Connect with us

Entertainment

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Published

on

കുരുതിമല

Shanil kumar. P സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ആണ് കുരുതിമല. പേര് പോലെ തന്നെ ഇതൊരു ഹൊറർ മിസ്റ്ററി ത്രില്ലർ ആണ്. കാറിൽ ദീർഘദൂരയാത്ര പോകുന്ന കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. യാത്രാമധ്യേ സംഭവിക്കുന്ന ആക്സിഡന്റും കുഞ്ഞിന്റെ മിസ്സിങ്ങും പോലീസ് സ്റ്റേഷനിലെ സംഭവങ്ങളും എല്ലാം കൂടി ഈ കഥയെ അക്ഷരാർത്ഥത്തിൽ പൊലിപ്പിച്ചിട്ടുണ്ട് . ആസ്വാദകരെ പതിനാലു മിനിറ്റോളം ഭയപ്പെടുത്താനും ടെന്ഷനടിപ്പിക്കാനും ഈ ചെറിയ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

Shanil kumar ന്റെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ക്ളൈമാക്സിൽ ആണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. യാത്രക്കാരെ ഹൈവേകളിൽ അപകടപ്പെടുത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ അനവധിയുണ്ടായിട്ടുണ്ട്. കൊള്ളക്കാർ പല വേഷങ്ങളിൽ, ഭാവങ്ങളിൽ അവതരിക്കും. തമിഴ്‌നാട് ഹൈവേകളിൽ അന്യസംസ്ഥാനത്തു നിന്നുള്ള വാഹനങ്ങളെ അപകടപ്പെടുത്തി യാത്രക്കാരുടെ അവയവങ്ങൾ അടിച്ചുമാറ്റുന്ന സംഘത്തെ കുറിച്ച് ചിലർ പറഞ്ഞതായി ഓർക്കുന്നു. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സിനിമ കാണുമ്പൊൾ അതൊക്കെയാണ് ഓര്മ വരുന്നത്.

ഇവിടെ കാര്യങ്ങൾക്കു അല്പം വ്യത്യാസമുണ്ട് എന്ന് മാത്രം. അവരുടെ കാറിനു കുറുകെ നിന്ന പ്രേതം എന്താണ് ? ആക്സിഡന്റിൽ മരിച്ചുകിടന്ന യുവാവ് ആരാണ് ? ആ ദമ്പതികൾ കണ്ടെത്തുന്ന സത്യം എന്താണ് ? അവരുടെ കുഞ്ഞിന് എന്ത് സംഭവിക്കുന്നു ? കുരുതിമല കാണാൻ മറക്കരുത്.

***

മഞ്ഞു തുള്ളികളുടെ മരണം

Shanil kumar. P സംവിധാനം ചെയ്ത മറ്റൊരു ഷോർട്ട് മൂവിയാണ് ‘മഞ്ഞു തുള്ളികളുടെ മരണം’. ഇതൊരു ഇൻവെസ്റ്റിഗേഷൻ തില്ലർ ആണ് . മെർലിൻ എന്ന യുവതിയുടെ മരണം കഴിഞ്ഞു കാലങ്ങൾ ഏറെയായി . അന്ന് കേസന്വേഷിച്ച Sakariya David റിട്ടയർ അനന്തര വിശ്രമ ജീവിതത്തിലും ആണ്. അയാളെ തിരക്കി അവൻ വരികയാണ് Meljo thomas .

Advertisement

കേസന്വേഷണത്തിലെ അപാകതകളും കൃത്രിമത്വങ്ങളും ചൂണ്ടിക്കാട്ടി മെൽജോ സക്കറിയയുമായി തർക്കിക്കുകയാണ്. ഒരു പോലീസ് ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തിയ മെൽജോയോടെ ചോദ്യങ്ങൾക്കു മുന്നിൽ സക്കറിയ പതറുകയാണ്. എന്താണ് സത്യത്തിൽ മെർലിന് സംഭവിക്കുന്നത് ? മെൽജോ യഥാർത്ഥത്തിൽ ആരാണ് ? സക്കറിയ ആണോ മെർലിനെ കൊന്നത് ? കഥയുടെ ചുരുളഴിയാൻ ഈ സിനിമ ഏവരും കാണുക.

