Connect with us

Entertainment

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Published

on

കുരുതി അഭിനേതാക്കളുടെ പ്രകടനം കൊണ്ടും അതിലെ രംഗങ്ങൾ കൊണ്ടും നമ്മുടെ മനസുകളെ വളരെ അസ്വസ്ഥമാക്കുന്ന ഒരു ഷോർട്ട് മൂവിയാണ്. ഒരുപക്ഷെ സംവിധായകന് അത് സാധിച്ചത് കൊണ്ടുതന്നെയാണ് അത് നല്ലൊരു സൃഷ്ടിയായി വിലയിരുത്തപ്പെടാനും സാധിക്കുന്നത്. യുവത്വത്തിന്റെ എടുത്തുചാട്ടവും ക്വട്ടേഷൻ സംഘർഷങ്ങളും അവർ ചെന്നുപെടുന്ന ദുരന്തങ്ങളും ആണ് ഇതിന്റെ പ്രമേയം. ഒരുപക്ഷെ നമ്മിലൊരുവൻ ഇത്തരത്തിൽ ചെന്ന് പെടരുത് എന്ന് മനസുകൊണ്ട് ആഗ്രഹിച്ചുപോകും വിധം ആണ് ഇതിലെ ഓരോ രംഗങ്ങളും.

ഒരിടത്തു നിന്നും ജീപ്പിൽ യാത്ര പുറപ്പെടുന്ന മൂന്നു യുവാക്കളുടെ കളിചിരികളും തമാശകളും നമ്മിൽ കൗതുകമുണർത്തുന്നു എങ്കിലും അവർ എന്തിനാണ് പോകുന്നതെന്ന ലക്ഷ്യത്തിലേക്കു എത്തുമ്പോൾ പെട്ടന്ന് കഥാഗതി മാറുകയാണ്. അവിടെ നടക്കുന്ന സംഘർഷത്തിൽ കൂട്ടത്തിലൊരുവന് വെടിയേൽക്കുന്നതും അവനെയുംകൊണ്ടുള്ള പരക്കംപാച്ചിലും ആസ്വാദർക്ക് പിരിമുറുക്കം ആണ് സമ്മാനിക്കുന്നത്.

കുരുതിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സിനിമയിൽ എന്തെങ്കിലും ഒരു ആശയത്തെ ബോധപൂർവ്വം കുത്തികയറ്റാൻ ശ്രമിച്ചിട്ടില്ല എങ്കിലും ഇതിലെ രംഗങ്ങൾ മതിയാകും ഏവരുടെയും മനസിലേക്ക് എത്തേണ്ടത് എത്താൻ. ഇതിന്റെ തുടക്കത്തിൽ മൂന്ന് യുവാക്കൾ ബോട്ട്ജെട്ടിയിൽ സംഘടിക്കുമ്പോൾ അതിൽ പ്രധാനി ലഹരിവസ്തു ഉപയോഗിക്കുന്നുണ്ട്. അതിനുശേഷമാണ് ജീപ്പ് യാത്ര. പിന്നെ കാര്യവും കഴിഞ്ഞു വെടിയേറ്റ കൂട്ടുകാരനുമായി അവർ പുറപ്പെട്ട ഈ ബോട്ട് ജെട്ടിയിൽ തന്നെ എത്തുന്നു. അവനെ രക്ഷപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾക്കിടയിൽ നേരത്തെ ലഹരി വസ്തു ഉപയോഗിച്ചവൻ അവിടെ വീഴുകയാണ്. മരണവെപ്രാളത്തിൽ പുളയുന്ന അവനു എന്താകും സംഭവിക്കുക ? വെടിയേറ്റ കൂട്ടുകാരനെ അവർക്കു രക്ഷപെടുത്താൻ ആകുമോ ?

