കുറിഞ്ഞി

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “കുറിഞ്ഞി “.പ്രകാശ് വാടിക്കൽ, ഡോക്ടർ ഷിബു ജയരാജ്,പ്രകാശ് ചെങ്ങൽ,ശ്യാം
കോഴിക്കോട്,അശ്വിൻ വാസുദേവ്,കെ കെ ചന്ദ്രൻപുൽപ്പള്ളി, എൽദോ, ലൗജേഷ്,സുരേഷ്, മനോജ്, രചന രവി,കുള്ളിയമ്മ,ആവണി ആവൂസ്,വിനീതാ ദാസ്, ലേഖനായർ,ലിസി ബത്തേരി,രാഖി അനു, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത്, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.വേരുശിൽപം നിർമ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളുടെയും ജീവിത മുഹൂർത്തങ്ങൾ, ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തിൽനല്ലൊരു കാടകത്തിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് “കുറിഞ്ഞി”.
സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

ഗോത്ര ഗായിക അനിഷിത വാസു ഇതിൽ ഗായികയായും കഥാപാത്രമായുമെത്തുന്നു. ഛായാഗ്രഹണം-ജിതേഷ് സി ആദിത്യ, എഡിറ്റിംഗ്-രാഹുൽ ക്ലബ്ഡേ, ഗാനരചന-പ്രമോദ് കാപ്പാട്,സംഗീതം-
ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ, ആലാപനം-ദേവനന്ദ ഗിരീഷ്,അനിഷിതവാസു,ഡോക്ടർ ഷിബു ജയരാജ്‌, രചന-പ്രകാശ് വാടിക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് ആർ നായർ അമ്പലപ്പുഴ, പശ്ചാത്തല സംഗീതം: പണ്ഡിറ്റ് രമേഷ് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ- കെ മോഹൻ ( സെവന്‍ ആർട്സ് )സ്റ്റിൽസ്-ബാലു ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ-എ കെ ശ്രീജയൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എൽദോ,മേക്കപ്പ്-ഒ മോഹൻ കയറ്റില്‍, വസ്ത്രാലങ്കാരം -ലൗജീഷ്,കലാസംവിധാനം-അൻസാർ ജാസ, സംവിധാന സഹായികൾ -സുരേഷ്,അനീഷ് ഭാസ്കർ, രചന രവി,സ്റ്റുഡിയോ- ലാൽ മീഡിയ , പരസ്യകല-മനു ഡാവിഞ്ചി.വയനാട്, സുൽത്താൻബത്തേരി, അമ്പലവയൽ, ചീരാൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ “കുറിഞ്ഞി ” ജനുവരിയിൽ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

**

You May Also Like

ന്യൂട്ടണ്‍ സിനിമയുടെ ‘ഫാമിലി’ ക്ക് മികച്ച ചിത്രത്തിനുള്ള അംഗീകാരം

ന്യൂട്ടണ്‍ സിനിമയുടെ ‘ഫാമിലി’ ക്ക് മികച്ച ചിത്രത്തിനുള്ള അംഗീകാരം. മികച്ച സംവിധായകനും മികച്ച സിനിമക്കും നാമനിര്‍ദ്ദേശം…

നേർത്ത വിഷാദ ഛവിയുള്ള ശബ്ദത്താൽ ഹിന്ദി സിനിമാ സംഗീതലോകത്തെ തന്റെ ആരാധകരാക്കിയ ഗായകൻ മുകേഷിൻ്റെ 100-ാം ജന്മവാർഷികം

Saji Abhiramam ഹിന്ദിസിനിമാ സംഗീതലോകത്തെ അനശ്വര ഗായകൻ മുകേഷിൻ്റെ 100-ാം ജന്മവാർഷികം ഇന്ത്യൻ സിനിമാ ഗാനങ്ങളിലെ…

തെലുങ്ക് സിനിമാ ലോകത്ത് സെന്‍സേഷണലായ സിനിമയാണ് ഇറോട്ടിക് ത്രില്ലർ ‘ഡേര്‍ട്ടി ഹരി’

‘തുനേഗാ തുനേഗാ’ സിനിമയ്ക്ക് എട്ട് വർഷങ്ങൾക്കപ്പുറം എം.എസ്. രാജു സംവിധാനം ചെയ്ത ചിത്രമാണ് ‘ഡേർട്ടി ഹരി’…

തിരക്കഥകളും നോവലുകളും വായിക്കാനും കഥകൾ എഴുതാനും സാധാരണ ഒരാളെടുക്കുന്നതിന്റെ ഇരട്ടി സമയം വേണം സ്റ്റീവൻ സ്പിൽബെർഗ് – ന്, അതിന്റെ കാരണം ആരാധകരെ ഞെട്ടിച്ചു

ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട 100 വ്യക്തികളിൽ ഒരാളായി ടൈം മാസികയും,നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ലൈഫ്…