**

സംവിധായകൻ Shanil kumar. P ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ മൂവി മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അതിൽ ഒരു ഡിസൈനർ ആയാണ് വർക്ക് ചെയ്തിരുന്നത് . ഞാൻ സിനിമാ വർക്കുകളുമായി ബന്ധപ്പെട്ട് ഒരു പ്രൈവറ്റ് കമ്പനിയിൽ ആയിരുന്നു. പിന്നെ, ഡിസൈനിങ്ങിൽ നിന്നും സ്വന്തമായി ഷോർട്ട് മൂവികൾ ചെയ്യാം എന്നതിലേക്ക് മാറിയിട്ടുണ്ട്. ഡയറക്ഷൻ, സ്റ്റോറി..അങ്ങനെ പല മേഖലകളിലും വർക്ക് ചെയ്യുന്നുണ്ട്.”

മഞ്ഞുത്തുള്ളികളുടെ മരണത്തെ കുറിച്ച്

“ശരിക്കും ഞങ്ങളൊരു എക്സ്പീരിയന്സിന് വേണ്ടി എടുത്ത ഒന്നായിരുന്നു മഞ്ഞുതുള്ളികളുടെ മരണം. ഒരു സിനിമയായിരുന്നു ഞങ്ങളുടെ മുന്നിൽ ആദ്യത്തെ ഒരു പ്ലാനിങ് .അന്നേരം കൊറോണ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല. ചെറിയൊരു ഷോർട്ട് ഫിലിം ചെയ്യാം എന്നതായിരുന്നു പദ്ധതി. അതിനുവേണ്ടി നല്ലൊരു ത്രെഡ് ചെയ്യണം എന്നുകരുതി ഞാനും എന്റെയൊരു സുഹൃത്തിന്റെ അമ്മയായ വിജയാംബികയും കൂടിയാണ് ഇതിന്റെ ഒരു ചർച്ചയ്ക്കു ഇരുന്നത്. അങ്ങനെ വേദ് ക്രിയേഷൻസിന്റെ ബാനറിൽ ഇത് ചെയ്യാം എന്നുള്ള ഒരു ഓപ്‌ഷൻ ആയിരുന്നു ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നത്. രണ്ടുപേരെ മാത്രം വച്ചിട്ട് ഒരു കഥപറഞ്ഞാൽ എങ്ങനെയിരിക്കും എന്നൊക്കെ ആലോചിച്ചു. അതാകുമ്പോൾ കോസ്റ്റ് കുറയ്ക്കാം. ഡ്രാമാ സ്റ്റൈലിൽ ആകണം പറയേണ്ടതെന്നും ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളതു പ്ലാൻ ചെയ്തു . അങ്ങനെ കഥയെ ഒരു സ്ക്രിപ്റ്റ് ആക്കിയതിനു ശേഷം വർക്ക്ഔട്ട് ചെയുകയും ചെയ്തു. ഞങ്ങൾ സുഹൃത്തുക്കൾ ഒക്കെ ചേർന്നാണ് അത് ഷൂട്ട് ചെയ്തത്. എഡിറ്റിങ് പ്രോസസ് ഒക്കെ എറണാകുളത്തു വച്ച് ചെയ്തു.വയനാട്ടിലെ ഒരു റിസോർട്ടിൽ ആയിരുന്നു നമ്മുടെ ലൊക്കേഷൻ. മുന്പവിടെ പോയിരുന്നു. റിസോർട്ടുകാരോട് പെർമിഷൻ ചോദിച്ചപ്പോൾ അവർ അനുവദിച്ചു. അഭിനയിച്ച രണ്ടുപേരെയും ഞങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നാണ് കണ്ടെത്തിയത്. അവരോടു യാതൊരു മുൻ പരിചയങ്ങളും ഇല്ലായിരുന്നു. ആ കഥാപാത്രങ്ങൾക്ക് ആപ്റ്റ് ആകുമെന്ന് തോന്നിയ രണ്ടുപേരെയാണ് കണ്ടെത്തിയത്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewShanil kumar. P