ഇവിടെ ലഹരിയുടെ ആഫ്റ്റർ ഇഫക്റ്റ്സ് എന്ന ആശയത്തിൽ ഉപരിയായി ഒരു ആസ്വാദകൻ എന്ന നിലയിൽ വായിച്ചെടുത്ത്… സാധാരണ ഇത്തരം ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് പുറപ്പെടുന്നവർ ലഹരി ഉപയോഗിച്ചിട്ടാണ് പല കൃത്യങ്ങൾക്കും തയ്യാറെടുക്കുന്നത്. ലഹരിയുടെ സ്വാധീനം അവരിൽ ഉള്ളപ്പോൾ അവർ ക്രൂരന്മാർ ആയിരിക്കുകയും ലഹരിയുടെ സ്വാധീനം വിടുമ്പോൾ അവർ മനുഷ്യത്വത്തിലേക്കു പ്രവേശിക്കുകയും ചെയ്യും. നോക്കൂ..ഈ മൂവിയിൽ ലഹരി ഉപയോഗിക്കാത്തവർ സിനിമയിലുടനീളം ഭീരുക്കളായി തന്നെ ജീവിക്കുകയാണ്. ലഹരി ഉപയോഗിച്ചവൻ ആണ് ഒരു കൊലപാതകം ചെയുന്നത് . ഇത് ഇതിലെ മറ്റൊരു വായനയായി മാത്രം കരുതിയാൽ മതി.

എടുത്തുചാട്ടങ്ങൾ ഉണ്ടാകുമ്പോൾ തിരിഞ്ഞു നോക്കുന്നില്ല, പിൻവിളികൾ കേൾക്കുന്നില്ല .വീട്ടിൽ നെഞ്ചിൽ നെരിപ്പോടുമായി ഇരിക്കുന്ന അമ്മമാരും ഭാര്യമാരും കാമുകിമാരും ഉണ്ടെന്ന ബോധവും ഉണ്ടാകുന്നില്ല. ഏതെങ്കിലും ലഹരിയുടെ സ്വാധീനത്തിൽ ആരുടെയും നെഞ്ചിൽ കത്തി കയറ്റാനും കഴുത്തിന് നേരെ വാളോങ്ങാനും വല്ലാത്ത ധൈര്യമാണ്. എന്നിട്ടു ഒടുവിൽ സംഭവിക്കുന്നതെന്താണ് ?

ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ . ഈ സിനിമ ഏവരും കാണുക….

കുരുതിയുടെ സംവിധായകൻ Vishnu gireesh ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement

“ഞാൻ പഠിച്ചത് മൂവിയുമായി ബന്ധപ്പെട്ടതൊന്നും അല്ല. എങ്കിലും പാഷൻ ആൻഡ് പ്രൊഫഷൻ സിനിമ തന്നെയാണ്. ‘കുരുതി’യുടെ ആ ഒരു ആശയത്തിലേക്ക് പോകാനുള്ള കാരണം അതിനു പറ്റിയ അഭിനേതാക്കൾ ഉണ്ട് എന്നതുകൊണ്ടുതന്നെയാണ്. അതായത് …ഈ ഒരു ത്രെഡ് ആക്റ്റ് ചെയ്തു ഫലിപ്പിക്കാൻ ആൾക്കാർ ഉണ്ട് എന്നതുകൊണ്ടുതന്നെയാണ്. ഡ്രാമ ബാക്കപ്പ് ഉളളവർ ആണ് അതിൽ വേഷങ്ങൾ ചെയ്തിട്ടുള്ളത്. അങ്ങനെ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ആക്റ്റേസിനെ കൊണ്ട് ഇത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും എന്ന് ഉറപ്പായിരുന്നു. നമ്മുടെ കാര്യം കുറച്ചു വൃത്തിയായി ചെയ്താൽ മതി, അവരതു ചെയ്തുകൊള്ളും എന്നൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു.”

