കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ പ്രൊമോ

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിന്റെ പ്രൊമോ റിലീസായി.ആഗസ്റ്റ് പതിന്നൊനിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.’പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണന്‍,സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്,പ്രൊമിസ്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്‍, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ- എ എസ് ദിനേശ്.

Leave a Reply
You May Also Like

‘രോഷാക്ക്’ എന്ന പടം ബിന്ദു പണിക്കർ ഇല്ലാതെ അപൂർണം ആണ്

തന്റെ അഭിനയസിദ്ധികൊണ്ട് മലയാളചലച്ചിത്രലോകത്തെ പ്രശസ്തയായി തീർന്ന നടിയാണ് ബിന്ദു പണിക്കർ. 1992ൽ സിബി മലയിൽ സംവിധാനംചെയ്ത…

അമ്മയെ രക്ഷിക്കാൻ ‘സമയം’ കണ്ടെത്തുന്ന മകന്റെ കഥ

നവാഗത സംവിധായകൻ ശ്രീ കാർത്തി സംവിധാനം ചെയ്ത കണം. അമല, ശർവാനന്ദ്, സതീഷ്, രമേഷ് തിലക്,…

“ചങ്കി പാണ്ഡെയുടെ നായികയാകാൻ ദിവ്യ ഭാരതി ആഗ്രഹിച്ചില്ല” പഹ്‌ലജ് നിഹലാനിയാണ് അന്തരിച്ച നടിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

ഇന്നത്തെ പല നടിമാരുടെയും സ്വപ്‌നമായ ആ സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് നടി ദിവ്യ…

പല കുറി പല സംവിധായരും മലയാള സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നോക്കിയ ജയറാം ഇക്കുറി ഏറെ തരക്കേടില്ലാതെ തിരിച്ചെത്തിയ കഥാപാത്രം

എബ്രഹാം ഓസ്ലർ : പ്രേക്ഷകന് ആശങ്ക.. OZLER » A RETROSPECT ജോമോൻ തിരു :…