കുരുതിമലയെ കുറിച്ച്

Advertisement

“പിന്നീട് കൊറോണ വന്നു. അപ്പോൾ ഇനിയെന്ത് ചെയ്യണം എന്നുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനിടയ്ക്കാണ് എന്റെയൊരു സുഹൃത്തിനു വേണ്ടി ഷോർട്ട് ഫിലിമിന്റെ ഒരു കഥ വേണമെന്ന് പറഞ്ഞത്. അവർക്കുവേണ്ടി പല കഥകളും ചർച്ച ചെയ്ത കൂട്ടത്തിൽ പത്രത്തിൽ വന്നൊരു വാർത്ത പെട്ടെന്നെനിക്കു ഓർമവന്നു. ബോർഡറുകളിൽ ആളുകളെ ആക്രമിക്കുന്ന ചില പ്രശ്നങ്ങൾ. രാത്രികാലങ്ങളിൽ കേരള-കർണ്ണാടക ബോർഡറുകളിൽ ഒക്കെ ഇങ്ങനെ സംഭവിക്കുകയാണ്. മുൻകൂട്ടി പ്ലാൻ ചെയ്തു ആളുകളെ ആക്രമിക്കുക , അവരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുക… ഈയൊരു സബ്ജക്റ്റ്. അത് അധികമാരും എടുക്കാത്ത ഒരു വിഷയം ആയതുകൊണ്ട് നമ്മുടേതായ രീതിയിൽ അവതരിപ്പിച്ചാൽ ഷോർട്ട് ഫിലിമിനുള്ള കണ്ടന്റ് ഉണ്ടെന്നു മനസിലാക്കിയിട്ട് ഇതേ തീം വച്ചുതന്നെ ഞാനും മേല്പറഞ്ഞ വിജയാംബിക മാഡവും ചേർന്ന് അതിന്റെ കഥ രൂപീകരിച്ചു. കഥ എഴുതി. അതിൽ അഭിനയിച്ചതും സംവിധാനം നിർവ്വഹിച്ചതും ഞാൻ തന്നെയാണ്. ഈ പ്രോജക്റ്റ് കുറച്ചുകൂടി വൈഡ് ആയിട്ടായിരുന്നു ചെയ്തത്. കുറച്ചുകൂടി യുണിറ്റ് ഒക്കെ ഉണ്ടായിരുന്നു. ലൈറ്റ് യൂണിറ്റ് എല്ലാം ഉണ്ടായിരുന്നു. മറ്റേതിനേക്കാളും കുറച്ചുകൂടി വർക്ക് ഉണ്ടായിരുന്നു ഇതിൽ.”

Shanil kumar ന്റെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ക്ളൈമാക്സിൽ ആകാംഷയിട്ടുകൊണ്ടു അവസാനിപ്പിക്കുന്ന കുരുതിമലയ്ക്ക് രണ്ടാം ഭാഗം ?

“കുരുതിമല രണ്ടാംഭാഗത്തെ കുറിച്ച് നമുക്കൊരു പ്ലാനിങ് ഉണ്ടായിരുന്നു. അതിലൊരു ഗോസ്റ്റിന്റെ കാരക്ടർ വരുന്നുണ്ട്. ആ കാരക്ടർ ഗോസ്റ്റ് ആണോ അല്ലയോ എന്ന് നമ്മൾ കൃത്യമായി ഐഡന്റിഫൈ ചെയ്യാനുള്ള അവസരം നമ്മൾ കൊടുക്കുന്നില്ല. കുരുതിമലയിൽ നമ്മൾ ഉദ്ദേശിച്ച ആ ഇൻസിഡന്റ് ഒരിക്കലും നിൽക്കുന്നില്ല. ഇപ്പോഴും ഇത്തരം സംഭവങ്ങൾ അവിടെ ഉണ്ടാകുന്നുണ്ട്. അതിപ്പോൾ അവിടത്തെ ലോക്കൽ പോലീസ് കൂടി അറിഞ്ഞുകൊണ്ടും ആയിരിക്കാം. എല്ലാരേയും അടച്ചാക്ഷേപിക്കുന്നില്ല, എങ്കിലും അവരിൽ ചിലരും ഇതിന്റെ ഭാഗമാകുന്നുണ്ട്. പിന്നെ പ്രേതത്തിന്റെ പേരിൽ, അല്ലെങ്കിൽ ഇവിടെ അങ്ങനെയൊരു പ്രശ്നമുള്ള ഏരിയ ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിഷയംകൂടി വരുന്നുണ്ട്. എന്നിട്ടു കുറ്റകൃത്യങ്ങളെ അവയുടെ തലയിൽ വച്ചുകെട്ടാം …എന്നും ഇത്തരം പ്രവർത്തികളുടെ പിന്നിൽ ഉള്ളവർ ചിന്തിക്കുന്നുണ്ട്. അതും ഈ കഥയിൽ വരുന്നുണ്ട്. യാഥാർഥ്യം കണ്ട കാഴ്ചകൾക്കപ്പുറം ആയിരിക്കും .”