അഭിമുഖത്തിന്റെ ശബ്ദരേഖ ഇവിടെ കേൾക്കാം

BoolokamTV InterviewVishnu Gireesh

 

കുരുതി മൂവിയെ കുറിച്ച് വിഷ്ണു ഗിരീഷ്

“ഇത് എഴുതിയപ്പോൾ എന്റെ മനസ്സിൽ വന്ന ആദ്യത്തെ കാര്യം, ആ ഒരു പ്രായമാണ് .ആ ഒരു പ്രായത്തിൽ മനസ്സിൽ വിചാരിക്കുന്ന എന്തും ചെയ്യാൻ പറ്റും . പലതരത്തിൽ അതിനെ പലരും യൂസ് ചെയ്യാറുണ്ട്. ഇതിൽ അവർ ഒരു പോയിന്റിൽ എത്തി, അവരാകട്ടെ ലൈഫ് ഒന്ന് സെറ്റിൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന പ്രായം.. ഒരുപോലെ ചിന്തിക്കുന്ന മൂന്നുപേർ ആണ് അവർ. അവർ തിരഞ്ഞെടുക്കുന്നത് എന്തൊക്കെ ആയാലും അതൊരു ഇല്ലീഗൽ പരിപാടി ആയിരിക്കാം .അതിൽ നിന്നാണ് ക്വട്ടേഷൻ അല്ലെങ്കിൽ കോണ്ട്രാക്റ്റ് കില്ലിംഗ് എന്നൊരു സംഭവത്തിലേക്ക് വന്നത് . ഞാനും ആ ഒരു പ്രായത്തിൽ നിൽക്കുന്ന ഒരാളാണ്. ആ പ്രായത്തിൽ നിൽക്കുന്നൊരാൾ ഏതൊക്കെ ലെവലിൽ ചിന്തിക്കാം എന്ന് ഒരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെ അവർ ഒരു കാര്യത്തിന് പോകുകയാണെങ്കിൽ അവിടെ എന്തൊക്കെ സംഭവിക്കാം ഏതു എക്സ്ട്രീം വരെ പോകും, അവിടെ എന്തൊക്കെ ഉണ്ടാകാൻ ചാൻസ് ഉണ്ട്, അവിടെ എങ്ങനെയൊക്കെ റിയാക്റ്റ് ചെയ്യും എന്നതിന്റെ ഒരു ബേസിക് ചിന്ത ഉണ്ടായിരുന്നു.”

കുരുതിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പ്രേക്ഷകർക്ക് ഒരു’ഡിസ്റ്റർബൻസ്’ ആകണം

“ഇതിന്റെ സ്ക്രിപ്റ്റ് വെറും അഞ്ചു പേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡയലോഗ്‌സ് എല്ലാം ഓർഗാനിക് ആയി അവരെക്കൊണ്ടു പറയിച്ചു. പിന്നെ ആവർത്തനം എന്നത് സംഭവിച്ചു. കൺവെൻഷണൽ രീതികൾ പൊളിയുന്നെങ്കിൽ പൊളിയട്ടെ എന്നുകരുതി തന്നെ ചെയ്തതാണ്. ഒരുപാട് റെപറ്റിഷൻസും ടെക്നിക്കൽ ഏററുകളും ഉണ്ട്. അത് ആ ഒരു റോ ഫീൽ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ചെയ്തതാണ്. നമ്മൾ മുഴുവൻ ഉപയോഗിച്ചിട്ടുള്ളത് handheld shot തന്നെയാണ്. പ്രേക്ഷകർക്ക് ഒരു ഡിസ്റ്റർബൻസ് അല്ലെങ്കിൽ..പടം മുഴുമിപ്പിക്കാൻ സാധിക്കാതിരിക്കുക എന്നത് ബോധപൂർവ്വം ചെയ്തത് തന്നെയാണ്.”

