷത്തിൽ
അയ്മനം സാജൻ
ഇന്ദ്രജിത്ത് സുകുമാരൻ,ബാബുരാജ്,നൈല ഉഷ, സരയൂ മോഹൻ ,പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം നിർവഹിക്കുന്ന കുഞ്ഞമ്മിണി ഹോസ്പിറ്റലിൽ എന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു..!
സന്തോഷ് തൃവൃക്കമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സു സു സുധി വാത്മീകം,പുണ്യാളൻ അഗർബത്തീസ്,ചതുർ മുഖം, പ്രിയൻ ഓട്ടത്തിലാണ് എന്നി ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാർ കെ , അനിൽ കുര്യൻ എന്നിവരാണ്..!
ഫാന്റസി ഹ്യൂമറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ,ബിനു പപ്പു,ബിജു സോപാനം,ജെയിംസ് എലിയ,മല്ലിക സുകുമാരൻ,സുധീർ പറവൂർ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. രഞ്ജിൻ രാജൻ സംഗീതവും , അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :അനീഷ് സി സലീം,ലൈൻ പ്രൊഡ്യൂസർ : ഷിബു ജോബ്,പ്രൊഡക്ഷൻ കൺട്രോളർ :ഷബീർ മലവട്ടത്ത്.
**
740 total views, 4 views today