മുൻകാല വർക്കുകൾ

“ഞാൻ ഈ രണ്ടു ഷോർട്ട് മൂവീസിനു മുൻപ് ഡോക്കുമെന്ററികൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. പത്തുപതിമ്മൂന്നു വര്ഷം മുൻപ് ഇതുപോലെ ഇൻസിഡന്റൽ ആയി ഡയറക്റ്റർ ആകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സൈലന്റ് വാലിയെ കുറിച്ചായിരുന്നു ഡോക്കുമെന്ററി. പിന്നെ ഡിസൈനിംഗ് സെക്ഷനിൽ തന്നെ കുറേക്കാലം വർക്ക് ചെയ്തു. ഒരുപാട് വലിയ സിനിമകൾക്ക് വേണ്ടിയൊക്കെ വർക്ക് ചെയ്യാൻ പറ്റി . ട്വന്റി 20 പോലുള്ള വർക്കുകളിൽ  ഭാഗമാകാൻ പറ്റി . പിന്നീട് ഇൻഡിപെൻഡന്റ് ആയി ഡിസൈനർ എന്ന നിലയിലേക്ക് മാറി . വീണ്ടും നമുക്ക് ഡയറക്ഷൻ ചെയ്യാൻ അവസരങ്ങൾ കിട്ടുകയായിരുന്നു. അതൊരു വലിയ മോഹം ആയതുകൊണ്ട് അങ്ങനെയൊരു അവസരം കിട്ടി. അവസരങ്ങളെ ഞാൻ മാക്സിമം ഉപയോഗപ്പെടുത്തി.
അങ്ങനെയാണ് കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും ഉണ്ടായത്.”

“ഞാൻ എറണാകുളത്തു ഡിസൈൻ സെക്ഷനിൽ ഉണ്ടായിരുന്നപ്പോൾ അവിടെയൊരു പ്രൈവറ്റ് കമ്പനിയിൽ ആയിരുന്നു. അത് ആൽബംസിന്റെ കാലഘട്ടം ആയിരുന്നു . അങ്ങനെ അതിനുവേണ്ടിയൊക്കെ വർക്ക് ചെയ്തു.  അവിടെ നവംബർ റെയിൻ എന്ന മൂവി ചെയ്തു, അതിനു ശേഷം ഛോട്ടാ മുംബൈ എന്ന മൂവി ചെയ്തു, പിന്നെ ‘ഹലോ’…അങ്ങനെ കുറെ സിനിമകൾ ചെയ്തു.”

“അടുത്ത പ്രൊജക്റ്റിന്റെ സ്ക്രിപ്റ്റ് വർക്ക് ഒക്കെ കഴിഞ്ഞു. അടുത്തമാസം തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നു. ‘സമ്മോഹനം’ എന്നാണ് വർക്കിന്റെ പേര്.”

Advertisement

**

Shanil kumar ന്റെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കുരുതിമല

Story, Direction : Shanil
Produced by : Vedh Creations
Screenplay, Dialogue : Vijayambika
Camera : ramesh
Editing : Deepthi Jayaprakash
Background score : Nithin midhila
Art : shaji Manakayi

 

മഞ്ഞു തുള്ളികളുടെ മരണം

Zakariya David is an ex-police officer, who enjoying his
retirement life. And then came a young police officer
seeking help for a case investigation, that Zakariya
already investigated and closed.

Cast & Crew

Advertisement

Directed by
: Shanil

production
: Vedh creations

Story, screen Play, Dialogue
: Vijayambika

Associate director
: Sunil malarvadi

Dop
: Selvaraj arumughan

Editor & Di
: Jakes B Richard

Production Executive
: Aswanth Pradeep

Advertisement

Production Controller
: Abhinadh Pradeep

Assistant Camera
:Ajith Kumar

Assistant Director
: Sujeesh

Dubbing Artist
:Nixon Suryapally
Shiny Ashok

Studio
: Sayana’s Media

Posters
: Shanil kite design

Sakariya David
: Aneesh mohan

Advertisement

Meljo thomas
: Hamsa kutty

 2,256 total views,  12 views today

Continue Reading
Advertisement

Comments
Advertisement
Entertainment11 hours ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment1 day ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 day ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment2 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment2 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment3 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment3 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment4 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment4 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment5 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment6 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Advertisement