Advertisement

മൂവി മേഖലയിലേക്ക് വരാനുള്ള പ്രധാന കാരണം

“മൂവി മേഖലയിലേക്ക് വരാനുള്ള പ്രധാന കാരണം, പണ്ട് മുതൽക്കു തന്നെ കാമറ വളരെ ഇഷ്ടമുള്ളൊരു ഗ്രൂപ്പ് ആയിരുന്നു ഞങ്ങൾ. ഫോട്ടോ ആണെങ്കിലും വീഡിയോ ആണെങ്കിലും അത് ഇഷ്ടപ്പെടുന്ന ആളുകൾ ആയിരുന്നു ഞങ്ങൾ. അപ്പോൾ അതിൽ നിന്നിട്ടു പലതും ചെയ്യാം എന്ന് തോന്നി. പല രീതിയിൽ കണ്ടൻസ് ഉള്ള ഫോട്ടോ എടുക്കാം, പിന്നീടാണ് മൂവിങ് ചിത്രങ്ങൾ എടുത്തു തുടങ്ങിയപ്പോൾ അതിലൊരു രസമുണ്ടെന്നു തോന്നി . എല്ലാം സുഹൃത്തുക്കൾക്കൊപ്പംതന്നെയാണ്. ഞാൻ ഇതുവരെ ചെയ്തതിൽ എല്ലാം ആക്ട് ചെയ്തതും ബാക്ക്ഗ്രൗണ്ടിൽ വർക്ക് ചെയ്തതും എല്ലാം എന്റെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. ഞങ്ങൾ ശരിക്കും പഠിക്കുകയായിരുന്നു. നമ്മൾ ഇങ്ങനെ ചെയ്താൽ അത് കാണുന്ന ഒരു കൂട്ടം ആളുകളിൽ നിന്നുള്ള ഫീഡ്ബാക് എന്തായിരിക്കും …എന്നൊക്കെ അറിയാനുള്ള ഒരു ആഗ്രഹം . അങ്ങനത്തെ ഒരു കോൺസെപ്റ്റിൽ ആണ് നമ്മളിത് സ്റ്റാർട്ട് ചെയ്തത് തന്നെ. അതിന്റെ സ്കെയിൽ കുറച്ചു ചെറുതാകുകയും വലുതാവുകയും ചെയ്തിട്ടുണ്ട് .”

ആദ്യത്തെ വർക്കുകളും അടുത്ത പ്രൊജക്റ്റുകളും

“ഞാൻ RONEY GANG എന്നൊരു ഷോർട്ട് മൂവി നേരത്തെ ചെയ്തിട്ടുണ്ടായിരുന്നു. അതിലും കുറച്ചു പ്രൊഫഷണൽ ആക്ടേഴ്സും എന്റെ ഫ്രണ്ട്സും തന്നെയാണ് കാമറയ്ക്ക് മുന്നിലും പിന്നിലും നിന്നിട്ടുള്ളത്. അതിനു ശേഷമാണ് കുരുതി എന്ന മൂവി ചെയ്യുന്നത്. കുരുതിക്കു മുമ്പ് ഷൂട്ട് ചെയ്തു വച്ച ഒരു ഷോർട്ട് മൂവി ഉണ്ട്. അതിന്റെ കുറച്ചു VFX വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. VFX നു വേണ്ടിയുള്ള ഷോട്ടുകൾ നമുക്ക് എടുക്കേണ്ടതായിട്ടുണ്ട്. അതിന്റെ ഒരു താമസമാണ്. പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.”

കുരുതിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പൊളിറ്റിക്കൽ കറക്ട്നെസുകൾ മനഃപൂർവ്വം കൂട്ടിച്ചേർക്കുന്നില്ല

