ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; മ്യൂസിക്ക് & ട്രെയിലർ ലോഞ്ച് നടന്നു

നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ ‘കുരുക്ക്’ന്റെ ട്രെയിലർ & മ്യൂസിക് ലോഞ്ച് തിരുവനന്തപുരത്ത് വച്ച് നടന്നു. മലായാളത്തിൻ്റെ പ്രിയ സംവിധായകരായ രാജസേനൻ, വിനു കിരിയത്ത്, ഗായകരായ ഇഷാൻ ദേവ്, അരവിന്ദ് വേണുഗോപാൽ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിൻ്റെ ട്രെയിലർ പ്രഥ്വിരാജ് സുകുമാരൻ ആണ്, താരത്തിൻ്റെ
സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. കേരള പോലീസിനെ വല്ലാതെ കുഴക്കുകയും, മാധ്യമങ്ങൾ സെൻസേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്ത തലസ്ഥാന നഗരത്തിലെ ഒരു രാത്രി നടന്ന റൂബിന്‍- സ്നേഹ കൊലക്കേസിന്‍റെ അന്വേഷണം നടത്തുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസർ കഴക്കൂട്ടം സി.ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ കഥയാണ് ഇതിവൃത്തം.

തിരുവനന്തപുരത്തിൻ്റെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയായത്. സെക്കന്റ് ഷോ, ഇമ്മാനുവൽ,ആർ ജെ മഡോണ, നാലാം മുറ, എന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്, പപ്പ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും റിലീസ് ചെയ്യാനിരിക്കുന്ന അതേർസ് എന്നീ സിനിമകളിൽ നായക വേഷം ചെയ്ത അനില്‍ ആന്റോയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്.

ബാലാജി ശർമ്മ, മീര നായർ , പ്രീതാ പ്രദീപ്,ശ്രീജിത്ത് ശ്രീകണ്ഠൻ, ശബരി ചന്ദ്രൻ, അജയഗോഷ് ,കൊല്ലം തുളസി, മഹേഷ്‌, യമുന, ബിന്ദു കെ എസ്, രാജ്കുമാർ, ദർശന , ശ്രീകാന്ത്, സുബിൻ ടാർസൻ, അനീഷ്, സന്ദീപ് സച്ചു, എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗാനങ്ങൾ- രാജേഷ് നീണ്ടകര, ഷാനി ഭുവൻ, സംഗീതം- യു.എസ്.ദീക്ഷിത്, സുരേഷ് പെരിനാട്, ഛായാഗ്രഹണം- റെജിൻ സാൻ്റോ, കലാസംവിധാനം- രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനർ- രാംദാസ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, കോ റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- ജിംഷാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഹാസ് അശോകൻ, പ്രൊജക്റ്റ് ഡിസൈനർ- അഖിൽ അനിരുദ്ധ്, ഫിനാൻസ് മാനേജർ- അക്ഷയ്‌ ജെ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

മലയാള സിനിമയിലിപ്പോള്‍ സുരാജ് വെഞ്ഞാറമൂട് ഉള്ള സിനിമകളും ഇല്ലാത്ത സിനിമകളും മാത്രമേയുള്ളൂ എന്ന് പൃഥ്വിരാജ്

ഡിജോ ജോസ് ആന്റണി അണിയിച്ചൊരുക്കുന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ്…

ചുരിദാറിൽ അതിമനോഹരമായി പെരുന്നാൾ ആശംസകളുമായി സംയുക്ത മേനോൻ.

വിരലിലെണ്ണാവുന്ന സിനിമ കൊണ്ട് മലയാളികളെ കൈയിലെടുത്ത് താരമാണ് സംയുക്ത. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംയുക്ത. വളരെ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മലയാളി ആരാധകരെ സൃഷ്ടിക്കാൻ താരത്തിനായി.

എആർ റഹ്മാൻ ഒരു വര്ഷം എത്ര സമ്പാദിക്കുന്നു ? അദ്ദേഹത്തിന്റെ മൊത്തം ആസ്തി അറിഞ്ഞാൽ ഞെട്ടും….

ഇന്ത്യയിലെ ഏറ്റവും ധനികനായ ഗായകനും സംഗീതസംവിധായകനുമായ എആർ റഹ്മാന്റെ മുഴുവൻ സ്വത്തുവിവരങ്ങളും സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി.…

ബിപാഷ ബസുവിന് കുഞ്ഞു പിറന്നു

ബിപാഷ ബസു ഒരു അമ്മയായിരിക്കുന്നു. ശനിയാഴ്ചയാണ് ബിപാഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.ദിവസങ്ങൾക്ക് മുൻപ് തന്റെ…