“മനഃപൂർവ്വം ആയിട്ടുള്ള പൊളിറ്റിക്കൽ കറക്ട്നെസുകൾ ഞാൻ ആഡ് ചെയ്യാറില്ല. എന്നാൽ എഴുതി വരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്നതാണ് . ആ ഒരു ആശയത്തെ വികസിപ്പിച്ചു ആളുകളിലേക്ക്‌ എത്തിക്കുക എന്നതാണ് ഞാൻ നോക്കാറുള്ളത്. ആ ഒരു ആശയത്തിൽ സാമൂഹിക വിഷയങ്ങൾ തനിയെ ആഡ് ആകുന്നതാണ് . നമ്മൾ എന്തുചെയ്താലും ആ ഒരു ലോകത്തു അത് വിശ്വസനീയമായി തോന്നണം എന്നൊരു ചിന്തയിലാണ് . ഇപ്പൊ റിയലിസ്റ്റിക് ആയാലും വ്യത്യസ്തമായ ഒന്ന് ട്രൈ ചെയ്താലും ആ ഫിലിം ഓടി തിരുന്നതുവരെ അത് വിശ്വസിക്കാൻ പറ്റണം എന്നൊരു ചിന്തയിലാണ് നമ്മൾ ചെയ്യുന്നത്. അതിന്റെ ആ ഒരു ഫോർമുലയിൽ നിന്നും പുറത്തു പോകരുത്. അത്രമാത്രം. നമ്മൾ എഴുതി വരുമ്പോൾ ഒരു എൻഡ് ഉണ്ടാകുമല്ലോ.. ആ എൻഡ് ഒരു സത്യത്തിലേക്ക് ആയിരിക്കും . നമ്മുടെ ലൈഫിൽ എന്തൊക്കെ തെറ്റ് ചെയ്താലും അത് അവസാനം എന്നൊരു സംഭവത്തിലേക്ക് എത്തുമ്പോൾ അത് സത്യത്തിലേക്ക് ആയിരിക്കുമല്ലോ. അത് സ്‌ക്രീനിൽ കാണിക്കുമ്പോൾ അത് political correctness ആയി മാറുന്നു.”

പുരസ്‌കാരങ്ങൾ

Advertisement

“മൂവീസ് അവാർഡുകൾക്ക് അയച്ചിട്ടുണ്ട്. ആദ്യം ചെയ്ത മൂവി ഒരു അവാർഡ് കാറ്റഗറിയിൽ വരാൻ പറ്റിയ മൂവി ആണോ എന്നതിൽ സംശയമുണ്ട്. അതിൽ സംസാരിക്കുന്ന ആ പ്ലോട്ടും ബാക്കിയുള്ള ഷോട്ടുകളും ഒക്കെ നോക്കിയാൽ അവാർഡിന് പരിഗണിക്കപ്പെടേണ്ട കലാമൂല്യം ഉണ്ടോ എന്ന സംശയം ഉണ്ടായിരുന്നു.രണ്ടു അവാർഡിന് കൊടുത്തിട്ടുണ്ടായിരുന്നു. ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് cinematography ബെസ്റ്റ് എഡിറ്റിങ് , സൗണ്ട് ഡിസൈൻ ബെസ്റ്റ് BGM അവാർഡുകൾ RONEY GANG എന്ന ആദ്യമൂവിക്ക് കിട്ടി. പിന്നെ പ്രാദേശികമായി നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവല്ലിലും ബെസ്റ്റ് cinematography, ബെസ്റ്റ് സ്റ്റോറി ഇവയ്ക്കുള്ള അവാർഡുകൾ കിട്ടി.”

“പിന്നെ.. കുടുംബത്തിൽ നിന്നും നല്ല സപ്പോർട്ട് ഉണ്ട്. അവരുടെ സപ്പോർട്ട് ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ. അവരുടേതായ രീതിയിലെ സപ്പോർട്ടുകൾ എല്ലാം അവർ തരുന്നുണ്ട്.”

കുരുതിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

KURUTHI
Production Company: Moviesoul entertainment
Short Film Description: The rage of youngters that to achieve great price and fell on to some trap that they never expected
Producers (,): Vishnu gireesh
Directors (,): vishnu gireesh
Editors (,): Vishnu gireesh
Music Credits (,): Aravind murali
Cast Names (,): Amal oscar
sreekumar
nithin thomas
gokul kashinadh
alen savio lopez
human siddique
leo philip
akhila antony
Genres (,): crime drama
Year of Completion: 2021-07-11

***

 2,848 total views,  21 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment14 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement